NEWS

കോട്ടയത്തും കൊടുങ്കാറ്റ്; നിരവധി വീടുകൾ തകർന്നു; ഒരാൾക്ക് ഗുരുതര പരിക്ക്

കോട്ടയം : കൂത്താട്ടുകുളം  നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ അരക്കോടിയുടെ നാശനഷ്ടം. വിവിധ ഡിവിഷനുകളില്‍ വെള്ളിയാഴ്ച രാവിലെയാണ് കൊടുങ്കാറ്റ് നാശം വിതച്ചത്.

നിരവധി വീടുകള്‍ക്ക് മുകളില്‍ മരം കടപുഴകി വീണു.രണ്ട് വീടുകള്‍ പൂര്‍ണമായും, 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 18ാം – ഡിവിഷന്‍ നമ്ബേലില്‍ കോളനി വെട്ടുകുരുത്തേല്‍ വിജയന്‍റെ വീട്ടിലേക്ക് മരം ഒടിഞ്ഞ് വീണ് ഭാര്യ ഭാമക്ക് (56) ഗുരുതര പരിക്കേറ്റു. ഇവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂത്താട്ടുകുളം, തിരുമാറാടി മേഖലകളില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി മൂവാറ്റുപുഴ തഹസില്‍ദാര്‍ കെ.എസ്. സതീശന്‍ പറഞ്ഞു. മറ്റു മേഖലകളിലും കാറ്റ് നാശം വിതച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: