NEWS

കര്‍ക്കിടക മാസത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ

രോഗ്യ സംരക്ഷണത്തിന് ഏറ്റവും ശ്രദ്ധിക്കേണ്ട മാസമാണ് കർക്കിടക മാസം.അതുപോലെതന്നെ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്കുത്തമമായ സമയവുമാണിത്.
ശ്രദ്ധിക്കേണ്ടത്
[ ] ദഹനത്തിനുണ്ടാകുന്ന ക്രമക്കേടാണ് ഒരു പരിധിവരെ രോഗകാരണം. ദഹനത്തിന് മുന്‍ഗണന നല്‍കിയുള്ള സമയക്രമം പാലിക്കാം. അത്താഴവും പ്രാതലും തമ്മില്‍ ഉള്ള സമയദൈര്‍ഘ്യം പരമാവധി കൂട്ടുക. അത്താഴം കഴിയുന്നതും നേരത്തെ കഴിക്കുക. അസിഡിറ്റിയെ വര്‍ദ്ധിപ്പിക്കുന്നവയെ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ആക്കാം.
[ ] അത്താഴത്തിന് നല്ല കഞ്ഞിതന്നെ ഉത്തമം.
[ ] ഉപ്പ് പൊടികളെ ഒഴിവാക്കി പരലുപ്പോ, ഇന്ദുപ്പോ ഉപയോഗിക്കാം.
[ ] പരമാവധി തവിടോടുകൂടിയ അരി മാത്രം ഉപയോഗിക്കാം.
[ ] പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കാം.
[ ] പരമാവധി മസാലകൂട്ടുകളും എണ്ണകളും സ്വയം ഉത്പാദിപ്പിച്ച്/ തയ്യാറാക്കി ഉപയോഗിക്കാം.
[ ] പാചകത്തിന് പരമാവധി മണ്‍പാത്രങ്ങളെ ആശ്രയിക്കാം.
[ ] ആഹാരത്തോടൊപ്പം തണുത്ത വെള്ളം കുടിക്കുന്നതൊഴിവാക്കാം.
[ ] അതിരാവിലെ എഴുന്നേല്‍ക്കല്‍ ശീലമാക്കി ശുദ്ധമായ ഓക്സിജനെ ആഹരിക്കാം.
[ ] ഇഞ്ചി , കറിവേപ്പില, കുരുമുളക് ഇവയുടെ ഉപഭോഗം കൂട്ടാം.
കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിയ്ക്കരുതെന്നു പറയുന്നതിന് പിന്നിൽ
മുരിങ്ങ വിഷം വലിച്ചെടുക്കാന്‍ കഴിയുന്ന ഒന്നാണ്. വലിച്ചെടുക്കുന്ന വിഷം തടിയില്‍ സൂക്ഷിച്ചു വയ്ക്കും. ഇതുകൊണ്ട് പണ്ടു കാലത്ത് മുരിങ്ങ കിണറ്റിന്‍ കരയിലാണ് നട്ടിരുന്നത്. കിണറ്റിലെയും പരിസരത്തെയും വിഷാശം ഇതു വലിച്ചെടുക്കുമെന്നതിനാലാണ് ഇത്. തടിയിലൂടെ തന്നെ വിഷാംശം കളയുകയും ചെയ്യുന്നു.
എന്നാല്‍ മഴക്കാലത്ത് തടിയിലേയ്ക്ക് ജലം കൂടുതല്‍ കയറുന്നതു കൊണ്ട് വിഷാംശം തടിയിലൂടെ പുറന്തള്ളാന്‍ മുരിങ്ങയ്ക്കു സാധിയ്ക്കാതെ വരുന്നു. അപ്പോള്‍ അത് വിഷാംശം ഇലയിലൂടെ പുറന്തള്ളുന്നു. ഇതു കാരണം ഇലയില്‍ ചെറിയ തോതില്‍ വിഷാംശം നില നില്‍ക്കാന്‍ സാധ്യത ഏറെയാണ്. മാത്രമല്ല, ഇലയ്ക്കു ചെറിയ തോതില്‍ കയ്പുമുണ്ടാകും. ഇതു കൊണ്ടാണ് മഴ കനക്കുന്ന കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിയ്ക്കരുതെന്നു പറയുന്നത്.

Back to top button
error: