CrimeNEWS

നഗ്നനായി മോഷണം നടത്തിയ കള്ളന് ഫ്‌ളക്‌സടിച്ച് ക്യുആര്‍ കോഡിന്റെ രൂപത്തില്‍ പണികൊടുത്ത് കടയുടമ

തിരുവനന്തപുരം: മോഷണം നടത്തിയ കള്ളന് ഉഗ്രന്‍ പണി തിരിച്ചുകൊടുത്ത് കടയുടമ. നഗ്നനായി മോഷ്ടിക്കാനിറങ്ങിയ കള്ളന്റെ സി.സി.ടി.വി. ദൃശ്യങ്ങളും വീഡിയോയും പുറത്തുവിട്ടായിരുന്നു മോഷണം നടന്ന കടയുടെ ഉടമ പ്രതികാരം വീട്ടിയത്.

ഈ കള്ളനെ നിങ്ങള്‍ക്കറിയാമോ എന്ന ചോദ്യവുമായി, ഉടുതുണിയില്ലാതെ മോഷണത്തിനിറങ്ങിയ കള്ളന്റെ ഫോട്ടോകള്‍ ഫ്ളക്സ് ബോര്‍ഡില്‍ പ്രിന്റ് ചെയ്ത് കടയുടമ സ്ഥാപനത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഒപ്പം ക്യു. ആര്‍ കോഡും ഉണ്ട്. ബോര്‍ഡിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ പുലര്‍ച്ചെയുള്ള മോഷണത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ക്ക് കാണാനാകും.

Signature-ad

എങ്ങനെയും കള്ളനെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമത്തിലാണ് കവടിയാറിലെ പണ്ഡിറ്റ് കോളനിയിലെ കള്‍ച്ചറല്‍ ഷോപ്പി എന്ന എന്ന കരകൗശല വില്‍പ്പന സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. നഗ്നദൃശ്യങ്ങള്‍ നാട്ടുകാര്‍ കണ്ടതറിഞ്ഞ് നാണംകെട്ട് കള്ളന്‍ എന്തുചെയ്യുമെന്ന ആകാംക്ഷയിലാണ് ഇവര്‍.

ആറന്മുളക്കണ്ണാടി ഉള്‍പ്പെടെ നിരവധി വിലപിടിപ്പുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിട്ടും ഇന്‍വെര്‍ട്ടറും യു.പി.എസും മാത്രമാണ് നഷ്ടമായത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കാര്യമായ മോഷണം നടന്നിട്ടില്ലെങ്കിലും നാട്ടുകാര്‍ക്ക് കള്ളന്‍ ഇറങ്ങിയ വിവരം അറിയാന്‍ ബോര്‍ഡ് സഹായകമാകുമെന്നാണ് കടക്കാരുടെ പക്ഷം.

Back to top button
error: