Month: July 2022
-
NEWS
ഓടുന്നതിനിടെയില്‍ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം
കണ്ണൂർ: ഓട്ടത്തിനിടയിൽ സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ചെങ്കിലും യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപെട്ടു. കണ്ണൂര്‍-തലശേരി ദേശീയപാതയിലെ താഴെചൊവ്വയ്ക്കും മേലെചൊവ്വയ്ക്കുമിടെയിലെ തെഴുക്കില്‍പീടികയില്‍ ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.കണ്ണൂര്‍-കൂത്തുപറമ്ബ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൂകാംബിക ബസാണ് അപകടത്തിൽ പെട്ടത്. മുന്‍വശത്തെ ടയര്‍ പൊട്ടിയതിനാല്‍ ബസ് റോഡരികിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നുവെങ്കിലും തലനാരിഴയ്ക്കാണ് ദുരന്തമൊഴിവായത്. അപകടത്തില്‍ നിസാര പരുക്കേറ്റവര്‍ കണ്ണൂര്‍ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി.
Read More » -
NEWS
റോഡിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനിമുതൽ ലൈസൻസ് കട്ടാകും
തിരുവനന്തപുരം :റോഡിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല, ലൈസൻസും കട്ടാകും. 500 രൂപ മുതലാണ് ഇത്രയും നാള്‍ നിയമലംഘനങ്ങള്‍ക്ക് പിഴയായി ഈടാക്കിയിരുന്നത്. ഇതിന് പുറമെ ഡ്രൈവറുടെ ലൈസന്‍സ് കൂടി സസ്‌പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വകുപ്പിന്റെ തീരുമാനം. അപകടങ്ങള്‍ക്കു കാരണമാകുന്ന നിയമലംഘനങ്ങള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീം കോടതി സമിതി ശുപാര്‍ശയുണ്ട്.ഇതിന് പിന്നാലെയാണ് കടുത്ത നടപടികളിലേയ്ക്ക് മോട്ടോര്‍ വകുപ്പ് നീങ്ങിയിരിക്കുന്നത്. അമിതവേഗം, അമിതഭാരം കയറ്റല്‍, സിഗ്‌നല്‍ ലംഘനം, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനം ഓടിക്കല്‍, ഡ്രെെവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നീ കുറ്റങ്ങള്‍ക്കാണ് ആര്‍.ടി.ഒ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്ന സമയത്ത് ഡ്രെെവ് ചെയ്‌താല്‍ ലൈസന്‍സ് റദ്ദാക്കും. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇടാതെ വണ്ടിയോടിച്ചാലും ലൈസൻസ് കട്ടാകും.
Read More » -
Business
നേട്ടം പിടിച്ചടക്കി ഓഹരി വിപണി
മുംബൈ: യുഎസ് ഫെഡ് നിരക്ക് വർധനയെ കുറിച്ചുള്ള ആശങ്കകൾക്കിടയിലും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ച് നേട്ടത്തിൽ കലാശിച്ചു. ബിഎസ്ഇ സെൻസെക്‌സ് 750 പോയിന്റ് ഉയർന്ന് 54,520ലും എൻഎസ്ഇ നിഫ്റ്റി 230 പോയിന്റ് ഉയർന്ന് 16,280ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഓരോ ശതമാനത്തിലധികം ഉയർന്നു. ഇൻഫോസിസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ് എന്നീ ഓഹരികൾ നേട്ടം കൈവരിച്ചു. അതേസമയം, എച്ച്ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എം ആൻഡ് എം, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ നഷ്ടത്തിലാണ്. ഐടി, മെറ്റൽ, നിഫ്റ്റി ബാങ്ക്, എഫ്എംസിജി തുടങ്ങിയ മേഖലകൾ നേട്ടത്തിലാണ്. വ്യാപാരം ആരംഭിക്കുമ്പോൾ സൂചികകൾ ഉയർന്നിരുന്നു. സെൻസെക്സ് 446.07 പോയിന്റ് അല്ലെങ്കിൽ 0.83 ശതമാനം ഉയർന്ന് 54206.85 ലും നിഫ്റ്റി 139.70 പോയിന്റ് അല്ലെങ്കിൽ 0.87 ശതമാനം ഉയർന്ന് 16188.90 ലും ആണ് വ്യാപാരം ഇന്ന് ആരംഭിച്ചത്.
Read More » -
Crime
തട്ടുകടയുടമ ഐഐടി പ്രൊഫസര്‍ ചമഞ്ഞ് ഡോക്ടറെ വിവാഹം കഴിച്ചു; ഭാര്യയുടെ സംശയം വഴിത്തിരിവായി, ഒടുവില്‍ തട്ടുകടക്കാരന്‍ അറസ്റ്റില്‍
ചെന്നൈ : മദ്രാസ് ഐഐടിയിലെ പ്രൊഫസറെന്ന വ്യാജേന ഡോക്ടറെ വിവാഹം ചെയ്ത് തട്ടുകട ഉടമ. ജാഫര്‍ഖാൻപേട്ടിലെ പെരിയാര്‍ സ്ട്രീറ്റിൽ സഹോദരങ്ങൾക്കൊപ്പം ടിഫിൻ സെന്റര്‍ നടത്തുന്ന 34 കാരനായ പ്രഭാകരനാണ് താൻ മദ്രാസ് ഐഐടിയിലെ ബയോകെമിസ്ട്രി പ്രൊഫസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോ. ഷൺമുഖ മയൂരിയെ വിവാഹം ചെയ്തത്. 2020 ഫെബ്രുവരി ഏഴിന് പ്രഭാകരൻ, ഷൺമുഖ മയൂരിയെ വിവാഹം ചെയ്തത്. ലക്ഷങ്ങളുടെ കടവും ബാധ്യതകളുമുള്ള പ്രഭാകരൻ താൻ ഐഐടി പ്രൊഫസറാണെന്ന് പറഞ്ഞത് വിശ്വസിച്ച് മയൂരിയുടെ മാതാപിതാക്കൾ മകളെ വിവാഹം ചെയ്ത് നൽകുകയായിരുന്നു. വലിയ സ്ത്രീധനം വാങ്ങിയാണ് മയൂരിയെ പ്രഭാകരൻ വിവാഹം ചെയ്തത്. 110 പവൻ സ്വര്‍ണ്ണം, 15 ലക്ഷം രൂപയുടെ വാഹനം, 20 ലക്ഷം രൂപ വിലവരുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കളെന്നിവയാണ് ഇയാൾക്ക് സ്ത്രീധനമായി ലഭിച്ചത്. വിവാഹ ശേഷം ദിവസവും വീട്ടിൽ നിന്നിറങ്ങുന്ന പ്രഭാകരൻ രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തുക. വീട്ടിൽ സമയം ചിലവഴിക്കാത്തതിനെ കുറിച്ച് ചോദിച്ച മയൂരിയെ പ്രഭാകരൻ ഉപദ്രവിച്ചു. എന്നാൽ മകന് പ്രഫസര്‍…
Read More » -
NEWS
ഗൾഫ് പണത്തിൻ്റെ പ്രവാഹം നിലയ്ക്കുന്നു, കേരളം കുത്തുപാള എടുക്കുമോ… ?
കേരളത്തിൻ്റെ വരുമാന സ്രോതസ്സിൽ ഏറ്റവും പ്രധാനം ഗൾഫ് പണമായിരുന്നു. മറുനാട്ടിലെ മണരാണ്യത്തിൽ ചോര നീരാക്കി പ്രവാസികളായ മലയാളികൾ സമ്പാദിക്കുന്ന പണമാണ് നാടിൻ്റെ വികസനത്തെ ത്വരിതഗതിയിലാക്കുന്നത്. എന്നാൽ ഈ വരുമാന സ്രോതസ്സിൽ വൻ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശ മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞു എന്ന് റിസര്‍വ് ബാങ്കിന്റെ ഗവേഷണ ലേഖനം വ്യക്തമാക്കുന്നു. 2016- ’17ല്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020- ’21 കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നു. അഞ്ച് വര്‍ഷം മുന്‍പ് രാജ്യത്ത് എത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 10.2 ശതമാനമായി ചുരുങ്ങി. അഞ്ച് വര്‍ഷം മുന്‍പ് രണ്ടാമതായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തില്‍ നിന്ന് 35.2ശതമാനമായി ആയി ഇപ്പോൾ വളര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ പ്രവാസികളുള്ള കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ വിഹിതം മൊത്തം ചേര്‍ത്താല്‍ പോലും 25.1 ശതമാനമേ ആകുന്നുള്ളൂ. 2016…
Read More » -
Crime
ക്രിപ്‌റ്റോ തട്ടിപ്പ്: ഒരാള്‍ കൂടി പിടിയില്‍; മാസങ്ങള്‍ക്കുള്ളില്‍ മൂന്നിരട്ടി തിരിച്ചുകിട്ടുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍
കൊച്ചി: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി വിനോദാണ് പൊലീസ് പിടിയിലായത്. ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപത്തുകയുടെ മൂന്നിരട്ടി തിരിച്ചു കിട്ടുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. അല്ലപ്ര, ഇരിങ്ങോള്‍ സ്വദേശികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിനോദ് തട്ടിയെടുത്തെന്നാണ് പരാതി. വിനോദ് ആവശ്യപെട്ടത് പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നും പിന്നീട് തുക തിരികെ ലഭിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. യു കെ ആസ്ഥാനമായ കമ്പനിയുടെ ഇന്ത്യയിലെ ഫസ്റ്റ് പ്രമോട്ടര്‍ കം ചെയര്‍മാന്‍ ആണെന്ന് പരിചയപ്പെടുത്തിയാണ് വിനോദ് പണം നിക്ഷേപമായി സ്വീകരിച്ചത്. വിവിധ സ്ഥലങ്ങളില്‍ ബിസിനസ് മീറ്റ് നടത്തിയാണ് വിനോദ് നിരവധി പേരില്‍ നിന്നും പണം വാങ്ങിയത്. സമാനമായ രീതിയില്‍ പാലാ, ഏറ്റുമാനൂര്‍ ,കോട്ടപ്പടി, പൊലീസ് സ്റ്റേഷനുകളിലും വിനോദിനെതിരെ പണം തട്ടിപ്പില്‍ കേസുകളുണ്ട്. ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്റെ പേരില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി നൂറുകണക്കിന് കോടി…
Read More » -
Crime
കൊടുവള്ളിയിൽ പൊലീസിന്റെ കുഴൽപ്പണ വേട്ട; 8,74,000 രൂപയുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: കൊടുവള്ളിയിൽ പൊലീസിന്റെ കുഴൽപ്പണ വേട്ട. സ്കൂട്ടറിൽ കടത്തിയ കുഴൽപ്പണമായി രണ്ടു പേരെ കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി ചീടിക്കുന്നുമ്മൽ മുഹമ്മദ് ഫാദിൽ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാൻ(18) എന്നിവരാണ് പിടിയിലായത്. സ്കൂട്ടറിൽ ഒളിപ്പിച്ച 8,74,000 രൂപ പോലീസ് പിടിച്ചെടുത്തു. കൊടുവള്ളി ഹൈസ്കൂൾ റോഡിൽ എസ് ഐ. എ.പി അനൂപ്, സി പി ഒ മാരായ റഹീം, സുമേഷ് എന്നിവരടങ്ങിയ സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. പൊലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച് പോയ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പണം കോടതിക്ക് കൈമാറുമെന്ന് എസ് ഐ അറിയിച്ചു. അതിനിടെ കഴിഞ്ഞ മെയ് മാസം 18ന് കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളില്‍ നിന്നും പണം തട്ടിയെടുത്ത കേസിലലെ മുഖ്യപ്രതി കീഴടങ്ങി. മഞ്ചേരി വീമ്പൂരില്‍ വച്ച് കുഴല്‍പ്പണവുമായി പോയ ആളെ ബൈക്കിലെത്തി ഇടിച്ചു വീഴ്ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയായ എടവണ്ണ…
Read More » -
NEWS
കര്‍ക്കിടക കഞ്ഞിയും അതിന്റെ പ്രാധാന്യവും
മഴക്കാലത്ത് നമ്മളുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്ന സമയമാണ്. അതിനാല്‍ തന്നെ കര്‍ക്കിടക കഞ്ഞി കുടിക്കുന്നതിലൂടെ നമുക്ക് നമ്മളുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കൂട്ടുവാന്‍ സഹായിക്കും. അതുപോലെ, കഫത്തിന്റെ പ്രശ്‌നങ്ങള്‍ കുറയ്ക്കുവാനും നല്ല ആരോഗ്യത്തോടെ ഇരിക്കുവാനും ഇത് സഹായിക്കുന്നു. സാധാരണ കഞ്ഞിയില്‍ നിന്നും വ്യത്യസ്തമായി നമ്മളുടെ ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി ഔഷധങ്ങള്‍ ഇതില്‍ ചേര്‍ക്കുന്നുണ്ട്. ചിലര്‍ ഉലുവ മാത്രം ഇട്ട് ഈ കഞ്ഞി തയ്യാറാക്കാറുണ്ട്. ചിലര്‍ ജീരകം ചേര്‍ത്തും, അതുപോലെതന്നെ, ചിലര്‍ നാളികേരം ചേര്‍ത്തുമെല്ലാം തന്നെ ഓരോ ദിവസവും വ്യത്യസ്ത കഞ്ഞികള്‍ തയ്യാറാക്കുന്നു. ഇത്തരം കഞ്ഞി തയ്യാറാക്കുമ്പോള്‍ മട്ട അരിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഈ കഞ്ഞിയുടെ കൂടെ താള് കറികളും തയ്യാറാക്കുന്നു. പ്രത്യേകിച്ച് ചേമ്പിന്‍ താള്. അതുപോലെതന്നെ പയറിന്റെ ഇല, മത്തന്‍ ഇല എന്നിവയെല്ലാം ചേര്‍ത്ത് കറികള്‍ തയ്യാറാക്കി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, ചിലര്‍ ധാന്യങ്ങള്‍ ചേര്‍ത്തും കഞ്ഞി തയ്യാറാക്കാറുണ്ട്. പ്രത്യേകിച്ച് ചെറുപയര്‍ ചേര്‍ത്തെല്ലാം തയ്യാറാക്കുന്നത് നല്ലതാണ്. ഔഷധകഞ്ഞി എങ്ങിനെ തയ്യാറാക്കാം ഇതിന്…
Read More » -
Crime
മുളകുപൊടിയെറിഞ്ഞ് 50 ലക്ഷം കുഴല്‍പ്പണം കവര്‍ന്ന കേസ്: പ്രതി കീഴടങ്ങി; പണം ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്
മലപ്പുറം: മുളകുപൊടിയെറിഞ്ഞ് 50 ലക്ഷം കുഴല്‍പ്പണം കവര്‍ന്നു. രണ്ട് മാസത്തിനു ശേഷം പ്രതി കീഴടങ്ങി. കഴിഞ്ഞ മെയ് മാസം 18ന് കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളെ മഞ്ചേരി വീമ്പൂരില്‍ വച്ച് മോട്ടോര്‍സൈക്കിളില്‍ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്യുകയായിരുന്നു. സംഭവത്തില്‍ മുഖ്യപ്രതിയായ എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ഉഴുന്നന്‍ അബ്ദുല്‍ നാസര്‍ മകന്‍ ഉഴുന്നന്‍ സുനീബ് (29)ആണ് ഇന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങി. സംഭവത്തിനുശേഷം തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കഴിഞ്ഞുവരികയായിരുന്നു. നേരത്തെ കേസിലെ കൂട്ട് പ്രതിയെ ഡല്‍ഹിയില്‍ വെച്ച് മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പ്രതി പൊലീസ് മുന്‍പാകെ കുറ്റം സമ്മതിച്ചു. ആഡംബര ജീവിതം നയിക്കാന്‍ ആണ് പ്രതി പണം ഉപയോഗിക്കുന്നത്, നിരവധി തവണ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്. കുഴല്‍പ്പണം ആയതിനാല്‍ പരാതി ഇല്ലാത്തതിനാല്‍ പ്രതി മുന്‍പ് രക്ഷപെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും സാമ്പത്തിക…
Read More »
