KeralaNEWS

പന്ത്രണ്ട് മാസം കഴിഞ്ഞാലും എ കെ ജി സെന്‍റർ ആക്രമണത്തിലെ പ്രതികളെ പിടികൂടാനാകില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഒന്നല്ല പന്ത്രണ്ട് മാസം കഴിഞ്ഞാലും എ കെ ജി സെന്‍റർ ആക്രമണത്തിലെ പ്രതികളെ പിടികൂടാനാകില്ലെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആക്രമിച്ചത് സിപിമ്മുകാർ ആയത് കൊണ്ടാണ് പിടികൂടാത്തത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എകെജി സെന്‍റര്‍ ആക്രമണ കേസും സ്വാമിയുടെ കേസ് പോലെ എഴുതി തള്ളും. ക്രൈംബ്രാഞ്ച് അന്വേഷണം കേസ് വൈകിപ്പിക്കാനാണ്. കേസ് എടുക്കേണ്ടത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെയാണ്. കലാപ ശ്രമത്തിന് കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കരുവന്നൂർ ബാങ്കിൽ നിക്ഷേപകർക്ക് സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചിട്ടില്ല. നിക്ഷേപകരെ സർക്കാർ സംരക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല പറ‌ഞ്ഞു.

സംസ്ഥാനത്തെ സഹകരണ ബാങ്ക് കൊള്ളയ്ക്ക് ഉത്തരവാദികൾ സിപിഎം നേതാക്കൾ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് പങ്കുണ്ട്. വ്യാപകമായ കൊള്ളക്ക് ഉന്നതരായ സിപിഎം നേതാക്കൾ നേതൃത്വം നൽകുന്നു എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. ആർബിഐയുടെ നിയന്ത്രണത്തിൽ സഹകരണ ബാങ്കുകൾ വരണം എന്ന് പറഞ്ഞപ്പോൾ സിപിഎം സമരം നടത്തി. കേരളാ ബാങ്കിന്, എങ്ങനെ പൊളിഞ്ഞ സംഘത്തിന് പണം കൊടുക്കാനാവും. കരുവന്നൂരിൽ സർക്കാർ 20 കോടി രൂപ കൊടുക്കുന്നത് നിയമവിരുദ്ധമാണ്. എകെജി സെൻറർ ആക്രമണത്തിലെ പ്രതിയെ പിടിക്കണമെങ്കിൽ ഇ പി ജയരാജനെ ചോദ്യം ചെയ്യണം. ക്രൈംബ്രാഞ്ച് ആദ്യം ചെയ്യേണ്ടത് അതാണ്. കണ്ണൂരിൽ നിന്നുള്ള സംഘമാണ് ആക്രമണം നടത്തിയത് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Back to top button
error: