IndiaNEWS

ഇന്ധന വിലയില്‍ വമ്പന്‍ കുറവ്, നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍!

ത്തർപ്രദേശിലെ പ്രതിദിന യാത്രക്കാർക്ക് ആശ്വാസമായി, സമീപഭാവിയിൽ പെട്രോൾ, ഡീസൽ വിലകളിലെ മൂല്യവർധിത നികുതി (വാറ്റ്) വർദ്ധിപ്പിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  പ്രഖ്യാപനം നടത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഈ രണ്ട് ഇന്ധനങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ മൂല്യവർദ്ധിത നികുതി ഈടാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നത്തെ കണക്കനുസരിച്ച് ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ പെട്രോൾ വില ലിറ്ററിന് 96.36 രൂപയും ഡീസലിന് 89.56 രൂപയുമാണ്. സംസ്ഥാനത്തിന്റെ ബിസിനസ് ഹബ്ബായ നോയിഡയിൽ പെട്രോളിന് ലിറ്ററിന് 96.69 രൂപയും ഡീസലിന് 89.86 രൂപയുമാണ്.

സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ സ്ഥിതി മുഖ്യമന്ത്രി അവലോകനം ചെയ്‍തതിന് ശേഷമാണ് പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുതാൽപ്പര്യം കണക്കിലെടുത്ത് തങ്ങൾ സംസ്ഥാനത്ത് വാറ്റ് നിരക്ക് വർധിപ്പിക്കുകയോ പുതിയ നികുതി ചുമത്തുകയോ ചെയ്‍തിട്ടില്ലെന്ന് ആദിത്യനാഥ് പറഞ്ഞു.

“ഇന്ന് പെട്രോൾ/ഡീസൽ എന്നിവയുടെ ഏറ്റവും കുറഞ്ഞ വാറ്റ് നിരക്ക് ഉത്തർപ്രദേശിലാണ്. വാറ്റ് വർധിപ്പിക്കില്ല. സമീപ ഭാവിയിലും ഇത് മനസ്സിൽ വെച്ചുകൊണ്ട്, സോൺ തിരിച്ചുള്ള സാധ്യതകൾക്കനുസരിച്ച് റവന്യൂ വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കണം..” അദ്ദേഹം വ്യക്തമാക്കി.

പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കുന്നതിന് മുമ്പ് ഉത്തർപ്രദേശ് സർക്കാർ പെട്രോളിന് ലിറ്ററിന് 26 ശതമാനം വിൽപ്പന നികുതി ഈടാക്കിയിരുന്നു. ഇത് അനുസരിച്ച് കണക്ക് കൂട്ടുമ്പോള്‍ തുക ലിറ്ററിന് ഏകദേശം 19 രൂപോയളം ആണ്. ഈ വർഷം ആദ്യം കേന്ദ്രം പെട്രോളിന്റെ വാറ്റ് ലിറ്ററിന് ഏഴ് രൂപ കുറച്ചതിന് ശേഷം സംസ്ഥാന സർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവയും വാറ്റ് ലിറ്ററിന് 12 രൂപയും കുറച്ചിരുന്നു . നിലവിൽ പെട്രോളിന് ഏകദേശം 15.84 രൂപ വാറ്റ് ചുമത്തുന്നു, കൂടാതെ കേന്ദ്രം എക്സൈസ് തീരുവയും ചുമത്തുന്നു. ഇത് ലിറ്ററിന് ഏകദേശം 28 രൂപയോളം വരും.

ഈ വർഷം ആദ്യം രണ്ട് ഇന്ധനങ്ങളുടെയും നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചിരുന്നു. ഈ വർഷം മേയിൽ സർവകാല റെക്കോഡിലേക്ക് കുതിച്ച ഇന്ധനവില തുടർച്ചയായി നിരവധി തവണ വർധിച്ചതിന് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചതും ആശ്വാസമായി എന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Back to top button
error: