തിരുവനന്തപുരം: മലയാളികളുടെ പ്രിയ ഭക്ഷണമായ ദോശ തിന്നാന്‍ ഇനി ആശിക്കുന്നത്ര എളുപ്പമല്ല, കീശയില്‍ കാശ് കൂടുതല്‍ കരുതുന്നവര്‍ക്കേ ഇനി ദോശ ആസ്വദിച്ച് കഴിക്കാനാകൂ. ഒന്നാം തീയതി മുതല്‍ മാവിന് വിലകൂട്ടാനാണ് നിര്‍മാതാക്കളുടെ തീരുമാനം.
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവിനെത്തുടര്‍ന്ന് ദോശ, അപ്പം മാവിന് 5 മുതല്‍ 10 രൂപ വരെ വില വര്‍ധിപ്പിക്കാനാണ് നിര്‍മാതാക്കളുടെ അസോസിയേഷന്റെ നീക്കം. ഓഗസ്റ്റ് ഒന്നാം തിയതി മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് ഓള്‍ കേരള ബാറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
അരി, ഉഴുന്ന് എന്നിവയുടെ വില ഉയര്‍ന്നതും ഇന്ധന വില വര്‍ധനവുമാണ് മാവിന്റെ വില വര്‍ധിപ്പിക്കാനുള്ള കാരണമായി അസോസിയേഷന്‍ പറയുന്നത്. ദോശ, അപ്പം, ഇഡ്ഡ്‌ലി മാവുകള്‍ക്ക് ഒന്നാം തിയതി മുതല്‍ കൂടുതല്‍ വില നല്‍കേണ്ടി വരും. നേരത്തെ നികുതി ചുമത്തുന്നതില്‍ ഇളവ് ലഭിച്ചിരുന്ന പല ഉല്‍പ്പന്നങ്ങള്‍ക്കും അടുത്തിടെ ജിഎസ്ടി ചുമത്തിയതോടുകൂടി പല നിര്‍മ്മാതാക്കളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതായി അസോസിയേഷന്‍ വ്യക്തമാക്കി.
നേരത്തെതന്നെ വിലക്കയറ്റത്തില്‍ വലഞ്ഞിരിക്കെ, നിര്‍മ്മാതാക്കള്‍ക്കുള്ള കനത്ത പ്രഹരമായിരുന്നു ജിഎസ്ടി വര്‍ധന. മുന്‍കൂട്ടി പാക്ക് ചെയ്യുന്ന ഉത്പന്നങ്ങളുടെ വില കൂടിയതോടെ നിര്‍മാണ ചെലവും വര്‍ധിച്ചു പല വ്യവസായികളും
കടക്കെണിയിലാണ്. വില വര്‍ധിപ്പിക്കാതെ മാറ്റ് മാര്‍ഗമില്ല എന്നാണ് അസോയിയേഷന്‍ വ്യക്തമാക്കുന്നത്.