Month: July 2022

  • NEWS

    സംഘപരിവാർ ഫാക്ടറികളിൽ നിർമ്മിക്കപ്പെടുന്ന ‘ഗൂഡാലോചനയും’ അറസ്റ്റുകളും

    പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ആദ്യ അറസ്റ്റ് നടന്നത് 2018 ജൂൺ 6 നാണ്. റോണാ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെൻ, സുധീർ ധാവലെ, മഹേഷ് റൗത് എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഭീമ കോരേഗാവ് കേസ് എന്ന് പൊതുവിൽ അറിയുന്ന ഈ കേസിലും അനുബന്ധ കേസിലുമായി 16 പേർ തടവിലായി. സ്റ്റാൻ സ്വാമി എന്ന വൃദ്ധ പുരോഹിതൻ തടവറയിൽ ചികിത്സ കിട്ടാതെ മരിച്ചു. ആനന്ദ് തെൽതുംബ്‌ദെ അടക്കമുള്ളവർ ഇപ്പോഴും തടവിലാണ്. സുധ ഭരദ്വാജ്, വരവര റാവു എന്നിവർ മാത്രമാണ് ജാമ്യം ലഭിച്ചവർ. അതും നീണ്ട നാൾ തടവിൽ കിടന്നതിനു ശേഷം. NIA നൽകിയ 17000 പുറങ്ങളുള്ള കുറ്റപത്രത്തിൽ മോദിയെ രാജീവ് ഗാന്ധിയെ കൊന്നപോലെ കൊല്ലണമെന്ന പദ്ധതിയൊക്കെ e-mail വഴി വിശദമായി അയച്ചത് കണ്ടെടുത്തു എന്നപോലുള്ള വ്യാജ തെളിവുകളാണ്. എന്നാൽ അറസ്റ്റിനു മുമ്പുതന്നെ റോണാ വിത്സന്റെ കമ്പ്യൂട്ടറിൽ ചാര software ഉപയോഗിച്ച് നുഴഞ്ഞുകയറിയാണ് വ്യാജ രേഖകൾ…

    Read More »
  • NEWS

    ട്രെയിൻ യാത്രയില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഇല്ലെങ്കില്‍ വയറ് പണിതരും

    നമ്മൾ മിക്കവരും യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ്. നമ്മള്‍ യാത്ര ചെയ്യുമ്പോള്‍, പുതിയ സംസ്‌കാരങ്ങളും ഭാഷകളും പുതിയ പാചകരീതികളും പോലും പഠിക്കാന്‍ കഴിയും. എന്നാല്‍, യാത്രകള്‍ പലര്‍ക്കും ഒരു പേടിസ്വപ്‌നവുമാണ്. മിക്ക യാത്രക്കാരും ഭയപ്പെടുന്ന ഒന്നാണ് മോഷന്‍ സിക്‌നസ് അഥവാ വയറ്റിളക്കം. ട്രെയിനിലും മറ്റും യാത്രചെയ്യുമ്പോള്‍ ഏതെങ്കിലുമൊക്കെ സ്റ്റേഷനിൽ നിന്ന്  കയറുന്ന കച്ചവടക്കാരിൽ നിന്ന് ഭക്ഷണസാധനങ്ങൾ ഒന്നും തന്നെ വാങ്ങി ഉപയോഗിക്കാതിരിക്കുകയാണ് ബുദ്ധി.വൃത്തിഹീനം മാത്രമല്ല കേടുവന്നതും ചീഞ്ഞതുമൊക്കെ ഇക്കൂട്ടത്തിൽ കാണും.     അതേപോലെ യാത്ര ചെയ്യുമ്പോള്‍ ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.ഇത് ദഹനപ്രക്രിയയെ ബാധിക്കുകയും യാത്രയിലുടനീളം നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും.പാലും പാലുല്‍പ്പന്നങ്ങളും യാത്രയിലുടനീളം നിങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കും. നിങ്ങള്‍ക്ക് മോഷന്‍ സിക്‌നസ് സാധ്യതയുണ്ടെങ്കില്‍, ഈ ഭക്ഷണങ്ങള്‍ തീർച്ചയായും ഒഴിവാക്കണം. ഇത്തരം യാത്രകളിൽ  വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.ഉപ്പേരികൾ, അരികൊണ്ടുള്ള പൊരി,  വറുത്ത കടല, നിലക്കടല,ബദാം തുടങ്ങിയ ധാരാളം പ്രോട്ടീന്‍ അടങ്ങിയതും ഊര്‍ജദായകങ്ങളുമായ ഭക്ഷണ സാധനങ്ങൾ കൈയ്യിൽ…

    Read More »
  • NEWS

    നെന്മാറ എന്ന പാലക്കാടിന്റെ നന്മ

    പാലക്കാടിന്റെ ഗ്രാമീണ മുഖമാണ് നെന്മാറ.ഗ്രാമത്തിന്റെ ശുദ്ധിയും ശാന്തിയും നൻമയും ഇവിടെ കാണുവാൻ സാധിക്കും. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് കൊച്ചി രാജ്യത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. തൃശ്ശൂർ–പൊള്ളാച്ചി റൂട്ടിൽ കരിമ്പനകൾ കാവൽ നിൽക്കുന്ന സുന്ദരമായൊരു ഗ്രാമമാണ് നെന്മാറ. ഇവിടെ നിന്ന് കൊല്ലങ്കോട്, ഗോവിന്ദപുരം വഴി തമിഴ്‌നാട്ടിലേക്കു പോകാം. നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശന കവാടവുമാണ് നെന്മാറ.പോത്തുണ്ടി ഡാം നെന്മാറയിൽ നിന്ന് 9 കിലോമീറ്റർ മാത്രം അകലെയാണ്. നെന്മാറ വല്ലങ്ങിവേല, അഥവാ നെന്മാറ വേലയ്ക്ക് പ്രശസ്തമാണ് നെന്മാറ. പാ‍ലക്കാട് ജില്ലയിലെ വേനൽക്കാലത്ത് വിളവെടുപ്പു കഴിഞ്ഞാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇവിടങ്ങളിലെ പ്രധാന കൃഷി നെൽകൃഷിയാണ്. കൊയ്ത്തുകഴിഞ്ഞ് വയലുകൾ ഉണങ്ങിക്കിടക്കുമ്പോഴാണ് വേല തുടങ്ങുക. തൃശ്ശൂർ പൂരത്തിനു സമാനമായി വലിയ ആഘോഷത്തോടെയാണ് നെന്മാറ വേല കൊണ്ടാടുന്നത്. ഗ്രാമത്തിലെ ക്ഷേത്രത്തിലെ കുലദേവതയുടെ ജന്മദിനമോ അല്ലെങ്കിൽ ദേവി ഏതെങ്കിലും രാക്ഷസനെ കൊല്ലുന്നതിന്റെ സ്മരണയോ ആണ് നെന്മാറ വേലയായി ആഘോഷിക്കുന്നത്. തല ഉയർത്തി നിൽക്കുന്ന കരിമ്പനകളും പച്ചപ്പ്‌ നിറഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും തന്നെയാണ് പാലക്കാടിന്റെ എന്നത്തേയും ഭംഗി.കേരളത്തിന്റെ ഗ്രാമങ്ങളുടെ ഒരു ഫീൽ കിട്ടണമെങ്കിൽ പാലക്കാട്‌ തന്നെ പോകണം.നിരവധി കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്…

    Read More »
  • NEWS

    ദുബായിയുടെ രാജശിൽപ്പി

    ദുബായിയെ ഈ നിലയിൽ എത്തിച്ച ഷേക്ക് റഷീദ് ബിൻ അൽ മക്തുമിനോട് ഒരിക്കൽ ദുബായിയുടെ ഭാവിയെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ: എന്റെ അപ്പുപ്പനും അച്ഛനും ഒട്ടകത്തിന്റെ പുറത്ത് ആണ് യാത്ര ചെയ്തിരുന്നത് ഇന്ന് ഞാൻ mercedes benz ലും എന്റെ മക്കളും കൊച്ചു മക്കളും land rover ലും യാത്ര ചെയ്യുന്നു എന്നാൽ അവരുടെ മക്കൾ വീണ്ടും ഒട്ടകത്തിന്റെ പുറത്ത് യാത്ര ചെയ്യേണ്ടി വരും അങ്ങിനെ എന്താണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ഞാൻ എന്റെ അപ്പുപ്പന്റേയും അച്ഛന്റേയും കഷ്ടപ്പാടുകൾ കണ്ടിട്ടുണ്ട് ആ അറിവാണ് എന്നെ ഇന്ന് ഈ നിലയിൽ എത്തിച്ചത് പക്ഷേ എന്റെ മക്കളും കൊച്ചു മക്കളും അത് കണ്ടിട്ടില്ല കഷ്ടപ്പാടുകൾ മനുഷ്യനെ ബലവാനും ആരോഗ്യവാനും ആക്കുന്നു അവന് ഏത് പരിതസ്ഥിതിയേയും നേരിടാൻ പ്രാപ്തൻ ആക്കുന്നു അവന് അസുഖങ്ങൾ കുറവായിരിക്കും എന്നാൽ എന്റെ കൊച്ചുമക്കളെ പോലുള്ള സുഖലോലുപർക്ക് കഷ്ടപ്പാടുകളെ അതിജീവിക്കാൻ പ്രയാസം ആണ് അവർ…

    Read More »
  • NEWS

    അറിയാമോ,പാസ്പോർട്ടിൽ അധിക പേജുകള്‍ ആവശ്യപ്പെടാം

    നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഇമിഗ്രേഷൻ ഏജന്റുമാർ നിങ്ങളുടെ പാസ്‌പോർട്ടിന്റെ പേജുകൾ സ്റ്റാമ്പ് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും. സ്റ്റാംപ് ചെയ്യുവാന്‍ പകുതി സ്ഥലം മാത്രം മതിയെന്നിരിക്കേ, പലപ്പോഴും തിരക്കുമൂലമോ അശ്രദ്ധകൊണ്ടോ ഒരു പേജ് മുഴുവനായി സ്റ്റാംപ് പതിപ്പിച്ചു എന്നു വരാം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കിക്കുക എന്നത് പലപ്പോഴും എളുപ്പമായിരിക്കില്ല.യാത്ര മുടങ്ങാൻ അതുമതി. പകരം, നിങ്ങളുടെ പാസ്‌പോർട്ട് പുതുക്കുമ്പോൾ അതില്‍ അധിക പേജുകൾ ആവശ്യപ്പെടാം എന്നതാണ് നടപ്പിലാക്കുവാന്‍ കഴിയുന്ന കാര്യം. അതേപോലെ വിസ സംബന്ധമായ പ്രശ്നങ്ങളും എയർപോർട്ടിൽ എത്തിയതിനു ശേഷം ഉണ്ടാകാം.പലപ്പോഴും വിമാനത്താവളങ്ങളില്‍ വെച്ച് യാത്രക്കാര്‍ ചില തടസ്സങ്ങള്‍ കാരണം യാത്ര തുടരുവാന്‍ സാധിക്കാതെ തിരികെ വരാറുണ്ട്. ചില രാജ്യങ്ങളിലേക്ക് കടക്കണമെങ്കില്‍ മുന്‍കൂട്ടിയുള്ള വിസാ അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ മറ്റുചില രാജ്യങ്ങളിലാവട്ടെ, രാജ്യത്തെത്തിയതിനു ശേഷം മാത്രം വേണ്ട അനുമതി നേടിയാല്‍ മതി.  ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, പെർമിറ്റ് വിശദാംശങ്ങൾ കണ്ടെത്താനുള്ള ഏറ്റവും നല്ല സ്ഥലം ഇന്ത്യയുടെ ഔദ്യോഗിക വിസ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക എന്നതാണ്, അവിടെ അവർക്ക്…

    Read More »
  • NEWS

    അമുലിന്‍റെ ലോഗോയിലുള്ള ‘അമുൽ ഗേൾ’ ആരാണെന്ന് അറിയാമോ? മലയാളികളുടെ പ്രിയ നേതാവിന്‍റെ സഹോദരി

    ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്’ അതായത് ‘അമുൽ’ ഗുജറാത്തിലെ ആനന്ദിൽ സ്ഥിതി ചെയ്യുന്ന ഒരു ഇന്ത്യൻ സഹകരണ ഡയറിയാണ്.ഗുജറാത്തിലെ പ്രശസ്ത വ്യവസായിയായ ത്രിഭുവൻദാസ് പട്ടേലാണ് 1948 ൽ അമുലിന്റെ അടിത്തറയിടുന്നത്. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (GCMMF) നിയന്ത്രിക്കുന്ന ഒരു ബ്രാൻഡാണിത്.  ധവളവിപ്ലവത്തിന് കൃത്യം 3 വർഷം കഴിഞ്ഞ് 1970-ൽ ഡോ. വർഗീസ് കുര്യൻ അമുലിൽ ചേർന്നു. കുര്യൻ 1973 മുതൽ 2006 വരെ GCMMF ന്റെ സ്ഥാപക-പ്രസിഡണ്ടായി അമുലിനെ തറയിൽ നിന്ന് ഉയരത്തിലേക്ക് കൊണ്ടുപോകാൻ പ്രവർത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ ബ്രാൻഡായി അമുൽ പിന്നീട് മാറി.ഇന്ന് അമുൽ ഉൽപ്പന്നങ്ങൾ 20 ലധികം രാജ്യങ്ങളിൽ ലഭ്യമാണ്. 1966-ൽ അമുൽ ബട്ടറിനായി ഒരു പരസ്യ കാമ്പെയ്‌ൻ രൂപകൽപ്പന ചെയ്യാൻ അമുൽ തീരുമാനിച്ചു. ഇതിനായി കമ്പനി ഒരു പരസ്യ ഏജൻസിയുടെ മാനേജിംഗ് ഡയറക്ടറായ സിൽവസ്റ്റർ ഡ കുൻഹയെ സമീപിച്ചു. ഈ പരസ്യ പ്രചാരണത്തിന് സിൽവസ്റ്ററും സമ്മതിച്ചു. ആ സമയത്ത് അയാൾ…

    Read More »
  • NEWS

    നേഴ്സുമാര്‍ക്ക് വന്‍ അവസരങ്ങളുമായി യുകെ

    യുകെയില്‍  ജനറല്‍ നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരം…യുകെയിലെ NHS ഹോസ്പിറ്റലുകളിലാണ് ഒഴിവുകള്‍… ഫ്രഷേഴ്സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷിക്കാം. റിക്രൂട്ട്മെന്‍റ് സൗജന്യം…. യോഗ്യത ഉള്ള നഴ്സുമാരെ  തികച്ചും സൗജന്യമായി റിക്രൂട്ട്  ചെയ്യുന്നു. ജനറല്‍ നഴ്സിങ്ങോ, ബിഎസ്ഇ നഴ്സിങ്ങോ  പഠിച്ചവര്‍ക്ക്  അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം നിര്‍ബന്ധമല്ല. എല്ലാ സ്പെഷ്യാലിറ്റി നഴ്സുമാര്‍ക്കും അവസരമുണ്ട്. IELTS പരീക്ഷയില്‍ റൈറ്റിംഗ് 6.5, ബാക്കി എല്ലാ വിഷയത്തിലും 7 ബാന്‍ഡ് കിട്ടിയവര്‍ക്കും അല്ലെങ്കില്‍ OET പരീക്ഷയില്‍ എല്ലാ വിഷയത്തിലും ബി കിട്ടിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 2000 ഒഴിവുകളും നികത്തപ്പെടുംവരെ എല്ലാ മാസവും ഇന്‍റര്‍വ്യൂ ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്റ്റാഫ്  നഴ്സായിട്ടായിരിക്കും ജോലിയില്‍ പ്രവേശിക്കുന്നത്. എന്‍ എച്ച് എസ്  പെന്‍ഷനും, സ്റ്റാഫ് ബെനഫിറ്റ്സും, ഫാമിലി വിസയും, വാര്‍ഷിക അവധിയും, ഓവര്‍ടൈം അവസരവും  ഉള്‍പ്പെടെ  എല്ലാ ആനുകൂല്യങ്ങളും  ലഭിക്കും. കൂടാതെ  എന്‍എംസി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള മുഴുവന്‍ സഹായവും റിക്രൂട്ട്മെന്‍റിന്‍റെ  മുഴുവന്‍ ചിലവും  ഹോസ്പിറ്റല്‍ തന്നെ നല്‍കുന്നതാണ്. UK ലുള്ള BGM Consultancy UK Ltd (www.nursingjobsnow.co.uk) എന്ന…

    Read More »
  • NEWS

    തനിക്ക് അവസരം തന്നിരുന്നെങ്കിൽ ഇന്ത്യ മൂന്ന് ലോകകപ്പെങ്കിലും നേടുമായിരുന്നു: ശ്രീശാന്ത്

    കോലിക്കു കീഴില്‍ തനിക്കു കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യ മൂന്നു ലോകകപ്പുകളെങ്കിലും നേടുമായിരുന്നുവെന്ന് ശ്രീശാന്ത്. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയാവാന്‍ ഭാഗ്യം ലഭിച്ച താരമാണ് മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ശ്രീശാന്ത്. 2007ലെ പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്താനെതിരേ ഇന്ത്യന്‍ വിജയം കുറിച്ച ക്യാച്ചെടുത്തത് ശ്രീയായിരുന്നു. പിന്നീട് 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരായപ്പോഴും അദ്ദേഹം സംഘത്തിലുണ്ടായിരുന്നു. പക്ഷെ അതിനു ശേഷം ഐപിഎല്ലിലെ ഒത്തുകളി വിവാദത്തിലകപ്പെട്ട് ശ്രീയുടെ കരിയര്‍ പ്രതിസന്ധിയിലാവുകയായിരുന്നു. പിന്നീട് ബിസിസിഐയുടെ വിലക്കും വന്നതോടെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറും അവസാനിക്കുകയായിരുന്നു.അതേസമയം മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു കീഴില്‍ തനിക്കു കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യ മൂന്നു ലോകകപ്പുകളെങ്കിലും നേടുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇപ്പോൾ ശ്രീശാന്ത്.ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെയാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ. 2015, 2019, 2021 ലോകകപ്പുകളില്‍ വിരാട് കോലിക്കു കീഴില്‍ താന്‍ കളിക്കാനിറങ്ങിയിരുന്നെങ്കില്‍ ഇന്ത്യ ജേതാക്കളാവുമായിരുന്നുവെന്നാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. 2011ലെ ലോകകപ്പില്‍ മുംബൈയിലെ വാംഖഡെയില്‍ വച്ച്‌ ഇതിഹാസ താരം…

    Read More »
  • NEWS

    വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ അറസ്റ്റിൽ

    കൊല്ലം: വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ അറസ്റ്റില്‍.ഏജന്‍സി ജീവനക്കാരാണ് അറസ്റ്റിലായത്.ഇവരെല്ലാം തന്നെ പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത വനിതാ ജീവനക്കാരാണ്. ഇന്നലെ കോളജില്‍ എത്തിയ സൈബര്‍ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ സ്റ്റാര്‍ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇവര്‍ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാര്‍ നല്‍കി. ഈ ഉപകരാറുകാരന്‍ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെണ്‍കുട്ടികളെ അവഹേളിച്ചത്. ചടയമംഗലത്തെ മാര്‍ത്തോമാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജിയിലെ പരീക്ഷാ കേന്ദ്രത്തിലാണ് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത്. നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ നൂറിലധികം പെണ്‍കുട്ടികളുടെ അടിവസ്ത്രം ഇത്തരത്തില്‍ അഴിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങള്‍ ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു. മെറ്റല്‍ വസ്തു കണ്ടെത്തിയതിനെ…

    Read More »
  • Local

    ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ 22കാരൻ മരണത്തിനു കീഴടങ്ങി

    കോട്ടയം: തിരുവാതുക്കൽ പാറേച്ചാൽ ബൈപ്പാസിനു സംസം മൻസിൽ നജീബിന്റെ മകൻ നജ്മൽ (22) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ തിരുവാതുക്കൽ പാറേച്ചാൽ ബൈപ്പാസിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ വച്ചാണ് ഇയാൾൾക്ക് പൊള്ളലേറ്റത്. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് നജ്മലിനെ രക്ഷപെടുത്തി ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. തിങ്കളാഴ്ച മുതൽ ചൊവ്വാഴ്ച വൈകിട്ട് വരെ വെന്റിലേറ്ററിൽ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

    Read More »
Back to top button
error: