NEWS

ട്രെയിൻ യാത്രയില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഇല്ലെങ്കില്‍ വയറ് പണിതരും

മ്മൾ മിക്കവരും യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ്. നമ്മള്‍ യാത്ര ചെയ്യുമ്പോള്‍, പുതിയ സംസ്‌കാരങ്ങളും ഭാഷകളും പുതിയ പാചകരീതികളും പോലും പഠിക്കാന്‍ കഴിയും. എന്നാല്‍, യാത്രകള്‍ പലര്‍ക്കും ഒരു പേടിസ്വപ്‌നവുമാണ്. മിക്ക യാത്രക്കാരും ഭയപ്പെടുന്ന ഒന്നാണ് മോഷന്‍ സിക്‌നസ് അഥവാ വയറ്റിളക്കം.

ട്രെയിനിലും മറ്റും യാത്രചെയ്യുമ്പോള്‍ ഏതെങ്കിലുമൊക്കെ സ്റ്റേഷനിൽ നിന്ന്  കയറുന്ന കച്ചവടക്കാരിൽ നിന്ന് ഭക്ഷണസാധനങ്ങൾ ഒന്നും തന്നെ വാങ്ങി ഉപയോഗിക്കാതിരിക്കുകയാണ് ബുദ്ധി.വൃത്തിഹീനം മാത്രമല്ല കേടുവന്നതും ചീഞ്ഞതുമൊക്കെ ഇക്കൂട്ടത്തിൽ കാണും.

 
 
അതേപോലെ യാത്ര ചെയ്യുമ്പോള്‍ ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.ഇത് ദഹനപ്രക്രിയയെ ബാധിക്കുകയും യാത്രയിലുടനീളം നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും.പാലും പാലുല്‍പ്പന്നങ്ങളും യാത്രയിലുടനീളം നിങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കും. നിങ്ങള്‍ക്ക് മോഷന്‍ സിക്‌നസ് സാധ്യതയുണ്ടെങ്കില്‍, ഈ ഭക്ഷണങ്ങള്‍ തീർച്ചയായും ഒഴിവാക്കണം.
ഇത്തരം യാത്രകളിൽ  വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.ഉപ്പേരികൾ, അരികൊണ്ടുള്ള പൊരി,  വറുത്ത കടല, നിലക്കടല,ബദാം തുടങ്ങിയ ധാരാളം പ്രോട്ടീന്‍ അടങ്ങിയതും ഊര്‍ജദായകങ്ങളുമായ ഭക്ഷണ സാധനങ്ങൾ കൈയ്യിൽ കരുതാം. സിപ്പുകൊണ്ട് അടയ്ക്കാവുന്ന ഒരു സഞ്ചിയില്‍ അവ പാക്ക് ചെയ്യാം. അവയോടൊപ്പം ഉണക്ക മുന്തിരിയും ഉണക്ക ബെറിയും ഒക്കെ ഉപയോഗിക്കാം.
ലെമൺ റൈസ് പോലെയുള്ള ഭക്ഷണങ്ങൾ ഒന്നുരണ്ടു ദിവസം വരെയൊക്കെ കേടുകൂടാതെ ഇരിക്കും.
ആപ്പിൾ, ഓറഞ്ച്, മുന്തിരി, പേരയ്ക്ക എനിവപോലെ അതാത് കാലത്ത് ലഭിക്കന്ന പഴങ്ങള്‍ കൈവശം കരുതാവുന്നതാണ്.പഞ്ചസാരയുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാനും ഇത് ഉപകരിക്കും.
വെള്ളം നമ്മുടെ ആഹാരത്തില്‍ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ ആവശ്യമുള്ള വെള്ളം എപ്പോഴും കൈയില്‍ കരുതുക.നിര്‍ജലീകരണം കൊണ്ട് യാത്രയില്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഇത് അനിവാര്യമാകുന്നു.എന്നാൽ ശീതളപാനീയങ്ങളും പഞ്ചസാര പാനീയങ്ങളും ഒഴിവാക്കണം.ആവശ്യമെങ്കിൽ ഉന്മേഷദായകവും ആരോഗ്യകരവുമായ ഒരു പാനീയം എന്ന നിലയില്‍ നാരങ്ങാവെള്ളം കൈയ്യിൽ കരുതാം.ട്രെയിനിലും മറ്റും ആവശ്യമുള്ള സമയത്ത് ഇത് സ്വയം തയ്യാറാക്കാവുന്നതേയുള്ളൂ.
റെയില്‍വേയില്‍ ആരോഗ്യവിഭാഗവും ഓരോ ഡിവിഷനിലും അമ്ബതോളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമുണ്ട്. ഇവര്‍ക്ക് റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമുണ്ട്.എന്നാൽ റയിൽവെ സ്റ്റേഷനുകളിലും ട്രെയിനിലും മറ്റും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഒരിക്കലും പരിശോധിക്കപ്പെടാറില്ല.പരാതികൾ ഉയർന്നാൽ തുടരന്വേഷണം ഉണ്ടാകാറുമില്ല.
പതിനായിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന റെയില്‍വേയില്‍ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പോലുമില്ല.

കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഏറെയും വടക്കേ ഇന്ത്യക്കാരായ തൊഴിലാളികളാണ്.യാതൊരു വൃത്തിയും ഇവർക്കില്ല.ട്രെയിനിൽ മുഴുവൻ അലഞ്ഞു തിരിഞ്ഞാലോ, ടോയ്‌ലറ്റിൽ പോയാലോ സോപ്പും മറ്റും ഉപയോഗിച്ച് കൈകഴുകുന്ന ശീലം ഇവർക്കില്ല.പാൻപരാഗും മറ്റും വായിലിട്ടശേഷം അതേ കൈകൊണ്ട് അവർ വടയും സമൂസയും എടുത്തു നൽകുകയും ചെയ്യും.

ട്രെയിനുകളിലെ ഭക്ഷണത്തിന്റെ അമിത വിലയെപ്പറ്റിയും വ്യാപക പരാതികളാണുള്ളത്.ഒരു കുപ്പി വെള്ളത്തിന് ഇരുപത് രൂപയാണ് ചിലർ വാങ്ങുന്നത്.പതിനഞ്ച് രൂപയാണ് റയിൽവേയിലെ നിരക്ക് എന്നിരിക്കെയാണ് ഇത്.

Back to top button
error: