NEWS

ഒമാനിലെ ഹൈമയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു

സലാല: ഒമാനിലെ ഹൈമയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു. കണ്ണൂര്‍ സ്വദേശി നജീബ് (39) ആണ് മരിച്ചത്.അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്​.

സലാല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വാഹനം ഹൈമക്ക് അടുത്തുവെച്ച്‌ ടയര്‍ പൊട്ടി അപകടത്തില്‍ പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി റയീസ്, രാജസ്ഥാന്‍ സ്വദേശി ബിന്ദു മക്കീജ എന്നിവരെ അടിയന്തിര ചികിത്സക്കായി നിസ്​വ ആശുപത്രിയിലേക്ക് മാറ്റി.

 

 

 

കണ്ണൂര്‍ സ്വദേശി സമീര്‍, കോഴിക്കോട് സ്വദേശികളായ നജീബ്, സ്വാലിഹ നജീബ് എന്നിവരെ ഹൈമ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹം ഹൈമ ആശുപത്രിയിലാണുള്ളത്. റോയല്‍ ഒമാന്‍ പൊലീസ്​ സ്ഥല​ത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Back to top button
error: