മുംബെയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്ട്ടിെലെസേഴ്സ് ലിമിറ്റഡില്‍ ഓഫീസറുടെ (മാര്‍ക്കറ്റിങ്) 18 ഒഴിവും മാനേജ്മെന്റ് ട്രെയിനിയുടെ 61 ഒഴിവുമുണ്ട്. അപേക്ഷ ഓണ്‍െലെനായി സമര്‍പ്പിക്കാം.
- ഓഫീസര്‍ (മാര്‍ക്കറ്റിങ്)
യോഗ്യത: സയന്‍സ്/എന്‍ജിനീയറിങ്/അഗ്രികള്‍ച്ചര്‍ ഡിഗ്രിയും എം.ബി.എ/എം.എം.എസും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. അല്ലെങ്കില്‍ നാലുവര്‍ഷത്തെ അഗ്രികള്‍ച്ചര്‍ ബിരുദവും എം.എസ്.സി. അഗ്രികള്‍ച്ചറും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും.
ഉയര്‍ന്ന പ്രായപരിധി 34 വയസാണ്. സംവരണ വിഭാഗക്കാര്‍ക്ക് ഇളവ് ബാധകം.
ശമ്പള സ്കെയില്‍: 40,000-1,40,000 രൂപ.
അപേക്ഷാഫീസ് 1000 രൂപ (വനിതകള്‍ക്കും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ബാധകമല്ല). ഓഗസ്റ്റ് 12 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.rcfltd.com. എന്ന വെബ്െസെറ്റില്‍.
- മാനേജ്മെന്റ് ട്രെയിനി (കെമിക്കല്‍-14)മെക്കാനിക്കല്‍-4, ബോയ്ലര്‍-4, സേഫ്റ്റി-2, സിവില്‍-3, ഫയര്‍-1, സി.സി ലാബ്-2, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-3, ഹ്യൂമന്‍ റിസോഴ്സ്-4, അഡ്മിനിസ്ട്രേഷന്-3, ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ്-2, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍-2, മെറ്റീരിയല്‍സ്-17 എന്നിങ്ങനെയാണ് ഒഴിവുകള്‍.
കെമിക്കല്‍, മെക്കാനിക്കല്‍, ബോയ്ലര്‍, സേഫ്റ്റി, സിവില്‍, ഫയര്‍, സി.സി. ലാബ്, ഐ.ടി എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്.
മറ്റു തസ്തികകളിലേക്ക് ജൂലായ് 29 മുതല്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.rcfltd.com എന്ന വെബ്െസെറ്റില്‍ പ്രസിദ്ധീകരിക്കും.