Month: June 2022

  • Crime

    ഭാര്യയെക്കുറിച്ച് അപഖ്യാതി പറഞ്ഞു, നാഗമ്പടത്ത് ഒഡീഷ സ്വദേശിയെ സുഹൃത്ത് വെട്ടിക്കൊന്നു; കൃത്യത്തിനു ശേഷം കൊലയാളി കീഴടങ്ങി

        കോട്ടയം നഗരത്തിലെ നാഗമ്പടത്ത് ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു. കെട്ടിടനിർമാണ തൊഴിലാളിയായ ഷഷീറിനെയാണ് സുഹൃത്ത് രാഗേന്ദ്ര ഗൗഡ വെട്ടിക്കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. നാഗമ്പടം ഗുഡ് ഷെഡ് റോഡിന് സമീപം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ടയാളും പ്രതിയും ഒഡീഷ സ്വദേശികളാണെന്നും മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. രാഗേന്ദ്രയുടെ ഭാര്യയെപ്പറ്റി ഷഷീർ അപഖ്യാതി പ്രചരിപ്പിച്ചതാണ് ഇവർക്കിടയിലെ ശത്രുതയുടെ കാരണമെന്നും പറയപ്പെടുന്നു. ഇരുവരും കേരളത്തിലെത്തി കെട്ടിട നിർമാണ ജോലി ചെയ്യുകയായിരുന്നു. ഇരുവർക്കുമിടയിൽ നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നും പോലീസ് പറഞ്ഞു. പ്രതി രാഗേന്ദ്ര ഗൗഡ ഷഷീറിനെ ഞായറാഴ്ച കോട്ടയം നഗരത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഗുഡ് ഷെഡ് റോഡിന് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തി. കൃത്യം നടത്തിയ ശേഷം പ്രതി സമീപത്തെ റെയിൽവേ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ‘ഞാൻ ഒരാളെ കൊന്നു’ എന്നു പറഞ്ഞാണ് ഇയാൾ റെയിൽവെ പൊലീസ് സ്റ്റേഷനിലെത്തിയത്. വിവരമറിഞ്ഞ് കോട്ടയം…

    Read More »
  • NEWS

    16 വയസിനു മുകളില്‍ പ്രായമുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം: ഹൈക്കോടതി

    ചണ്ഡിഗഢ്: 16 വയസിനു മുകളില്‍ പ്രായമുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. കുടുംബത്തില്‍നിന്ന് ഭീഷണി നേരിടുന്നതിനാല്‍ തങ്ങളുടെ ജീവനു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സ്വദേശിയായ 21കാരനും 16കാരിയായ ഭാര്യയും ചേര്‍ന്നുനല്‍കിയ ഹർജി പരിഗണിക്കെയായിരുന്നു ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടെ ഉത്തരവ്.മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം മുസ്‌ലിം വ്യക്തിനിയമം അനുസരിച്ചാണ് നടക്കുന്നതെന്നും ജസ്റ്റിസ് ജസ്ജിത് സിങ് ചൂണ്ടിക്കാട്ടി.       പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനുള്ള അവകാശമുണ്ട്. അതില്‍ ഇടപെടാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമില്ലെന്നും ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.മുസ്‌ലിം നിയമപ്രകാരം 15 വയസില്‍ തന്നെ പ്രായപൂര്‍ത്തിയാകുമെന്ന് ദമ്ബതികളും കോടതിയില്‍ ചൂണ്ടിക്കാട്ടി.

    Read More »
  • NEWS

    അഗ്നിപഥ് സ്‌കീമില്‍ റിക്രൂട്ട്മെന്റ് തീയതികളില്‍ തീരുമാനമായി

    ന്യൂഡല്‍ഹി: പ്രതിഷേധങ്ങൾ തുടരവെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് സ്‌കീമിലെ റിക്രൂട്ട്മെന്റ് തീയതികളില്‍ തീരുമാനമായി. കരസേന അഗ്നിവീര്‍ വിജ്ഞാപനം നാളെ പ്രഖ്യാപിക്കും.ഓഗസ്‌റ്റ് പകുതിയോടെ റിക്രൂട്ട്മെന്റ് റാലി നടക്കും. പരിശീലനം ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നും രണ്ട് ബാച്ചായി നടത്തുമെന്ന് സൈനികകാര്യ വകുപ്പ് അഡി. സെക്രട്ടറി ലഫ്.ജനറല്‍ അനില്‍ പുരി പറഞ്ഞു.     അതേസമയം വ്യോമസേനയില്‍ ഈ മാസം 24നാണ് രജിസ്‌ട്രേഷന്‍. ഓണ്‍ലൈന്‍ പരീക്ഷ ജൂലായ് 10ന് നടത്തും.ഡിസംബര്‍ 30ന് ആദ്യ ബാച്ച്‌ പരിശീലനം ആരംഭിക്കും. നാവികസേനയില്‍ ജൂണ്‍ 25നാണ് വിജ്ഞാപനം നല്‍കുക.ഒരുമാസത്തിനകം പരീക്ഷ നടത്തും.നവംബര്‍ 21ന് പരിശീലനം ആരംഭിക്കും.

    Read More »
  • Crime

    തുണിക്കടയുടെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാണ്ടിക്കാട് സ്വദേശി മുജീബ് റഹ്മാൻ, സംഭവം കൊലപാതകം

       നിലമ്പൂർ: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേതു കൊലപാതകം. ടെക്‌സ്‌റ്റൈൽസ് ഉടമ ഉൾപ്പെടെ 5 പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെൽഡിങ് ജോലിക്കാരനായ പാണ്ടിക്കാട് പുലിക്കോട്ടിൽ മുജീബ് റഹ്മാനാണ് (29) മരിച്ചത്. അജ്ഞാത നമ്പറിൽ നിന്നു വെള്ളിയാഴ്ച രാത്രി 9ന് മുജീബ് റഹ്മാന്റെ ഭാര്യ രഹ്നയുടെ വാട്‌സാപ്പിൽ ഒരു ഫോട്ടോ വന്നു. കൈകൾ ബന്ധിച്ച നിലയിൽ അവശനായ ഭർത്താവ്…! കൊണ്ടോട്ടിക്കു സമീപം കിഴിശേരിയിലാണു മുജീബ് ജോലി ചെയ്യുന്നത്. വീട്ടുചെലവിനു പണവുമായി ഞായറാഴ്ച വരുമെന്നു വെള്ളിയാഴ്ച രാത്രി 7ന് മുജീബ് രഹ്നയെ വിളിച്ചു പറഞ്ഞിരുന്നു. അതിനു രണ്ടു മണിക്കൂറിനു ശേഷമാണ് കൈകൾ ബന്ധിച്ച നിലയിലുള്ള മുജീബിൻ്റെ ഫോട്ടോ വാട്‌സാപ്പിൽ ലഭിച്ചത്. ഉടൻ രഹ്ന മുജീബിന്റെ നമ്പറിൽ വിളിച്ചു. പക്ഷേ കോൾ കിട്ടിയില്ല. ചിത്രം അയച്ച നമ്പറിലേക്കു വിളിച്ച് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചപ്പോൾ ‘തലയിൽ നാലഞ്ച് തുന്നലിടാനുള്ള മുറിവല്ലാതെ മറ്റു കുഴപ്പങ്ങളൊന്നുമില്ല’ എന്നായിരുന്നു…

    Read More »
  • Crime

    കാലിന് ചികിത്സിക്കാൻ ആശുപത്രിയിലെത്തിയ രോഗി വനിതാ ഡോക്ടർക്കു നേരെ ലൈംഗികതിക്രമത്തിനു തുനിഞ്ഞു, ഒടുവിൽ അകത്തായി

    ആലപ്പുഴ കാവുങ്കലിലെ  സ്വകാര്യ ആശുപത്രിയിൽ കാലിന് ചികിത്സിക്കാനെത്തിയ രോഗി വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ചു. ആപ്പൂർ സ്വദേശി അമ്പാടി കണ്ണനാണ് കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലെത്തി അതിക്രമത്തിനു തുനിഞ്ഞത്. ഒടുവിൽ പ്രതിയെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഈ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ ഇയാൾ മർദിക്കാനും ശ്രമിച്ചതായി പരാതിയുണ്ട്. ഇന്ന് (ഞായർ) പുലർച്ചെയാണ് കാലിന് സുഖമില്ലെന്ന് പറഞ്ഞ് കണ്ണൻ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയത്. വനിതാ ഡോക്ടർ പരിശോധിക്കാനെത്തിയപ്പോഴാണ് ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചത്. പിന്നീട് പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ കേസ് ഇതിനു മുൻപും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ആശുപത്രിയിൽ ബഹളമുണ്ടാക്കിയ ദൃശ്യങ്ങൾ പകർത്തിയ പോലീസുകാരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി ലഹരിക്ക് അടിമയാണോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പുലർച്ചെ രണ്ട് മണിക്കാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനും വനിതാ ഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. പോലീസിനെ ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതിയെ ഇന്ന്…

    Read More »
  • NEWS

    ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം;എഎ റഹീം എംപി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ചു

    ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച്‌ പോലീസ് തടഞ്ഞു. മാര്‍ച്ച്‌ പൊലീസ് തടഞ്ഞതിന് പിന്നാലെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.     ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീം എംപി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ച്‌ അറസ്റ്റ് ചെയ്തു നീക്കിയതായാണ് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും പോലീസ് അതിക്രമം ഉണ്ടായി.കരണത്തടിച്ചതായും ബൂട്ടിട്ട് ചവിട്ടിയതായും പരാതിയുണ്ട്.

    Read More »
  • NEWS

    നാളെ ഭാരത് ബന്ദ്; ഡിജിപി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

    തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പോലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.

    Read More »
  • Kerala

    തെരുവുനായ്ക്കളെ കൊല്ലാൻ വച്ച ഇലക്ട്രിക് കെണിയിൽ തട്ടി ഷോക്കേറ്റ് വല്യച്ചൻ മരിച്ചു, സഹോദരപുത്രന്മാർ അറസ്റ്റിൽ

        പാലക്കാട് ശ്രീക്യഷ്ണപുരത്ത് തെരുവ് നായകളെ കൊല്ലാന്‍ സ്ഥാപിച്ച കെണിയില്‍ തട്ടി ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. കുറുവട്ടൂര്‍ ഇടുപടിക്കല്‍ സഹജന്‍ (54) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കല്‍ രാജേഷ് (31), പ്രവീണ്‍ (25), പ്രമോദ് (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുവളപ്പില്‍ സ്ഥാപിച്ച വൈദ്യുതി പ്രവഹിക്കുന്ന കെണിയില്‍ നിന്ന് ഷോക്കേറ്റ സഹജനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹജനും സഹോദരന്മാരും അടുത്തടുത്ത വീടുകളിലാണ് താമസം. വീട്ടുവളപ്പില്‍ തെരുവു നായ്ക്കളെ കൊല്ലുന്നതിനായി സഹോദരന്‍റെ മക്കള്‍ സ്ഥാപിച്ച കെണിയില്‍ തട്ടിയാണ് ഷോക്കേറ്റതെന്ന് ശ്രീകൃഷ്ണപുരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.എം ബിനീഷ് അറിയിച്ചു.

    Read More »
  • NEWS

    ആസ്റ്റര്‍ കാപ്പിറ്റല്‍ യാഥാര്‍ഥ്യമായാല്‍ ആരും ചികിത്സ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടി വരില്ല:ഡോ ആസാദ് മൂപ്പൻ

    തിരുവനന്തപുരം: ആസ്റ്റര്‍ കാപ്പിറ്റല്‍ യാഥാര്‍ഥ്യമായാല്‍ ആരും ചികിത്സ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടി വരില്ലെന്നും അവിടെയുള്ളവര്‍ ഇവിടേക്ക് ചികിത്സതേടിയെത്തുന്ന സാഹചര്യമാകും ഉണ്ടാവുകയെന്ന് ആസ്റ്റര്‍ മെഡിസിറ്റി ചെയര്‍മാന്‍ ആസാദ് മൂപ്പൻ.ലോകോത്തര നിലവാരത്തിലാണ് തിരുവനന്തപുരത്തെ ആസ്സർ ക്യാപിറ്റൽ ആശുപത്രി നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും കേരളത്തിലുള്ളവര്‍ മികച്ച ചികിത്സയ്ക്കായി അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ പോകാറുണ്ട്. ആസ്റ്റര്‍ കാപ്പിറ്റല്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇത്തരം യാത്രകള്‍ ഒഴിവാക്കി സ്വന്തം നാട്ടില്‍ തന്നെ ചികിത്സ നടത്താനാകും. അതിനു പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നും രോഗികള്‍ ഇവിടേക്കു ചികിത്സ തേടിയെത്തുന്ന സാഹചര്യമുണ്ടാകും. നിലവില്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രോഗികള്‍ വരുന്നുണ്ട്. തിരുവനന്തപുരത്തും അത്തരമൊരു ചികിത്സാ സംവിധാനമാകും ഒരുക്കുകയെന്ന് ആസാദ് മൂപ്പൻ വ്യക്തമാക്കി. ആസ്റ്റര്‍ മെഡിസിറ്റിയുടെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ഇതിനായി ലഭ്യമാക്കും. നിലവില്‍ കൊച്ചിയിലും കോഴിക്കോടും കണ്ണൂരും ഹോം കെയര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതാണ് തലസ്ഥാനത്തേക്കും വരുന്നത്.         ഓണ്‍ലൈനായി തന്നെ ഡോക്ടറുടെ സേവനം…

    Read More »
  • NEWS

    ആർ വെങ്കിട്ടരാമൻ അന്തരിച്ചു

    കോട്ടയം: മനോരാജ്യം പബ്‌ളിക്കേൻസിന്റെ എഡിറ്ററായിരുന്ന ആൻ.വെങ്കിട്ടരാമൻ(71) അന്തരിച്ചു.ഗുഡ്‌നൈറ്റ് മോഹന്റെ ജേഷ്ഠനാണ്. മനോരാജ്യം പബ്‌ളിക്കേഷൻ ഗുഡ്‌നൈറ്റ് മോഹൻ ഏറ്റെടുത്തതോടെയാണ് ചാർട്ടേർഡ് അക്കൗണ്ടാന്റായിരുന്ന വെങ്കിട്ടരാമൻ അതിന്റെ തലപ്പത്ത് എത്തുന്നത്.സംസ്കാരം വീട്ടുവളപ്പിൽ.

    Read More »
Back to top button
error: