പലപ്പോഴും കേരളത്തിലുള്ളവര്‍ മികച്ച ചികിത്സയ്ക്കായി അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ പോകാറുണ്ട്. ആസ്റ്റര്‍ കാപ്പിറ്റല്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇത്തരം യാത്രകള്‍ ഒഴിവാക്കി സ്വന്തം നാട്ടില്‍ തന്നെ ചികിത്സ നടത്താനാകും. അതിനു പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നും രോഗികള്‍ ഇവിടേക്കു ചികിത്സ തേടിയെത്തുന്ന സാഹചര്യമുണ്ടാകും.
നിലവില്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രോഗികള്‍ വരുന്നുണ്ട്. തിരുവനന്തപുരത്തും അത്തരമൊരു ചികിത്സാ സംവിധാനമാകും ഒരുക്കുകയെന്ന് ആസാദ് മൂപ്പൻ വ്യക്തമാക്കി.
ആസ്റ്റര്‍ മെഡിസിറ്റിയുടെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ഇതിനായി ലഭ്യമാക്കും. നിലവില്‍ കൊച്ചിയിലും കോഴിക്കോടും കണ്ണൂരും ഹോം കെയര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതാണ് തലസ്ഥാനത്തേക്കും വരുന്നത്.
ഓണ്‍ലൈനായി തന്നെ ഡോക്ടറുടെ സേവനം രോഗികള്‍ക്ക് തേടാവുന്നതാണ്. ഇതിനായി ഒരു ഓണ്‍ലൈന്‍ ആപ്പ് തയാറാക്കുന്നുണ്ട്. വീട്ടില്‍ തന്നെ ചികിത്സ ആവശ്യമെങ്കില്‍ നല്‍കും. ആസ്റ്റര്‍ മെഡിസിറ്റി നിലവില്‍ വീട്ടില്‍ ഐസിയു ചികിത്സ ലഭ്യമാക്കുന്നുണ്ട്. ആശുപത്രിയില്‍ കഴിയുമ്ബോള്‍ ഭാരിച്ച ചെലവ് ഒഴിവാക്കുതിനും ഇന്‍ഫെക്ഷന്‍ വരാതിരിക്കുതിനുമായാണ് ഇത്തരമൊരു സൗകര്യം രോഗികള്‍ക്ക് നല്‍കുതെന്നും ആസാദ് മൂപ്പന്‍ പറഞ്ഞു.നിലവിൽ 2500 കോടിയോളം രൂപയുടെ നിക്ഷേപമാണ് ആസ്റ്റർ ഗ്രൂപ്പിന് കേരളത്തിലുള്ളത്.