NEWS

ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം;എഎ റഹീം എംപി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ചു

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

മാര്‍ച്ച്‌ പോലീസ് തടഞ്ഞു. മാര്‍ച്ച്‌ പൊലീസ് തടഞ്ഞതിന് പിന്നാലെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.

 

 

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീം എംപി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ച്‌ അറസ്റ്റ് ചെയ്തു നീക്കിയതായാണ് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും പോലീസ് അതിക്രമം ഉണ്ടായി.കരണത്തടിച്ചതായും ബൂട്ടിട്ട് ചവിട്ടിയതായും പരാതിയുണ്ട്.

Back to top button
error: