Month: June 2022

  • NEWS

    സൗദിയിൽ മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

    ജിദ്ദ: ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തില്‍ മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം, ചാരുവിള, പുത്തന്‍വീട്, ചെമ്മനത്തൂര്‍ സ്വദേശി പ്രദീപ് കുമാര്‍ (34) ആണ് മരിച്ചത്. സ്വന്തം താമസ സ്ഥലത്താണ് പ്രദീപ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.     മൂന്ന് മാസം മുമ്ബാണ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നും എത്തിയത്. പരേതനായ രവീന്ദ്രന്‍ തമ്ബി – പ്രസന്ന ദമ്ബതികളുടെ മകനാണ്.സംസം കമ്ബനി ജീവനക്കാരനായിരുന്നു.

    Read More »
  • NEWS

    കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അഞ്ജാത മൃതദേഹം

    കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.ഒന്നാമത്തെ പ്ലാറ്റ്ഫോമിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത് 60 വയസ്സു തോന്നിക്കുന്ന ആളുടെയാണ് മൃതദേഹം. മരിച്ചതാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്ക് മാറ്റി.മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.

    Read More »
  • NEWS

    കണ്ണൂർ കണ്ണപുരത്ത് പിക്കപ്പ് വാന്‍ പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു

    കണ്ണൂര്‍: കണ്ണപുരത്ത് പിക്കപ്പ് വാന്‍ പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു.കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ​ഗുരുതരമാണ്.റോഡ് സൈഡില്‍ നിന്നവരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • NEWS

    ഗൾഫിൽ തൊഴിൽ സാധ്യതകൾ വർദ്ധിക്കും, ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും

    റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് മലയാളികൾക്കും വരും വർഷങ്ങളിൽ തൊഴിൽ അവസരങ്ങൾ ഉയരുമെന്നു ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്ന. എണ്ണ ക്ഷാമം നേരിടുന്ന പല യൂറോപ്യൻ രാജ്യങ്ങളും യു.എ.ഇയിലെ അബുദാബി, ഖത്തർ, സൗദി എന്നീ രാജ്യങ്ങളുമായി എണ്ണ-പ്രകൃതി വാതക ഉൽപാദനം, വിതരണം, സംസ്കരണം തുടങ്ങിയ രംഗങ്ങളിൽ കരാർ ഒപ്പിട്ടിട്ടുണ്ട്. ഇത് കുറഞ്ഞത് ഒരുലക്ഷം പേർക്കെങ്കിലും തൊഴിൽ അവസരങ്ങൾ നൽകുമെന്നും ഗൾഫിലെ പ്രധാന തൊഴിൽ ധാതാവും ആർപി ഗ്രൂപ്പ് ചെയർമാനുമായ രവിപിള്ള വ്യക്തമാക്കി. ഹരിത ഊർജം എന്ന ആശയവും എണ്ണയിതര മേഖലയുടെ വളർച്ചയും ഉണ്ടാകുമ്പോൾ തന്നെ യൂറോപ്പിലെ മിക്ക രാജ്യങ്ങളും എണ്ണ-പ്രകൃതി വാതകങ്ങളുടെ കടുത്ത ക്ഷാമം നേരിടുകയാണ്. പത്തു മുതൽ പതിനഞ്ചു വർഷത്തേക്ക് ഈ നിലയിൽ തൊഴിൽ സാധ്യതയും ഉയർന്നു നിൽക്കും. തങ്ങളുടെ നിർമാണ കമ്പനിക്കു മാത്രം നാൽപതിനായിരം മുതൽ അരലക്ഷത്തോളം പേരെ ആവശ്യമുണ്ടെന്നും റിക്രൂട്മെന്റ് ഉടൻ ആരംഭിക്കുമെന്നും രവിപിള്ള അറിയിച്ചു. അബുദാബിയിൽ റിഫൈനിറികളുടെയും ഖത്തറിൽ പ്രകൃതി…

    Read More »
  • NEWS

    അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

    കൊച്ചി: അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്ബം പള്ളിപ്പുറത്ത് എടക്കാട് വീട്ടില്‍ ബാബു (60), മകന്‍ സുഭാഷ് (34) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാവിലെയാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു.തുടര്‍ന്ന് വീടിന് പുറത്തേക്ക് പോയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു.ഇത് കണ്ട് മനംനൊന്ത മകന്‍ സുഭാഷും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കരുതുന്നത്. കുടുംബ കലഹത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം.ബാബുവിന്റെ ഭാര്യ കിടപ്പ് രോഗിയാണ്.മുനമ്ബം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

    Read More »
  • NEWS

    ഏറ് കൊണ്ടിട്ടും ചിരി മാഞ്ഞില്ല; സേനയിലെ വേറിട്ട മുഖവുമായി പത്തനംതിട്ടയിൽ ഒരു പോലീസുകാരൻ

    പത്തനംതിട്ട : പത്തനംതിട്ടയിൽ  കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെയുണ്ടായ കല്ലേറിൽ പരുക്ക് പറ്റി വായിൽ നിന്നും ചോര വന്നിട്ടും ചിരിച്ച മുഖത്തോടെ പ്രതിഷേധക്കാരെ ശാന്തമാക്കിയ  പോലീസുകാരൻ കൗതുകക്കാഴ്ചയായി.പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം. എസ്. അജിത്താണ് ഇങ്ങനെ സേനയിലെ വേറിട്ട മുഖമായത്. കഴിഞ്ഞ ദിവസം വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രിതിഷേധിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായാണ് സംഘർഷങ്ങളുണ്ടായത്.​കണ്ണൂ​ർ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം,കോ​ട്ട​യം, ഇടുക്കി തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ് പ്രധാനമായും സം​ഘ​ർ​ഷമുണ്ടായത്. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു.

    Read More »
  • Kerala

    യഥാർത്ഥ നന്മമരം എം.എ യൂസഫലിയെ യു.ഡി.എഫ് കല്ലെറിയുന്നു, മുസ്ലിംലീഗിലെ കെ.എം ഷാജിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്ത്

    അതിസമ്പന്നനെങ്കിലും നന്മയുടെയും കാരുണ്യത്തിൻ്റെയും ആൾരൂപമായ എം.എ യൂസഫലിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെ യു.ഡി.എഫ് നേതാക്കൾ പരസ്യമായി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായി വിമർശനം. മലയാളികളുടെ, പ്രത്യേകിച്ച് പ്രവാസിമലയാളികളുടെ ഏത് ആവശ്യത്തിനും സഹായ ഹസ്തവുമായെത്തുന്ന യൂസഫലി കേരളത്തിൻ്റെ വികസനത്തിനും പുരോഗതിക്കും വലിയ കൈത്താങ്ങാണ്. ജന്മനാടിൻ്റെ വികസനത്തിൽ ആരു ഭരിക്കുന്നു എന്നോ കൊടിയുടെ നിറമോ അദ്ദേഹം നോക്കാറില്ല. തിരുവനന്തപുരത്തു നടന്ന ലോക കേരള സഭയോട് യു.ഡി.എഫ് സ്വീകരിച്ച നിഷേധാത്മക നിലപാടിനെതിരെ പ്രവാസി വ്യവസായ പ്രമുഖനായ യൂസഫലി പ്രതികരിച്ചതാണ് വി.ഡി സതീശനെ ചൊടിപ്പിച്ചത്. യു.ഡി.എഫ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്നും എം.എ യൂസഫലിയുടെ പ്രസ്താവന ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ഇത് അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതറിഞ്ഞുകൊണ്ട് തെറ്റായ പ്രസ്താവന നടത്തിയത് ശരിയായില്ല. ഹാൾ 16 കോടി രൂപ മുടക്കി മോടിപിടിപ്പിച്ചതാണ് ധൂർത്ത് എന്ന് വിമർശിച്ചത്. പ്രവാസികൾക്ക് ഭക്ഷണമോ താമസമോ നല്കുന്നതിനെ ധൂർത്ത് എന്ന് പറഞ്ഞിട്ടില്ല. ഇവിടെ…

    Read More »
  • NEWS

    സെക്കന്തരാബാദിലെ ആക്രമണം;മുൻ സൈനികൻ അറസ്റ്റിൽ

    സെക്കന്തരാബാദ് : അഗ്നിപഥ് പദ്ധതിക്ക് എതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേരെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും പോലീസ് അറസ്റ്റ്‌ ചെയ്തു. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മുന്‍ സൈനികന്‍ ആവുല സുബ്ബ റാവു ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.അക്രമത്തിന് പിന്നിലെ സൂത്രധാരന്‍ സുബ്ബ റാവു ആണെന്ന് പോലീസ് പറയുന്നു. സെക്കന്തരാബാദില്‍ നിരവധി ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു.തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവയ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടത്തെ കൂട്ടാന്‍ ആവുല സുബ്ബ റാവു വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നും സെക്കന്തരാബാദിലെ തീവെപ്പിലും നശീകരണത്തിലും നിര്‍ണായക പങ്കുവഹിച്ചുവെന്നും പോലീസ് പറഞ്ഞു.       ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള റാവുവിനെ ശനിയാഴ്ചയാണ് തെലങ്കാന പോലീസ് കസ്റ്റഡിയില്‍ എടുത്തത്.വാറങ്കല്‍ സ്വദേശി രാജേഷ് എന്ന 19കാരനാണ് പ്രകടനത്തിനിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

    Read More »
  • NEWS

    പനിക്കാലമാണ്, പാരയാകരുത് പാരസെറ്റമോൾ 

      മിക്ക വീടുകളിലും പ്രാഥമികമായ ആശ്രയമെന്ന നിലയില്‍ എപ്പോഴും സൂക്ഷിച്ചിരിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോൾ.ചെറിയ പനിയോ, തൊണ്ടവേദനയോ, തലവേദനയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ശരീരവേദനകളോ അനുഭവപ്പെടുന്ന പക്ഷം മിക്കവരും ആദ്യം തന്നെ ആശ്രയിക്കുന്നൊരു ഗുളികയുമാണ് ഇത്. ഇത്രയധികം സാര്‍വത്രികമായ ഗുളികയായതിനാല്‍ തന്നെ ആളുകള്‍ കാര്യമായി ഇതെക്കുറിച്ച് ആലോചിക്കാറില്ലെന്നതും സത്യമാണ്. എന്തെങ്കിലും ശാരീരികമായ വിഷമത തോന്നിയാല്‍ ഉടന്‍ തന്നെ ‘ഒരു പാരസെറ്റമോള്‍ കഴിക്കൂ’ എന്ന നിര്‍ദേശം നിസാരമായി നല്‍കുന്നവരാണ് അധികപേരും. ആ നിര്‍ദേശം സ്വയമോ അല്ലാതെയോ അതേപടി സ്വീകരിക്കുന്നവരും ഏറെയാണ്. എന്നാല്‍ പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. അതില്‍ പ്രധാനം ഇതിന്റെ അളവാണ്. മുതിര്‍ന്നവരാണെങ്കില്‍ നാല് ഗ്രാമിലധികം പാരസെറ്റമോള്‍ ദിവസത്തില്‍ കഴിക്കരുത്. അതുപോലെ തന്നെ പതിവായി എന്ത് വിഷമതകള്‍ക്കും പാരസെറ്റമോളില്‍ അഭയം പ്രാപിക്കരുത്. ഇത് പില്‍ക്കാലത്ത് കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാം. പാരസെറ്റമോൾ എന്നല്ല മറ്റെന്തുതന്നെ മരുന്നാണെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഇവ ഇഷ്ടാനുസരണം എപ്പോഴും കഴിക്കരുത്.ഇത് ഭാവിയല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്ക് നമ്മെ…

    Read More »
  • NEWS

    മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആരോഗ്യം

    രോഗവും രോഗ ലക്ഷണവും മൂത്രത്തിന്റെ നിറത്തിലൂടെ മനസിലാക്കാന്‍ സാധിക്കും. നേരിയ മഞ്ഞ, തെളിഞ്ഞ നിറം, കടുംമഞ്ഞ, ഇളം ചുവപ്പ് , ഓറഞ്ച്, തവിട്ട് എന്നീ നിറങ്ങളാണ് മൂത്രത്തിനുള്ളത്.കരള്‍ രോഗം, നിര്‍ജ്ജലീകരണം എന്നീ മാരക രോഗങ്ങളുടെ ലക്ഷണമാണ് തവിട്ട് നിറവും ഓറഞ്ച് നിറവും.കടുംമഞ്ഞ നിറം മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങളെയും സൂചിപ്പിക്കുമ്ബോള്‍ മൂത്രാശയ അണുബാധയുടെ സൂചനയാണ് ചുവപ്പ് നിറം.       മൂത്രം പതഞ്ഞ് കാണപ്പെടുന്നുണ്ടെങ്കില്‍ ശരീരത്തിലെ പ്രോട്ടീന്റെ അമിത അളവിനെയാണ് തെളിയിക്കുന്നത്. ആവശ്യമായ ജലാംശം ശരീരത്തില്‍ എത്തുന്നതിന്റെ തെളിവാണ് നേരിയ മഞ്ഞ നിറമുള്ള മൂത്രം.ആരോഗ്യമുള്ള ശരീരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ കൂടുതലായി വെള്ളം എത്തുമ്ബോള്‍ തെളിഞ്ഞ നിറവുമുണ്ടാകും.

    Read More »
Back to top button
error: