ന്യൂഡല്‍ഹി: പ്രതിഷേധങ്ങൾ തുടരവെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് സ്‌കീമിലെ റിക്രൂട്ട്മെന്റ് തീയതികളില്‍ തീരുമാനമായി.
കരസേന അഗ്നിവീര്‍ വിജ്ഞാപനം നാളെ പ്രഖ്യാപിക്കും.ഓഗസ്‌റ്റ് പകുതിയോടെ റിക്രൂട്ട്മെന്റ് റാലി നടക്കും. പരിശീലനം ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നും രണ്ട് ബാച്ചായി നടത്തുമെന്ന് സൈനികകാര്യ വകുപ്പ് അഡി. സെക്രട്ടറി ലഫ്.ജനറല്‍ അനില്‍ പുരി പറഞ്ഞു.
അതേസമയം വ്യോമസേനയില്‍ ഈ മാസം 24നാണ് രജിസ്‌ട്രേഷന്‍. ഓണ്‍ലൈന്‍ പരീക്ഷ ജൂലായ് 10ന് നടത്തും.ഡിസംബര്‍ 30ന് ആദ്യ ബാച്ച് പരിശീലനം ആരംഭിക്കും. നാവികസേനയില്‍ ജൂണ്‍ 25നാണ് വിജ്ഞാപനം നല്‍കുക.ഒരുമാസത്തിനകം പരീക്ഷ നടത്തും.നവംബര്‍ 21ന് പരിശീലനം ആരംഭിക്കും.