Month: June 2022

  • India

    കുൽഗാമിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

    ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ലഷ്കർ ഇ ത്വയ്ബ , ജയ്ഷെ ഇ മുഹമ്മദ് ഭീകരർ ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ തുടരുകയാണ്. അതേസമയം ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരരുടെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച്ചയാണ് സംഭവം. ഇന്ത്യന്‍ റിസർവ് പൊലീസിലെ സാംപോര മേഖലയിലെ എസ്ഐയും പാംപോർ സ്വദേശിയുമായ ഫാറൂഖ് അഹ്മിറാണ് കൊല്ലപ്പെട്ടത്. വീടിനടുത്തുള്ള പാടത്ത് ജോലി ചെയ്യവേ ഭീകരർ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് കശ്മീർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഭീകരർ വെടിവെച്ചുകൊന്ന മൂന്നാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണിത്.

    Read More »
  • NEWS

    സ്കൂളിലെ ശുചി മുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

    തിരൂരങ്ങാടി : സ്കൂളിലെ ശുചി മുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു.കൊളപ്പുറം സൗത്ത് കെ എന്‍ സി കെ ഹുസൈന്‍ കോയ തങ്ങളുടെ മകന്‍ സയ്യിദ് ശഹ്ശാദ് (അഞ്ച്) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.കഴിഞ്ഞ 15 ന് ആണ് സംഭവം.സ്കൂളിലെ ശുചി മുറിയില്‍ പോയി മടങ്ങുന്നതിനിടെ വീഴുകയായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്.

    Read More »
  • NEWS

    ബൈക്ക് റേസിംഗിനിടെ അപകടം; രണ്ട് പേര്‍ മരിച്ചു

    തിരുവനന്തപുരം: വിഴിഞ്ഞം ബൈപ്പാസിൽ ബൈക്ക് റേസിംഗിനിടെ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.ചൊവ്വര സ്വദേശി ശരത്, നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്.വിഴിഞ്ഞം കല്ലുവെട്ടാങ്കുഴിയില്‍ ആണ് അപകടമുണ്ടായത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലുണ്ടായ മറ്റു വാഹനാപകടങ്ങളില്‍ അഞ്ച് മരണം. കണ്ണൂര്‍ പാപ്പിനിശേരിയില്‍ പിക്കപ്പ് വാന്‍ ഇടിച്ച്‌ രണ്ട് പേരും പെരുമ്ബാവൂരില്‍ കെഎസ്‌ആര്‍ടിസി ബസ് കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികനും കോഴിക്കോട് ചേളന്നൂരില്‍ കാര്‍ മതിലില്‍ ഇടിച്ച്‌ രണ്ടു പേരുമാണ് മരിച്ചത്.

    Read More »
  • NEWS

    സംസ്ഥാനം പനിച്ചു വിറയ്ക്കുന്നു; ഡങ്കിപ്പനിയുടെ വ്യാപനമെന്ന് സൂചന

    തിരുവനന്തപുരം: നഗര ഗ്രാമ വ്യത്യാസമില്ലാതെ കേരളം പനിച്ചു വിറയ്ക്കുന്നു. കൊവിഡിനേക്കാള്‍ അതിവേഗവത്തില്‍ വൈറല്‍ പനി പടരുകയാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ജലജന്യ രോഗങ്ങളും പിടിമുറുക്കി കഴിഞ്ഞു. പനി ബാധിച്ച്‌ ഓപികളിലെത്തുന്ന രോഗികളുടെ എണ്ണം ദിവസേന കൂടുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകളുടെ സാന്ദ്രത കൂടിയത്,വൃത്തിയില്ലാത്ത ചുറ്റുപാടുകള്‍ ഇവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങള്‍ കുത്തനെ പെരുകാന്‍ കാരണം.കാലാവസ്ഥ വ്യതിയാനം വൈറല്‍ പനിയുടെ വ്യാപനത്തിന് ആക്കം കൂട്ടി.ഒരു ദിവസം മാത്രം 12000-ത്തിന് മുകളില്‍ രോഗികള്‍ വൈറല്‍ പനി ബാധിതരായി ചികില്‍സ തേടുന്നുണ്ടെന്നാണ് റിപ്പോർട്ട്.ഇത് സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണ്. ഇപ്പോഴത്തെ പനി പകര്‍ച്ച ഡെങ്കിപ്പനി വ്യാപനമാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കേരളത്തില്‍ മഴക്കാലത്ത് ഉണ്ടാകുന്ന പനികളില്‍ 15 മുതല്‍ 20ശതമാനം വരെ ഡെങ്കിപ്പനി ആകാമെന്ന പഠനങ്ങളാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം.അങ്ങനെ എങ്കില്‍ തുടക്കത്തിലേ രോഗം സ്ഥിരീകരിച്ചില്ലെങ്കില്‍ രോഗ വ്യാപനം രൂക്ഷമാകും. ഇതിന് മുന്പ് 2017ലാണ് കേരളത്തില്‍ ഡെങ്കിപ്പനിയുടെ അതിവ്യാപനം ഉണ്ടായത്.

    Read More »
  • Crime

    മകളുടെ ഭർത്താവിനെ വിവാഹം കഴിഞ്ഞ് നാലാംനാൾ ഭാര്യാപിതാവ് വെട്ടിക്കൊന്നു, വീട്ടിൽ വിരുന്നിനെത്തിയപ്പോഴാണ് കൊലപാതകം

    മറ്റുള്ളവരുടെ മുന്നിൽ വച്ച് മദ്യപിച്ചു അപമാനിച്ചതിന്റെ വൈരാഗ്യത്തിലാണ് രവിചന്ദ്രൻ മരുമകനെ കൊന്നതെന്നു പോലീസ് പറയുന്നു.     മകളുടെ ഭർത്താവ് വിരുന്നിനായി വീട്ടിലെത്തിയപ്പോൾ ഭാര്യാപിതാവ് വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ തിരൂവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിലാണ് സംഭവം. ഇവിടെ വീരപുരം ഗ്രാമത്തിലെ മുരുകേശനെയാണ് (23) ഭാര്യാപിതാവ് രവിചന്ദ്രൻ കൊലപ്പെടുത്തിയത്. മുരുകേശനും രവിചന്ദ്രന്റെ മകൾ അരവിന്ധ്യയും തമ്മിലുള്ള വിവാഹം നടന്ന നാലാംദിവസമാണ് കൊലപാതകം നടന്നത്. ആളുകളുടെ മുന്നിൽ മദ്യപിച്ച് അപമാനിച്ചതിലുള്ള വൈരാഗ്യത്തിലാണ് രവിചന്ദ്രൻ മരുമകനെ കൊന്നതെന്നാണ് പോലീസ് പറയുന്നത്. ജൂൺ 13നാണ് കൂലിവേലക്കാരനായ മുരുകേശനും അരവിന്ധ്യയും തമ്മിലുള്ള വിവാഹം നടന്നത്. അതിന് ശേഷം 15ന് ഇരുവരും വിരുന്നിനായി അരവിന്ധ്യയുടെ വീട്ടിലെത്തി. ഇവിടെ ഇരുവരും താമസിക്കുന്നതിനിടയിൽ മദ്യപിച്ച മുരുകേശനും രവിചന്ദ്രനും തമ്മിൽ വഴക്കുണ്ടായതായി പറയപ്പെടുന്നു. കഴിഞ്ഞദിവസം വീടിന് സമീപം രക്തത്തിൽ കുളിച്ചനിലയിൽ മുരുകേശന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് രവിചന്ദ്രൻ ഒളിവിൽപ്പോയി. തിരുത്തുറൈപൂണ്ടി പോലീസ് നടത്തിയ അന്വേഷണത്തിൽ രവിചന്ദ്രൻ അരിവാൾകൊണ്ടു മുരുകേശനെ വെട്ടുകയായിരുന്നുവെന്ന് വ്യക്തമായി. പിന്നീട് പോലീസ് മുരുകേശനെ…

    Read More »
  • NEWS

    തന്നെ ലക്ഷ്യമിട്ട് രണ്ട് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വീണാ ജോർജ്ജ്

    പത്തനംതിട്ട: തന്നെ ലക്ഷ്യമിട്ട് രണ്ട് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരോട് നേരിട്ട് ചോദിച്ചപ്പോള്‍ അവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ നിസ്സഹയത അറിയിച്ചെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്.ഈ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കാനായി തന്നെ മുൻപ് ക്ഷണിച്ചിട്ടു പോലുമുണ്ടെന്നും മന്ത്രി പറഞ്ഞു. ”2016 ല്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയാകുമ്ബോള്‍ എനിക്കെതിരെ ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയ മാധ്യമങ്ങളുണ്ട്.മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചിട്ടും അതിന്റെ പരിഗണന പോലും എനിക്ക് ലഭിച്ചിട്ടില്ലെന്ന് പറയേണ്ടി വരും” വീണാ ജോര്‍ജ് പറഞ്ഞു.       മാധ്യമ വാര്‍ത്തകള്‍ ഇപ്പോഴും കൃത്യമായി വീക്ഷിക്കാറുണ്ടെന്ന് അവര്‍ പറഞ്ഞു.ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വീണാ ജോർജ്ജ് ഇക്കാര്യം അറിയിച്ചത്.

    Read More »
  • NEWS

    ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ തമിഴ്നാട് സ്വദേശി ചുഴിയില്‍പ്പെട്ട് മരിച്ചു

    തിരുവനന്തപുരം: വര്‍ക്കല ഓടയം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ തമിഴ്നാട് സ്വദേശി ചുഴിയില്‍പ്പെട്ട് മരിച്ചു. കോയമ്ബത്തൂര്‍ പല്ലടം സ്വദേശി അജയ് വിഘ്‌നേഷാണ് മരിച്ചത്.     കൂടെയുണ്ടായിരുന്ന സുഹൃത്തിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിനോദസഞ്ചരികളാണ് അപകടത്തില്‍പെട്ടത്.

    Read More »
  • India

    മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കാൻ രാഹുൽ ഗാന്ധി എംപിയുടെ 40 ലക്ഷം, ഫണ്ട് വേണ്ടെന്നും പണം തിരിച്ചെടുക്കണമെന്നും നഗരസഭ

       കോഴിക്കോടിനടുത്ത് മുക്കത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കാൻ രാഹുൽ ഗാന്ധി എംപി അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്നു മുക്കം നഗരസഭ. ഈ മാസം ആറിനു ചേര്‍ന്ന നഗരസഭാ ഭരണ സമിതിയാണ് രാഹുല്‍ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ റദ്ദാക്കാന്‍ തീരുമാനിച്ചത്. നിര്‍മാണവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ തയാറാകുന്നതിനാല്‍ അനുവദിച്ച തുക ഈ വര്‍ഷം ചെലവഴിക്കാന്‍ സാധിക്കില്ലെന്നാണു നഗരസഭ പറയുന്ന ന്യായം. നഗരസഭാ സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാണ്ടി കലക്ടർക്കും ജില്ലാ പ്ലാനിങ് ഓഫിസർക്കും കത്തു നല്‍കുകയും ചെയ്തു. എന്നാല്‍, സി.പി.എം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. നാട്ടുകാർ, അത്യാഹിത വിഭാഗത്തോടുകൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയും കിടത്തിച്ചികിത്സയും വേണമെന്ന് നിരന്തരം ആവശ്യപ്പെടുമ്പോഴാണ് സാമൂഹികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കാൻ അനുവദിച്ച തുക നഗരസഭ വേണ്ടെന്നു വയ്ക്കുന്നത്. മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിനടുത്ത് പ്രവർത്തിക്കുന്ന സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയെ സംരക്ഷിക്കാനാണ്…

    Read More »
  • NEWS

    കെ സുധാകരന് പൊലീസിന്റെ കനത്ത സുരക്ഷ

    കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പൊലീസിന്റെ കനത്ത സുരക്ഷ.ഇന്നലെ മുതൽ പൈല​റ്റും എസ്‌കോര്‍ട്ടുമായി മൂന്നു ജീപ്പ് പൊലീസ് സംഘത്തെയാണ് നിയോഗിച്ചത്. ഇതുകൂടാതെ സുധാകരന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകള്‍ക്ക് സായുധ പൊലീസ് സുരക്ഷ നല്‍കും. ഇതുവരെ സുധാകരന് രണ്ട് ഗണ്‍മാന്‍മാരുടെ സുരക്ഷയാണുണ്ടായിരുന്നത്.  വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് ബദലായി സുധാകരനെതിരെ അക്രമത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നടപടി.

    Read More »
  • NEWS

    വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാൻ വിജ്ഞാപനമായി; അവസാന തീയതി 2023 മാർച്ച് 31

    ന്യൂഡൽഹി: വോട്ടര്‍പട്ടികയിലെ പേര് ആധാര്‍ നമ്ബറുമായി ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ വ്യവസ്ഥകള്‍ അടങ്ങിയ തെരഞ്ഞെടുപ്പ് ചട്ട ഭേദഗതി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. വോട്ടര്‍പട്ടികയില്‍ നിലവില്‍ പേരുള്ളവര്‍ ആധാര്‍ വിവരങ്ങള്‍ 2023 ഏപ്രില്‍ ഒന്നിന് മുന്‍പ് ചേര്‍ക്കണം. ഇതിനായി 6ബി ഫോം ലഭ്യമാക്കിയിട്ടുണ്ട് . ആധാര്‍ നമ്ബര്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ ഇന്‍ഷുറന്‍സ് കാര്‍ഡോ ഡ്രൈവിങ് ലൈസന്‍സോ പാന്‍ നമ്ബറോ നല്‍കാമെന്നും വ്യവസ്ഥയുണ്ട് . പുതിയ വോട്ടര്‍മാര്‍ക്കുള്ള അപേക്ഷാ ഫോമിലും ഇനി ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കോളമുണ്ടാകും.       നിയമഭേദഗതി അനുസരിച്ച്‌ ഇനി മുതല്‍ ജനുവരി 1,ഏപ്രില്‍ 1,ജൂലൈ 1,ഒക്ടോബര്‍ 1 എന്നീ തീയതികളിലൊന്നില്‍ 18 വയസ് തികയുന്നവര്‍ക്ക് അപ്പോള്‍ തന്നെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം .നിലവില്‍ ജനുവരി 1 വച്ച്‌ മാത്രമാണ് പ്രായപരിധി കണക്കാക്കിയിരുന്നത് . ജെന്‍ഡര്‍ വേര്‍തിരിവ് ഒഴിവാക്കിയും ചട്ടം ഭേദഗതി ചെയ്തിട്ടുണ്ട്.

    Read More »
Back to top button
error: