Month: June 2022

  • Kerala

    കാത്തിരിപ്പിന് വിരാമം, സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘മെഡിസെപ്’ ജൂലൈ ഒന്നുമുതൽ

       സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലൈ ഒന്നിന് ആരംഭിക്കാനുള്ള നടപടികളുമായി സർക്കാർ. ഏതാനും വന്‍കിട ആശുപത്രികള്‍ മാത്രമാണ് പദ്ധതിയുടെ ഭാഗമാകാതെ മാറിനിൽക്കുന്നത്. എന്തായാലും ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം അടക്കമുള്ള നടപടികള്‍ ഇനിയും തുടങ്ങിയിട്ടില്ല. തിരുവനന്തപുരത്തെ എട്ട് വന്‍കിട ആശുപത്രികളും കോട്ടയത്തെ രണ്ടും എറണാകുളത്തെ മൂന്നും സ്വകാര്യ ആശുപത്രികളുമാണ് പദ്ധതിയുടെ ഭാഗമാകാനുള്ളത്. കഴിഞ്ഞദിവസവും ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും അന്തിമധാരണയായില്ല. വൈകാതെ ഇവർ പദ്ധതിയുടെ ഭാഗമാകുമെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ നിരക്കില്‍ ചികിത്സ നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് ആശുപത്രി അധികൃതര്‍ ഉയര്‍ത്തുന്നത്. ഹൃദയ-ന്യൂറോ വിദഗ്ധ ചികിത്സ രംഗത്തെ കേന്ദ്ര സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയും മെഡിസെപ് പദ്ധതിയുമായി ഇനിയും കൈകോര്‍ത്തിട്ടില്ല. ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം ഇക്കാര്യത്തില്‍ അന്തിമ നിലപാട് അറിയിക്കും. 5.24 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും അഞ്ചര ലക്ഷത്തോളം പെന്‍ഷന്‍കാരും…

    Read More »
  • India

    വെളുക്കാൻ തേച്ചത് പാണ്ടായി, ദന്ത സംരക്ഷണത്തിനായി ചെയ്ത റൂട്ട് കനാലിൽ ഗുരുതര പിഴവ്; മുഖം വികൃതമായി തിരിച്ചറിയാനാവാത്ത നിലയിൽ നടി സ്വാതി സതീഷ്

       ബെഗളൂരു: വെളുക്കാൻ തേച്ചത് പാണ്ടായെന്നു പറഞ്ഞതു പോലെയായി കന്നഡ നടി സ്വാതി സതീഷിൻ്റെ അവസ്ഥ. പല്ലുകളുടെ സൗന്ദര്യം നിലനിർത്താൻ വേണ്ടി റൂട്ട് കനാലിനു വിധേയയായ സ്വാതി മുഖം വികൃതമായി കണ്ടാൽ തിരിച്ചറിയാത്ത നിലയിലാണിപ്പോൾ. ചികിത്സയിൽ സംഭവിച്ച ഗുരുതര പിഴവ്മൂലം മുഖം നീരുവന്ന് സ്വാതിയെ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. മുഖം വികൃതമായതോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് സ്വാതി. സ്വകാര്യ ആശുപത്രിയിലാണ് നടി റൂട്ട് കനാൽ ചികിത്സ തേടിയത്. റൂട്ട് കനാല്‍ തെറാപ്പി പരാജയപ്പെട്ടതിനെ തുടര്‍ന്ന് നടിയുടെ മുഖത്ത് വേദന ഉണ്ടാവുകയും, മുഖം വീര്‍ക്കുകയുമായിരുന്നു. ചികില്‍സ സംബന്ധിച്ച്‌ അപൂര്‍ണ്ണമായ വിവരങ്ങളും, തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്ന് സ്വാതി പറയുന്നു. മുഖത്തെ നീര്‍ക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഭേദമാകുമെന്നാണ് ഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍, മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല. ഇതേത്തുടര്‍ന്ന്, നടി മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്ന്…

    Read More »
  • NEWS

    ഇന്ധന വിലയെ ഭയക്കേണ്ട;അതിവേഗ പാചകത്തിന് അഗ്നിസഖി അടുപ്പുകൾ

    അതിവേഗ പാചകം പ്രദാനം ചെയ്യുന്ന പ്രകൃതി സൗഹൃദ അടുപ്പുകൾ ജനങ്ങൾക്കു പരിചയപ്പെടുത്തുകയാണ് കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ സിസ്റ്റംസ് എനർജി ആൻഡ് എൻവയൺമെന്റ് വിഭാഗം. വിറക്, ചിരട്ട, മാലിന്യങ്ങൾ, പെല്ലെറ്റ് എന്നിവയെല്ലാം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ പുതുതലമുറ അടുപ്പുകൾക്ക് പുകയോ മറ്റു മാലിന്യങ്ങളോ ഇല്ല. എന്താണ് അഗ്നിസഖി അടുപ്പുകൾ? ഐഐഎസ്‌സി റിട്ടയേഡ് പ്രഫസർ എച്ച്.എസ്.മുകുന്ദയുടെ നേതൃത്വത്തിൽ 40 വർഷത്തോളമായി നടത്തുന്ന ഗവേഷണത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് അഗ്നിസഖി അടുപ്പുകൾ നിർമിച്ചിരിക്കുന്നത്. എൽപിജി സ്റ്റൗവിനോട് എല്ലാ തരത്തിലും കിട പിടിക്കുന്നതാണ് പുതുതലമുറ അടുപ്പുകൾ. ഇതിൽ ക്രമീകരിച്ചിരിക്കുന്ന രണ്ട് വായു വിതരണ സംവിധാനങ്ങൾ പൂർണ ജ്വലനം സാധ്യമാക്കുന്നതിനാലാണ് അതിവേഗ പാചകം നടക്കുന്നത്. ആവശ്യമനുസരിച്ചു ചൂടു കൂട്ടാനും കുറയ്ക്കാനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ‘ഇജെക്ടർ’ എന്ന സാങ്കേതികവിദ്യയിലൂടെ ഒരു ന്യൂനമർദ മേഖല സൃഷ്ടിക്കുകയും ഇതു വിറകിനെ പൂർണ തോതിൽ കത്തുന്നതിനു സഹായിക്കുകയുമാണു ചെയ്യുന്നത്. ഈ പുതുതലമുറ അടുപ്പുകളുടെ മലിനീകരണ തോതു നാമമാത്രമാണ്. ഒന്നരക്കിലോ വിറകുകൊണ്ട്…

    Read More »
  • India

    പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ആ മുസ്ലീം ചങ്ങാതിയുടെ പേര് അബ്ബാസ്, അദ്ദേഹം ഇപ്പോൾ  ഓസ്‌ട്രേലിയയിൽ

      അമ്മയുടെ നൂറാം പിറന്നാള്‍ ആഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്ലോഗില്‍ ഒരു സുഹൃത്തിനെക്കുറിച്ച് എഴുതിയിരുന്നു, അബ്ബാസ്. ആരാണീ അബ്ബാസ്…? അപ്പോള്‍ മുതല്‍ നെറ്റിസണ്‍സ് അന്വേഷിച്ചുതുടങ്ങി. പിന്നാലെ നരേന്ദ്രമോദിയുടെ സഹോദരന്‍ അബ്ബാസിന്റെ ചിത്രം കണ്ട് തിരിച്ചറിഞ്ഞെന്നും അദ്ദേഹമിപ്പോള്‍ ഓസ്‌ട്രേലിയയിലാണ് ഉള്ളതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. “മറ്റുള്ളവരുടെ സന്തോഷങ്ങളിൽ അമ്മ സന്തോഷം കണ്ടെത്തും. ഞങ്ങളുടെ വീട് ചെറുതായിരിക്കാം, പക്ഷേ അമ്മ വളരെ വിശാലഹൃദയയായിരുന്നു. അച്ഛന്റെ അടുത്ത സുഹൃത്ത് അടുത്ത ഗ്രാമത്തിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ആകസ്മികമായ മരണശേഷം, എന്റെ പിതാവ് സുഹൃത്തിന്റെ മകൻ അബ്ബാസിനെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവൻ ഞങ്ങളുടെ കൂടെ താമസിച്ച് പഠനം പൂർത്തിയാക്കി. ഞങ്ങളുടെ എല്ലാ സഹോദരങ്ങളോടും ചെയ്യുന്നതുപോലെ അമ്മ അബ്ബാസിനോട് വാത്സല്യവും കരുതലും ഉള്ളവളായിരുന്നു. എല്ലാ വർഷവും പെരുന്നാളിന് അമ്മ അവന്റെ ഇഷ്ടവിഭവങ്ങൾ തയ്യാറാക്കി കൊടുത്തു.  ഉത്സവദിവസങ്ങളിൽ, അയൽപക്കത്തെ കുട്ടികൾ ഞങ്ങളുടെ വീട്ടിൽ വന്ന് അമ്മയുടെ പ്രത്യേക ഒരുക്കങ്ങൾ ആസ്വദിക്കുന്നത് പതിവായിരുന്നു…”    പിതാവ് മരണപ്പെട്ടതോടെ തന്റെ അച്ഛന്‍ സ്വന്തം കുട്ടുകാരൻ്റെ മകൻ അബ്ബാസ് എകുട്ടിയെ…

    Read More »
  • India

    പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പര സമ്മതത്തോടെ വ്യഭിചാരശാലയിൽ വച്ച് ലൈംഗികബന്ധത്തിലേർപ്പെടുന്നതും റെയ്ഡ് നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു എന്നതും കുറ്റമല്ല, ചരിത്രവിധിയുമായി മദ്രാസ് ഹൈക്കോടതി

    ചരിത്രപ്രധാനമായ ഒരു വിധിയുമായി മദ്രാസ് ഹൈക്കോടതി. റെയ്ഡ് നടക്കുന്ന സമയത്ത് വ്യഭിചാരശാലയില്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം ഒരാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. റെയ്ഡിനിടയില്‍ ലൈംഗികത്തൊഴിലാളികളെ അറസ്റ്റു ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. മസാജ് പാര്‍ലറില്‍ നടന്ന റെയ്ഡിനിടെ അറസ്റ്റു ചെയ്യപ്പെട്ട ഉദയകുമാര്‍ എന്ന വ്യക്തി കുറ്റങ്ങള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എന്‍. സതീഷ്‌കുമാറിന്റെ വിധി. വ്യഭിചാരശാല നടത്തുന്നതു മാത്രമാണ് കുറ്റമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അവിടെ ഇടപാടുകാരനായി പോയ വൃക്തി ശിക്ഷാര്‍ഹനാവുന്നില്ലെന്നും കോടതി വ്യക്തമാക്കി. ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം പിടിക്കപ്പെട്ട ഉദയകുമാറിനെതിരേ പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. പ്രേരണയോ നിര്‍ബന്ധമോ കൂടാതെ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികത്തൊഴിലിൽ ഏര്‍പ്പെടുന്നത് കുറ്റമല്ലെന്നും വ്യഭിചാരശാല സന്ദര്‍ശിച്ചതിന്റെപേരില്‍ തനിക്കെതിരേ നിയമനടപടി സ്വീകരിക്കാനാവില്ലെന്നും ഉദയകുമാര്‍ ബോധിപ്പിച്ചു. ഈ വാദം ശരിവെച്ച കോടതി ഉദയകുമാര്‍ ആരെയെങ്കിലും ലൈംഗികത്തൊഴിലിന് പ്രേരിപ്പിക്കുകയോ ബലം പ്രയോഗിക്കുകയോ ചെയ്തതായി പ്രോസിക്യൂഷന്‍ ആരോപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചു. ‘പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സ്വമേധയാ ലൈംഗികവൃത്തിയിലേര്‍പ്പെടുന്നത് കുറ്റമല്ല. റെയ്ഡിന്റെ…

    Read More »
  • NEWS

    13കാരനെ പീഡിപ്പിച്ച യുവാവ് പിടിയില്‍

    മലപ്പുറം: പതിമൂന്ന് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് പിടിയില്‍.അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.  കണ്ണൂര്‍ പാട്യം ചാമവളയില്‍ വീട്ടില്‍ സി. മഹ്‌റൂഫിനെയാണ് (42) അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.സ്കൂളിൽ പോകാൻ മടികാട്ടിയ കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്.       വിവരമറിഞ്ഞ് കുട്ടിയുടെ കുടുംബം അരീക്കോട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വടകരയിലെ ജോലി സ്ഥലത്തുനിന്ന് പിടിയിലായത്.പ്രതി കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

    Read More »
  • NEWS

    എം ഡി എം എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേര്‍ പിടിയില്‍

    തൃശൂർ: എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.     തൃശൂര്‍ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോള്‍ സ്വദേശി മെബിന്‍ (29), ചേറൂര്‍ സ്വദേശി കാസിം(28) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്.18 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്.

    Read More »
  • NEWS

    പീഡനക്കേസില്‍ ഹോസ്റ്റല്‍ കുക്ക് പിടിയില്‍

    കണ്ണൂര്‍: വളപട്ടണത്ത് വനിതാ ഹോസ്റ്റലില്‍ നടന്ന പീഡനവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പടുവിലായി ഊര്‍പ്പള്ളിയിലെ വിജിത്തിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.     ഹോസ്റ്റലിലെ പാചകക്കാരനായ വിജിത്ത് മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. കണ്ണൂര്‍ എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്.

    Read More »
  • NEWS

    പയ്യോളി സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ നിര്യാതനായി

    മനാമ: ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ മലയാളി നിര്യാതനായി. കോഴിക്കോട് പയ്യോളി ചാത്തമംഗലം സ്വദേശി നാസര്‍(49) ആണ് മരിച്ചത്. ഒരു വര്‍ഷത്തോളം നാട്ടില്‍ കഴിഞ്ഞശേഷം രണ്ടരമാസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും പ്രവാസജീവിതം ആരംഭിച്ചത്. മത്സ്യത്തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം നാട്ടില്‍ നടത്താനാണ് തീരുമാനം. അതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കെ എം സി സി മയ്യത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭാര്യ:വാഹിദ. മക്കള്‍:മനാഫ്, നവാഫ്.

    Read More »
  • NEWS

    പത്ത് മാസം പ്രായമായ കുഞ്ഞ് തൊണ്ടയില്‍ പഴം കുടുങ്ങി മരിച്ചു

    മലപ്പുറം: പത്ത് മാസം പ്രായമായ കുഞ്ഞ് തൊണ്ടയില്‍ പഴം കുടുങ്ങി മരിച്ചു.മലപ്പുറം എടക്കര സ്വദേശികളുടെ പത്ത് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ ഉടന്‍ നിലമ്ബൂര്‍ സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

    Read More »
Back to top button
error: