NEWS

13കാരനെ പീഡിപ്പിച്ച യുവാവ് പിടിയില്‍

മലപ്പുറം: പതിമൂന്ന് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് പിടിയില്‍.അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

 കണ്ണൂര്‍ പാട്യം ചാമവളയില്‍ വീട്ടില്‍ സി. മഹ്‌റൂഫിനെയാണ് (42) അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.സ്കൂളിൽ പോകാൻ മടികാട്ടിയ കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്.

 

Signature-ad

 

 

വിവരമറിഞ്ഞ് കുട്ടിയുടെ കുടുംബം അരീക്കോട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വടകരയിലെ ജോലി സ്ഥലത്തുനിന്ന് പിടിയിലായത്.പ്രതി കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Back to top button
error: