Month: June 2022

  • NEWS

    മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 9 പേർ മരിച്ച നിലയിൽ

    മുംബൈ : മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 9 പേരെ മരിച്ച നിലയില്‍ കണ്ടെത്തി.സാംഗ്ലി ജില്ലയിലെ മഹൈസലിലുള്ള സ്വന്തം വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരില്‍ നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉള്‍പ്പെടുന്നു. ഒമ്ബത് മൃതദേഹങ്ങളില്‍ മൂന്നെണ്ണം ഒരേ സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. മറ്റ് മൃതദേഹങ്ങള്‍ വീടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചു. മൃതദേഹം മിര്‍സയുടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം

    Read More »
  • NEWS

    ആയുധധാരിയായ അക്രമിയെ കീഴടക്കിയ എസ്.ഐയ്ക്ക്  ഡി.ജി.പിയുടെ കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ്

    തിരുവനന്തപുരം :ആയുധവുമായി പോലീസ് വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ്.ഐ വി.ആര്‍.അരുണ്‍ കുമാറിന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. കേരളാ പോലീസിന്‍റെ വക ട്രോഫിയും അരുണ്‍ കുമാറിന് സമ്മാനിച്ചു. 2007 ല്‍ സിവില്‍ പോലീസ് ഓഫീസറായി സര്‍വ്വീസില്‍ പ്രവേശിച്ച അരുണ്‍ കുമാര്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം 2019 ല്‍ എസ്.ഐ പരീക്ഷയില്‍ വിജയിയായി. അഗളി, ചെങ്ങന്നൂര്‍, പുതുക്കാട് എന്നിവിടങ്ങളില്‍ പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കി 2021 നവംബറിലാണ് ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറായി ചാര്‍ജ്ജെടുത്തത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ്.

    Read More »
  • NEWS

    നൂറിലധികം രാഷ്‌ട്രീയപാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

    ന്യൂഡൽഹി :നൂറിലധികം രാഷ്‌ട്രീയപാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. അംഗീകാരമില്ലാത്ത 111 പാര്‍ട്ടികളുടെ രജിസ്‌ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്.ആര്‍പി ആക്‌ട് 1951 ലെ സെക്ഷന്‍ 29എ,29 സി എന്നിവ പ്രകാരമാണ് നടപടി. രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ അംഗീകാരം നേടാത്തതുമായ 2100 രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. നേരത്തെ ആദ്യഘട്ടത്തില്‍ അംഗീകാരമില്ലാത്ത 87 രാഷ്‌ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു.

    Read More »
  • NEWS

    ഇന്ന് റദ്ദാക്കിയത് 530 ട്രെയിനുകള്‍

    തിരുവനന്തപുരം :അഗ്നിപഥ് പ്രതിഷേധങ്ങളുടെ ഭാഗമായി തിങ്കളാഴ്ച റദ്ദാക്കിയത് 530 ഓളം ട്രെയിനുകള്‍. ഇതില്‍ 348 പാസഞ്ചര്‍ ട്രെയിനുകളും 181 മെയില്‍-എക്സ്പ്രസ് ട്രെയിനുകളും ഉള്‍പ്പെടുന്നതായി റെയില്‍വേ അറിയിച്ചു.പത്തോളം ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

    Read More »
  • NEWS

    ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി ശുശ്രൂഷകൻ മരിച്ചു

    റിയാദ്: നാറ്റ്കോ കമ്ബനി ഉദ്യോഗസ്ഥനും പെനിയേല്‍ ചര്‍ച്ച്‌ ശുശ്രൂഷകനുമായിരുന്ന ബ്രദര്‍ ജോസഫ് സി.എ (55) ഹൃദയാഘാതംമൂലം ജിദ്ദയില്‍ നിര്യാതനായി. ഇരുപത്തിരണ്ട് വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം പത്തനംതിട്ട തടിയൂര്‍ സ്വദേശിയാണ്.ജിദ്ദയില്‍ സ്‌കൂള്‍ അധ്യാപികയായ ജൂലി ജോസഫ് ആണ് ഭാര്യ.ആഞ്ചല, ക്രിസ്റ്റി എന്നിവര്‍ മക്കളാണ്.

    Read More »
  • Kerala

    മെഡിക്കല്‍ കോളേജില്‍ വ്യക്ക രോഗി മരിച്ച സംഭവം: രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോക്ടർമാർക്ക് സസ്പെൻഷൻ. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താൻ ഉത്തരവിട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഏകോപനത്തിൽ വീഴ്ച ഉണ്ടായോ എന്നും ഡോക്ടർമാർ അല്ലാത്തവർ കിഡ്നി ബോക്‌സ് എടുത്തതും പരിശോധിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി നടത്തിയ റിപ്പോർട്ടി്നറെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വിശദീകരിച്ചു. രോഗിക്ക് കിഡ്നി മാച്ച് ആയത് 2.45 നാണ്. 5.30 ആംബുലൻസ് എത്തി. ആംബുലൻസ് എത്തിയ ശേഷം പുറത്തു നിന്നുള്ള ആളുകളാണ് കിഡ്നി അടങ്ങിയ പെട്ടി എടുത്തത്. ഇതിൽ പരാതി ഉണ്ട്. ഇവർ ഡോക്ടർമാർ അല്ലായിരുന്നുവെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. മരണ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അറിയുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചത് വലിയ വിവാദമായിരിക്കുകയാണ്. രണ്ടര മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്നുമെത്തിച്ച വൃക്ക…

    Read More »
  • NEWS

    കോഴിയുടെ ആർത്തവ രക്തത്തില്‍ നിന്നാണ് മുട്ട ഉല്പാദിപ്പിക്കുന്നത്; ആരും കഴിക്കരുത്:മനേക ഗാന്ധി

    ഹൈദരാബാദ്: കോഴിയുടെ ആർത്തവ രക്തത്തില്‍ നിന്നാണ് മുട്ട ഉല്പാദിപ്പിക്കുന്നതെന്നും  ആരും കഴിക്കരുതെന്നും ബിജെപി നേതാവ് മനേക ഗാന്ധി.മുട്ട ഭക്ഷ്യയോഗ്യമല്ലാത്തതാണെന്നും പ്രത്യേകിച്ച്‌ കുട്ടികൾക്ക് നല്കാൻ പാടില്ലെന്നും മനേക ഗാന്ധി പറഞ്ഞു. മുട്ട കഴിക്കുന്നത് പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സർക്കാർ പരിപാടികൾ നിർത്തണമെന്നും നിങ്ങളുടെ കുട്ടികൾ മുട്ട കഴിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈദരാബാദിൽ ശ്രീ ജയിന് സേവ സംഘ് സംഘടിപ്പിച്ച പരിപാടിയില്‍ മനേക ​ഗാന്ധി പറഞ്ഞു.

    Read More »
  • Business

    സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാല്‍ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം; നിക്ഷേപം ആരംഭിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

    നിക്ഷേപം ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം എന്ന ചൊല്ല് ഇന്നും പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയാണ്. അതിനാൽ സ്ഥിര വരുമാനമുള്ള സമയത്ത് സമ്പാദ്യം നീക്കി വെക്കാൻ ശ്രദ്ധിക്കണം.  ദീർഘകാല സമ്പാദ്യങ്ങൾ നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. നിക്ഷേപം ആരംഭിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്, അവ എന്തൊക്കെയാണെന്ന് നോക്കാം; തുടക്കം നേരത്തെയാക്കുക  കഴിയുന്നത്ര നേരത്തെ തന്നെ സമ്പാദ്യ ശീലം തുടങ്ങാനായി ശ്രദ്ധിക്കുക. നിങ്ങൾ ചെറിയ വരുമാനത്തിൽ ജോലി ചെയ്യുകയാണെന്നുണ്ടെകിൽ പോലും സമ്പാദ്യ ശീലം ആരംഭിക്കുക. അവ ചെറുതാണെങ്കിലും  തുടക്കം പ്രധാനമാണ്. ഭാവിയിൽ നിങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ സമ്പാദ്യം നിങ്ങളെ സഹായിക്കും. അഗിനാൽ തന്നെ ജീവിത ദിനചര്യ എന്നപോലെ സമ്പാദ്യ ശീലം വളർത്തുക. ചെലവാക്കുന്നതിനു മുൻപ് നിക്ഷേപിക്കുക  നിങ്ങൾ ചെലവഴിക്കാൻ തുടങ്ങുന്നതിനുമുമ്പ് തന്നെ നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപത്തിലേക്ക് മാറ്റി വെക്കുക. ബാക്കി വരുന്ന തുക…

    Read More »
  • Crime

    കൊളുന്തിന്റെ അളവ് കുറഞ്ഞതിന് വനിതാ തൊഴിലാളിയെ ആക്രമിച്ചു, വയറ്റില്‍ ചവിട്ടി; ഫീല്‍ഡ് ഓഫീസര്‍ക്കെതിരെ പരാതി

    മൂന്നാര്‍: കൊളുന്ത് കൂടുതല്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീതൊഴിലാളിയേയും ഭര്‍ത്താവിനെയും ഫീല്‍ഡ് ഓഫീസര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ചെണ്ടുവാര എസ്റ്റേറ്റില്‍ വട്ടവട ഡിവിഷനില്‍ രവി (38) ഭാര്യ സുഗിത (31) എന്നിവരെയാണ് ഫീല്‍ഡ് ഓഫീസര്‍ ബെന്നി (30) ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഗിത 30 കിലോ കൊളുന്താണ് അന്നേദിവസം രാവിലെ 11 മണിവെര എടുത്തത്. എന്നാല്‍ ഫീല്‍ഡ് ഓഫീസര്‍ 100 കിലോ കൊളുന്ത് എടുക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി 80 കിലോ കൊളുന്ത് എടുത്തെങ്കിലും അന്നേ ദിവസം ഹാജര്‍ നല്‍കിയില്ല. സംഭവം യുവതി ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത കുമാറിനെ അറിയിച്ചു. ശനിയാഴ്ച പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം യുവതി ഭര്‍ത്താവിനൊപ്പം ജോലിക്കുപോയി. ഉച്ചയോടെ ഭര്‍ത്താവ് രവി 90 കിലോ കൊളുന്ത് എടുത്തെങ്കിലും നൂറ് കിലോ എടുക്കണമെന്ന് ഫീല്‍ഡ് ഓഫീസര്‍ ആവശ്യപ്പെട്ടു. ഈ സമയം സുഗിത എടുത്ത കൊളുന്ത് ഭര്‍ത്താവിന് നല്‍കിയതാണ്…

    Read More »
  • LIFE

    സീറ്റില്ല, കൈക്കുഞ്ഞുമായി മെട്രോയിൽ നിലത്തിരിക്കുന്ന അമ്മ; വീഡിയോ പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ

    ദില്ലി: ​ദില്ലി മെട്രോയിൽ യാത്ര ചെയ്യുന്ന അമ്മയുടെയും കുഞ്ഞിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ധാരാളം പേ‍ർ കുട്ടികളുമായി യാത്ര ചെയ്യുന്ന ദില്ലി മെട്രോയിൽ ഈ അമ്മയുടെയും കുഞ്ഞിന്റെയും യാത്ര സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് എന്തിനാണെന്നല്ലേ…! എല്ലാവരും സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോൾ ഈ അമ്മ തന്റെ കൈക്കുഞ്ഞുമായി മെട്രോയുടെ ബേസിലാണ് ഇരിക്കുന്നത്. തന്റെ കുഞ്ഞിനെ മടിയിൽ വച്ച് ചടഞ്ഞിരിക്കുകയാണ് ഈ അമ്മ. കൈക്കുഞ്ഞുമായി കയറിയ അമ്മയ്ക്ക് സീറ്റ് നൽകാതെ ആളുകൾ സുഖമായി ഇരിക്കുകയാണല്ലോ, എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യഥാ‍ർത്ഥ സ്വഭാ​വം വ്യക്തമാക്കുന്നത് ബിരുദമല്ല, പകരം പെരുമാറ്റമാണെന്നാണ് ട്വീറ്റിൽ അവനീഷ് ശരൺ കുറിച്ചത്. ഏഴ് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. അവിടെ നിരവധി സ്ത്രീകൾ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നെങ്കിലും ഒരാൾ പോലും അവരെ ​ഗൗനിച്ചില്ല. ചിലർ വീഡിയോയിൽ കാണുന്ന സ്ത്രീകളെ വിമർശിക്കുകയായിരുന്നു. എന്നാൽ ഇതൊരു പഴ വീഡിയോ ആണെന്നും പലരും…

    Read More »
Back to top button
error: