Month: June 2022
-
NEWS
ഈ ലോകം എല്ലാം തികഞ്ഞവർക്ക് വേണ്ടി മാത്രം സൃഷ്ടിച്ചതല്ല;ഇതാ കൺമണിയുടെ കഥ
ജന്മനാ കൈകളില്ലെങ്കിലും മാവേലിക്കര സ്വദേശിനി കണ്‍മണിയ്ക്ക് തന്‍റെ ലക്ഷ്യങ്ങിലേക്ക് എത്താന്‍ അതൊന്നും ഒരു തടസമല്ല. ശാരീരിക പരിമിതികൾ മറികടന്ന് ബിരുദ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയിരിക്കുകയാണ് ഈ യുവകലാകാരി. കേരള സർവകലാശാല ബിപിഎ (വോക്കൽ) പരീക്ഷയിലാണ് കണ്‍മണിയുടെ റാങ്ക് നേട്ടം.സംഗീതത്തിൽ സ്വാതി തിരുനാൾ കോളേജിൽ തുടർപഠനം ചെയ്യാൻ ആണ് കണ്മണിയുടെ ആഗ്രഹം. നല്ലൊരു ചിത്രകാരിയും കൂടിയാണ് കണ്മണി. പ്രതിസന്ധികളിൽ തളർന്നുപോകുമ്പോഴല്ല മറിച്ച് അതിജീവിച്ചു കാണിച്ചുകൊടുക്കുക തന്നെ വേണം.ഈ ലോകം എല്ലാം തികഞ്ഞവർക്ക് വേണ്ടി മാത്രം സൃഷ്ടിച്ചതല്ല., നിങ്ങളുടെ കഴിവുകളുടെ മുന്നിൽ പരിമിതികളൊന്നും ഒരു കുറവുകളെ അല്ല…!!
Read More » -
NEWS
ട്രാഫിക് ലൈറ്റുകളും റെയില്‍പാളങ്ങളും ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം; ഭൂട്ടാൻ എന്ന സന്തോഷത്തിന്റെ കവാടം
സന്തോഷത്തിന്റെ കവാടം തുറന്നിട്ട്, ആരെയും സ്വീകരിക്കുന്ന അതിഥിഭാവത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ സ്വന്തം അയല്‍ക്കാരന്‍– അതാണ് ഭൂട്ടാന്‍ എന്ന ഹിമാലയന്‍ രാജ്യം. രാജഭരണം നിലവിലിരിക്കുന്ന അപൂർവം രാജ്യങ്ങളിൽ ഒന്നായ ഭൂട്ടാനെ ഏറ്റവും വലിയ സന്തോഷനാട് എന്നുതന്നെ വിളിക്കാം. രാജാവു പറയുന്നത് തന്നെയാണ് ജനങ്ങൾക്കു വേദവാക്യം. പ്രജകളുടെ സന്തോഷത്തിനപ്പുറമൊന്നും അദ്ദേഹത്തിനുമില്ല. എല്ലാം കൊണ്ടും സംതൃപ്തിയില്‍ ജീവിക്കുന്ന മനുഷ്യർ. ലോകരാജ്യങ്ങൾക്കിടയിൽ ഭൂട്ടാൻ അങ്ങനെ വേറിട്ടു നിൽക്കുന്നു. എപ്പോഴും സന്തോഷം മാത്രം തിരയടിക്കുന്ന ഇൗ രാജ്യത്തേക്കു യാത്രപോകാൻ തോന്നുന്നില്ലേ? നീലാകാശത്തെ ചുംബിച്ചു നില്‍ക്കുന്ന മലനിരകളും താഴ്‍വാരങ്ങളും നിറഞ്ഞ ഭൂട്ടാന്‍ പ്രകൃതിഭംഗിയാൽ സമ്പന്നമാണ്. ലോകത്തെ ഏറ്റവും സന്തുഷ്ടിയുള്ള രാജ്യമെന്ന പെരുമയ്ക്കു കാരണം ഇവിടുത്ത ജനങ്ങളുടെ സന്തോഷകരമായ ജീവിതവും സുന്ദരകാഴ്ചകളുമൊക്കെയാണ്. ജോലിക്കായും മറ്റുമെത്തി താമസമാക്കിയ ഇന്ത്യക്കാരും ഇവിടെയുണ്ട്. ഹിമാലയത്തിലെ ഈ ചെറിയ രാജ്യത്തെ വേറിട്ടു നിര്‍ത്തുന്നത് അതിന്റെ തീരുമാനങ്ങളും നിലപാടുകളുമാണ്. അവ അക്കമിട്ടു പറഞ്ഞുതരാം. 1.ജിഡിപിയില്ല, പകരം ജിഎന്‍എച്ച് അഥവാ ഗ്രോസ് നാഷനല്‍ ഹാപ്പിനസ് ലോകത്തിൽ ചിലപ്പോള്‍ ഭൂട്ടാനില്‍…
Read More » -
NEWS
കുട്ടികളിലെ മലബന്ധം അകറ്റാൻ നെയ്യ്
കുട്ടികളുടെ പ്രതിരോധശേഷി കൂട്ടാനും ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വർധിപ്പിക്കാനും മലബന്ധം അകറ്റാനും നെയ് ഉപകരിക്കും.നെയ്യില്‍ ധാരാളം പോഷകഗുണങ്ങളുണ്ട്. കുട്ടികളിലെ മലബന്ധം അകറ്റാന്‍ നെയ്യ് ഉപയോഗിക്കാവുന്നതാണ്. ദിനംപ്രതി ഓരോ സ്പൂണ്‍ നെയ്യ് നല്‍കുന്നത് കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ രോഗങ്ങളെ തടയാന്‍ സഹായിക്കും. ഗ്യാസ്, അസിഡിറ്റി തുടങ്ങി കുട്ടികളിലുണ്ടാകുന്ന എല്ലാത്തരം ദഹന പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് നെയ്യ്.എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്കും ഇവയ്ക്ക് ബലം കൂട്ടുന്നതിനും ഇത് സഹായകരമാകുന്നു. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ കലവറയാണ് നെയ്യ്.ഇത് ഞരമ്ബുകള്‍ക്കും തലച്ചോറിനും വലിയ ഗുണം നല്‍കുന്നു. ഈ ഫാറ്റി ആസിഡുകളുടെ അഭാവം ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് തുടങ്ങിയ മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടെ ആരോഗ്യംത്തിന് നെയ്യ് നല്‍കുന്നത് ശീലമാക്കുക. ശക്തമായ ആന്റി വൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ പിന്തുണയ്ക്കുന്ന നെയ്യ്, ചുമ, ജലദോഷം തുടങ്ങിയ അണുബാധകള്‍ക്കെതിരെ കുട്ടികളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. നെയ്യിലടങ്ങിയിട്ടുള്ള പോഷകഘടകങ്ങളെല്ലാം മസ്തിഷ്‌കത്തിലെ വിവിധ രാസപ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. …
Read More » -
NEWS
തക്കാളി പഴമാണോ പച്ചക്കറിയാണോ?
ഈ ചോദ്യത്തിന് ശരിയുത്തരം തേടി ഗൂഗിൾ ചെയ്യുമ്പോൾ ലഭിക്കുന്നത് പഴമാണെന്ന മറുപടിയാണ്. പക്ഷേ, പച്ചക്കറികളുടെ കൂട്ടത്തിലാണ് ഉപയോഗമെന്നതുകൊണ്ട് തക്കാളിയെ പച്ചക്കറിയായിട്ടാണ് പലരും കണക്കാക്കിയിരുന്നത്. പഴുത്തതാണു പഴം. പച്ചയായി ഉപയോഗിക്കുന്നത് പച്ചക്കറിയും. തക്കാളി പഴുത്തിട്ടല്ലേ നാം ഉപയോഗിക്കുന്നത്. പഴുത്ത്, മാംസളമായ ചുവന്ന തക്കാളി. കൂടെയുള്ള വെണ്ടയും , മുരിങ്ങയും , കൈപ്പയ്ക്കയും , പയറുമെല്ലാം പച്ചയായിട്ടാണ് ഉപയോഗം. ഇപ്പോൾ മനസ്സിലായില്ലേ തക്കാളി പഴമാണെന്ന്.പച്ചക്കറികളുടെ കൂടെചേർന്ന് ഏറ്റവുമധികം ചീത്തപ്പേരു കേട്ട ഇനം ഒരുപക്ഷേ തക്കാളിയായിരിക്കും. തക്കാളി അമിതമായി കഴിച്ചാൽ മൂത്രത്തിൽ കല്ലുവരും, യൂറിക് ആസിഡ് കൂടും എന്നിങ്ങനെ പലകാലത്തും തക്കാളിക്കെതിരെ പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ, തക്കാളി വെറുമൊരു പഴം മാത്രമല്ല, നല്ലൊരു ഔഷധം കൂടിയാണ്. നമ്മുടെ ദഹനത്തെ ഏറ്റവുമധികം സഹായിക്കുന്ന പഴമാണു തക്കാളി. കരൾ, പ്ലീഹ എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. നിത്യേന തക്കാളി കഴിക്കുന്നതു വൻകുടലിലെ അർബുദത്തെ പ്രതിരോധിക്കാൻ സഹായിക്കും. തക്കാളിക്കു ചുവപ്പുനിറം നൽകുന്ന ലൈസോലിൻ കാൻസറിനെ പ്രതിരോധിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിനും…
Read More » -
NEWS
ടൂത്ത് ബ്രഷ് കണ്ടു പിടിച്ച കഥ
എന്നും രാവിലെ ഉണർന്നാൽ നാം തിരയുന്ന ആദ്യത്തെ സാധനങ്ങളിലൊന്ന് ടൂത്ത് ബ്രഷ് ആണ് . ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കാതെ മറ്റുള്ളവർക്ക് മുമ്പിൽ വാ തുറക്കാനാകാത്ത വിധം നാം അതിന് അഡിക്റ്റടാണ്. ആരാണ് അത്രമേൽ നമ്മെ സ്വാധീനിച്ച ആധുനിക രീതിയിലുള്ള ടൂത്ത് ബ്രഷ് കണ്ടുപിടിച്ചത് എന്നറിയേണ്ടെ. അത് ഇംഗ്ലീഷുകാരനായ വില്യം ആഡിസ് ആണ് 1734-ൽ ഇംഗ്ലണ്ടിലാണ് വില്യം ആഡിസ് William Addis ജനിച്ചത്, ലണ്ടനിലെ ക്ലർക്കൻവെല്ലി എന്ന സ്ഥലത്ത് . വളരെ യാദൃച്ഛികമായാണ് ആഡിസ് ടൂത്ത് ബ്രഷ് കണ്ടുപിടിക്കുന്നത്. 1770-ൽ, സ്പിറ്റൽഫീൽഡിൽ തെരുവിൽ കലാപമുണ്ടാക്കിയതിന് ആഡിസിനെ അധികൃതർ അറസ്റ്റ് ചെയ്തു തടവിലാക്കി കുറേ മാസങ്ങൾ നീണ്ട ജെയിൽ വാസം. ജയിലിൽ വെറുതെ കിടക്കുമ്പോൾ , പുറത്ത് തറ തുടയ്ക്കാൻ വന്ന ക്ലീനിംഗ് സ്റ്റാഫ് ചൂൽ ഉപയോഗിച്ച് മുറ്റത്തെ കൽക്കൂട്ടത്തിൽ നിന്ന് മാലിന്യങ്ങൾ തോണ്ടി തോണ്ടി നീക്കം ചെയ്യുന്നത് ആഡിസ് നിരീക്ഷിച്ചു. അദ്ദേഹത്തിനപ്പോൾ ഒരു ഐഡിയ തോന്നി. അതാണ് ടൂത്ത് ബ്രഷ് എന്ന…
Read More » -
NEWS
മൂലക്കുരുവിന് ചികിത്സ വീട്ടിൽ തന്നെ
മൂലക്കുരു അഥവാ പൈല്‍സ് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്.പേരു സൂചിപ്പിയ്ക്കുന്ന പോലെ കുരുവല്ല.ഒരു വെയിന്‍ അഥവാ ഞരമ്പിനുണ്ടാകുന്ന പ്രശ്‌നമാണിത്.കാലില്‍ ഉണ്ടാകുന്ന വെരിക്കോസ് വെയിന്‍ പോലെ മലദ്വാരത്തിന് അടുത്തുണ്ടാകുന്ന ഒന്നാണിത്. പൈല്‍സിന് കാരണങ്ങള്‍ പലതുണ്ട്. മലബന്ധം, ആഹാര രീതി, പൊതുവേ മസാലകളും എരിവും, വെള്ളം കുടി കുറയുന്നത്, ഇറച്ചി വിഭവങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നത് എല്ലാം തന്നെ ഇതിനു കാരണമാകുന്നു. ഇത് തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍, നിയന്ത്രിച്ചു നിര്‍ത്തിയാല്‍ പരിഹാരം കാണാം.അത് അധികമായാല്‍ പുറത്തേയ്ക്കു തള്ളി വന്ന് ബ്ലീഡിംഗ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകും.ഒപ്പം അസഹ്യമായ വേദനയും.പൈല്‍സിന് സഹായകമായ ഒട്ടേറെ വീട്ടുവൈദ്യങ്ങളുണ്ട്. എള്ള്, ചേനത്തണ്ട് എന്നിവയെല്ലാം തന്നെ ഈ പ്രശ്‌നത്തിനുളള സ്വാഭാവിക പരിഹാരങ്ങളാണ്.എള്ള് അരച്ച് പാലില്‍ കലക്കി കുടിയ്ക്കാം.ഇത് നല്ലതാണ്. ചേനത്തണ്ടും പൈല്‍സിന് നല്ലൊരു മരുന്നാണ്.ചെറുപയറും ചേനത്തണ്ടും കറി വച്ചു കഴിച്ചാല്‍ പൈല്‍സിന് നല്ലൊരു പരിഹാരമാണ്. ഇതു തോരനാക്കി കഴിയ്ക്കാം. വെറുതെ വേവിച്ചും കഴിയ്ക്കാം.ഈ സമയങ്ങളിൽ മത്സ്യ-മാംസാദികൾ ഒഴിവാക്കുക. കല്‍ക്കണ്ടം, അല്‍പം പഴകിയ വാളന്‍ പുളി, നല്ല…
Read More » -
NEWS
ആ പാലം ഇന്നുണ്ടായിരുന്നെങ്കിൽ അമൃത എക്സ്പ്രസ് ശ്രീലങ്കയിൽ എത്തുമായിരുന്നു!!
1964 ഡിസംബർ 22 ആം തീയതിവരെ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന റെയില്‍പാതയും ട്രെയിൻ സർവീസ്സും ഉണ്ടായിരുന്നു. 1964 ഡിസിംബര്‍ 22 രാത്രി 11.30. ചെന്നൈയില്‍ നിന്നും മധുര രാമേശ്വരം വഴി ധനുഷ്‌കോടിയിലേക്കു പോകുന്ന ബോട്ട്‌മെയിന്‍ എന്ന ട്രയിന്‍ പാമ്പന്‍ പാലത്തിലൂടെ സഞ്ചരിക്കുന്നു- അവസാന സ്‌റ്റോപ്പായ ധനുഷ്‌കോടിയിലേക്ക് ഏതാനും കിലോമീറ്ററുകൾ മാത്രം. ധനുഷ്‌കോടിയിലേക്ക് വിനോദയാത്ര പോകുന്ന കുറച്ച് സ്‌കൂള്‍ കുട്ടികളും ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളില്‍ ജോലിക്കായി പോകുന്ന മലയാളികളും തമിഴരുമടങ്ങിയ തൊഴിലാളികളുമായിരുന്നു ആ ട്രയിനില്‍ ഉണ്ടായിരുന്നത്. ട്രയിന്‍ ധനുഷ്‌കോടി സ്‌റ്റേഷനെ സമീപിക്കുന്നതിന് മുമ്പ് എഞ്ചിന്‍ ഡ്രൈവര്‍ ഒരു കാര്യം മനസ്സിലാക്കി. റെയില്‍വേ പാതയില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ല. ട്രയിന്‍ അല്‍പ്പസമയം നിര്‍ത്തിയിട്ടശേഷം എഞ്ചിന്‍ ഡ്രൈവര്‍ സിഗ്നലിനായി കാത്തെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ട്രയിന്‍ മുന്നോട്ടെടുക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. എതിരെ മറ്റു ട്രയിനൊന്നും വരാനില്ലെന്ന വിശ്വാസത്തില്‍ മുന്നോട്ട് പോയ എഞ്ചിന്‍ ഡ്രൈവര്‍ ഒരു കാഴ്ചകണ്ടു. മുന്നോട്ട്…
Read More » -
NEWS
പ്രമോഷനുകളില്ല, റിട്ടയർമെൻ്റുമില്ല, ആജീവനാന്ത സേവനം മാത്രം; ഏതാണ് ആ ജോലി?
പുതിയ വീടിൻ്റെ ഗേറ്റിൽ അയാളുടെ പേരും പദവിയും എഴുതി വെച്ചത് കണ്ട് ഭാര്യ ചോദിച്ചു നമ്മുടെ രണ്ട് പേരുടെയും വീടല്ലേ? പുതിയ വീടിൻ്റെ ഗേറ്റിന് വലത് ഭാഗത്തുള്ള തൂണിൽ അയാൾ സ്വന്തം പേരും, തൊട്ട് താഴെ സിഐ ഓഫ് പോലീസ് എന്ന ഔദ്യോഗിക പദവിയും എഴുതി വച്ചപ്പോൾ അയാളുടെ ഭാര്യ ചോദിച്ചു.ഇത് നമ്മുടെ രണ്ട് പേരുടെയും കൂടെ വീടല്ലേ ?എന്നിട്ടെന്താ എൻ്റെ പേരെഴുതാതിരുന്നത് ? ഭാര്യയെ പിണക്കേണ്ടെന്ന് കരുതി, പിറ്റേ ദിവസം തന്നെ നെയിംപ്ളേറ്റ് തയ്യാറാക്കുന്ന കടയിൽ, ഭാര്യയേയും കൂട്ടി അയാൾ പോയി.നിനക്കിഷ്ടപ്പെട്ട മോഡൽ ഏതാണെന്ന് കാണിച്ച് കൊടുക്ക് കടയിലിരുന്ന പലതരം നെയിംപ്ളേറ്റുകൾ ചൂണ്ടിക്കാണിച്ച് കൊണ്ട് അയാൾ ഭാര്യയോട് പറഞ്ഞു.എൻ്റെ പേര് ഇത് പോലെ എഴുതിയാൽ മതി സ്വർണ്ണലിപികളിൽ എഴുതിയ ഒരു ബോർഡ് ചൂണ്ടിക്കാണിച്ച് കൊണ്ട് ,അവൾ പറഞ്ഞു.ങ്ഹാ പിന്നെ, ആ പേരിൻ്റെ താഴെ നിങ്ങളെപ്പോലെ. എൻ്റെ ഔദ്യോഗിക പദവി കൂടെ എഴുതണം അതിന് നിനക്ക് ഉദ്യോഗമൊന്നുമില്ലല്ലോ? നീയൊരു ഹൗസ് വൈഫല്ലേ?അതിനെന്താ?…
Read More » -
Kerala
എന്‍എസ്എസിന് പുതിയപ്രസിഡന്‍റ് ഡോ.എം ശശികുമാര്‍, പുതിയ ട്രഷറർ അഡ്വ എന്‍വി അയ്യപ്പന്‍പിള്ള; 138കോടിയുടെ ബജറ്റ്
ചങ്ങനാശേരി: പെരുന്ന ആസ്ഥാനത്ത് ചേർന്ന എൻ.എസ്.എസ് പ്രതിനിധി സഭയിൽ പുതിയ ബജറ്റ് അവതരിപ്പിച്ചു. 138കോടിരുപയുടെ ബജറ്റാണ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അവതരിപ്പിച്ചത്. എൻ.എസ്.എസിന്റെ പുതിയ പ്രസിഡന്റായി ഡോ.എം ശശി കുമാറിനെ തിരഞ്ഞെടുത്തു. നിലവിൽ ട്രഷറർ ആയിരുന്ന ശശികുമാർ കാർത്തികപള്ളി സ്വദേശിയാണ്. അഡ്വ.എൻ.വി അയ്യപ്പൻ പിള്ളയാണ് പുതിയ ട്രഷറർ. ഇദ്ദേഹം കരുനാഗപ്പള്ളി സ്വദേശിയാണ്. ആരോഗ്യ പരമായ കാരണങ്ങളാൽ അഡ്വ പി എൻ നരേന്ദ്രനാഥൻ നായർ സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.
Read More » -
Local
ജീവനക്കാരെ തട്ടിക്കൊണ്ട് പോയ ശേഷം ഗുണ്ടകൾ അർദ്ധരാത്രിയിൽ ഹോട്ടൽ തകർത്തു
കരുനാഗപ്പള്ളി: അർദ്ധരാത്രിയിൽ ജീവനക്കാരെ തട്ടിക്കൊണ്ട് പോയ ശേഷം ഗുണ്ടകൾ ഹോട്ടൽ തകർത്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കരുനാഗപ്പള്ളി പുതിയ കാവിലെ ‘കലവറ ഹോട്ടലാ’ണ് അക്രമിസംഘം ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ബിൽഡിംഗ് ഉടമസ്ഥനുമായി തർക്കം നിലനിൽക്കുന്നതിനിടയിലാണ് സംഭവം. അർദ്ധ രാത്രിയിൽ മാരകായുധങ്ങളുമായി എത്തിയ ഗുണ്ട സംഘം ഹോട്ടലിനകത്തുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കാറിൽ തട്ടിക്കൊണ്ടുപോയ ശേഷമാണ് ഹോട്ടൽ തകർത്തത്. ഏഴ് മുറികളും 1300 ഓളം സ്ക്വയർ ഫീറ്റ് സ്ഥലത്തുണ്ടായിരുന്ന ഫർണിച്ചറുകളും യന്ത്രങ്ങൾ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയായിരുന്നു. കരുനാഗപ്പള്ളി സ്വദേശിനി സാമദീൻ്റെ ഉടമസ്ഥതയിലായിരുന്നു സ്ഥാപനം. ദേശീയപാത സ്ഥലമെടുപ്പമായി കരുനാഗപ്പള്ളിയിലെ രണ്ടാമത്തെ അക്രമസംഭവമാണിത്.
Read More »