പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയം 83.87 ശതമാനം
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. .വിജയം 83.87 ശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിജയം നേടി. കഴിഞ്ഞ വര്‍ഷം 87.94 ആയിരുന്നു വിജയശതമാനം. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും.
സ്‌കൂളുകളില്‍ പൂര്‍ണ്ണതോതില്‍ നേരിട്ട് ക്ലാസുകള്‍ എടുത്ത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഫോക്കസ് ഏരിയും നോണ്‍ ഫോക്കസ്സ് ഏരിയയും തിരിച്ച് നല്‍കിയിരുന്നു.4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു. ഔദ്യോഗിക വെബ്സൈറ്റില്‍ 12 മണിമുതല്‍ ഫലം ലഭ്യമാകും.
- കോഴിക്കോട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍- 87.79.
- കുറവ് വയനാട് ജില്ലയിലാണ് – 75.07 ശതമാനം.
- 78 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.
- മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം എപ്ലസുകള്‍.
- വിജയിച്ചവരില്‍ 1,89029 പേര്‍ പെണ്‍കുട്ടികളും 1,72602 പേര്‍ ആണ്‍കുട്ടികളുമാണ്.
- സയന്‍സ് -86.14 ശതമാനം, ഹ്യുമാനിറ്റിക്സ് – 75.61 , കൊമേഴ്സ്- 85.69 , ടെക്നിക്കല്‍ – 68.71. കലാമണ്ഡലം – 85.57
ഹയർ സെക്കൻഡറി പരീക്ഷാ ഫലം അറിയാനുള്ള
ആപ്പുകളും വെബ്സൈറ്റുകളും ഇവയാണ്…
ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.