IndiaNEWS

ജൂണ്‍ 28ന് പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജൂണ്‍ 26ന് ജര്‍മനിയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ഉച്ചകോടിക്ക് ശേഷമാണ് 28ന് യുഎഇയില്‍ എത്തുക.

അന്തരിച്ച മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. ഒപ്പം യുഎഇയുടെ പുതിയ പ്രസിഡന്റായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ പ്രധാനമന്ത്രി അഭിനന്ദിക്കും.

28ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയില്‍ നിന്ന് മടങ്ങുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Back to top button
error: