തിരുവനന്തപുരം: സോഷ്യലിസ്റ്റ് സംസ്കാര കേന്ദ്രയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള മദര്‍ തെരേസ ശ്രേഷ്ഠ പുരസ്കാരത്തിന് കവടിയാര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ലക്ഷ്മിബായി അര്‍ഹയായി.
ഭീമ ഗ്രൂപ്പ് ഉടമ ഡോ. ബി. ഗോവിന്ദന്, ഫാദര്‍ ഡേവിസ് ചിറമേല്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ തുടങ്ങിയവരും അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. മികച്ച നടനായി നരേനും നടിയായി ദുര്‍ഗ കൃഷ്ണയും തിരഞ്ഞെടുക്കപ്പെട്ടു. രതീഷ് സംവിധാനം ചെയ്ത ഉടല് ആണ് മികച്ച സിനിമ. 26ന് വൈകിട്ട് 5ന് മാസ്കോട്ട് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്. അനില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും