കോട്ടയം: മുഖ്യമന്ത്രിക്ക് കത്തെഴുതുമ്പോൾ രണ്ടാം ക്ലാസുകാരി ശ്രീനന്ദ പോലും വിചാരിച്ചില്ല ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ തന്റെ വീട്ടിൽ വൈദ്യുതി എത്തുമെന്ന്.
വൈദ്യുതി ഇല്ലാത്തതിന്റെ ദുരിതം കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചാണ് ശ്രീനന്ദന വീട്ടില്‍ വൈദ്യുതി എത്തിച്ചത്. വാകത്താനം പഞ്ചായത്ത് ഏഴാ വാര്‍ഡില്‍ പടിഞ്ഞാറേ പീടികയില്‍ സജിയുടെ മകളായ ശ്രീനന്ദ തോട്ടയ്ക്കാട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
പഞ്ചായത്തംഗം ഷിജി സോണിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, പഞ്ചായത്തംഗം ഗീത രാധാകൃഷ്ണന് എന്നിവര്‍ മീനടം കെഎസ്ഇബി ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ശ്രീനന്ദനയെകൊണ്ട് മുഖ്യമന്ത്രിക്കു കത്ത് എഴുതിപ്പിച്ചത്.