NEWS

നാല്‌ പ്രതിദിന ട്രെയിനുകള്‍ പുനരാരംഭിക്കുന്നു

തൃശൂർ:യാത്രികര്‍ക്ക്‌ സൗകര്യമായി തൃശൂരില്‍നിന്നും കോയമ്ബത്തൂര്‍, കണ്ണൂര്‍, കോഴിക്കോട്‌, ഷൊര്‍ണുര്‍ ഭാഗങ്ങളിലേക്കായി നാല്‌ പ്രതിദിന ട്രെയിനുകള്‍ പുനരാരംഭിക്കുന്നു.
ജൂലൈ ആദ്യവാരം മുതല്‍ ഇതിൽ രണ്ട് ട്രെയിനുകൾ ഓടിത്തുടങ്ങും. 06461 ഷൊര്‍ണൂര്‍– – തൃശൂര്‍ എക്സ്പ്രസ്‌ സ്പെഷ്യല്‍ ജൂലൈ മൂന്നു മുതല്‍ രാത്രി 10.10ന് ഷൊര്‍ണൂരില്‍നിന്നും പുറപ്പെട്ട് 11.10ന് തൃശൂരില്‍ എത്തും. 16609 തൃശൂര്‍ — കണ്ണൂര്‍ എക്സ്പ്രസ് ജൂലൈ നാലുമുതല്‍ രാവിലെ 6.35ന് തൃശൂരില്‍നിന്നും പുറപ്പെട്ട് പകല്‍ 12.05ന് കണ്ണൂരിലെത്തും.
ഇത് കൂടാതെ 56605 കോയമ്ബത്തൂര്‍ – — തൃശൂര്‍, 56664 കോഴിക്കോട് — തൃശൂര്‍ പ്രതിദിന ട്രെയിനുകള്‍ കൂടി പുനരാരംഭിയ്ക്കുവാന്‍ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് അനുമതി നല്‍കി.ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

Back to top button
error: