Month: June 2022
-
Sports
നെയ്മര്‍ പിഎസ്ജി വിടുമോ ? അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി വാഗ്‌നര്‍ റിബെയ്‌റോ
പാരീസ്: സൂപ്പർതാരം നെയ്മർ ഫ്രഞ്ച് ക്ലബ് പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബ്രസീലിയൻ താരത്തിന്‍റെ മുൻ ഏജന്റ് വാഗ്നർ റിബെയ്റോ. ഏറ്റെടുത്ത ദൗത്യം നിറവേറ്റാതെ നെയ്മർ പിഎസ്ജി വിടില്ലെന്നും റിബെയ്റോ പറഞ്ഞു. മെസി, നെയ്മർ, എംബാപ്പേ ത്രയം അണിനിരന്നപ്പോൾ യൂറോപ്യൻ ഫുട്ബോൾ പിഎസ്ജി അടക്കിഭരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ പല കാരണങ്ങൾകൊണ്ട് കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ ടീമായി മാറി പിഎസ്ജി. പരിക്കിനെ തുടർന്ന് ഭൂരിഭാഗം മത്സരങ്ങളിലും വിട്ടുനിൽക്കേണ്ടിവന്ന നെയ്മറിന് മിക്കപ്പോഴും പ്രതീക്ഷിച്ച മികവിലേക്ക് എത്താനായില്ല. ഇതോടൊപ്പം കളിക്കളത്തിനകത്തും പുറത്തുമുള്ള വിവാദങ്ങളും നെയ്മറെ വേട്ടയാടി. ഇതിനിടെയാണ് പിഎസ്ജി നെയ്മറെ ഒഴിവാക്കുന്നുവെന്ന വാർത്തകൾ സജീവമായത്. ഈ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു നെയ്മറുടെ മുൻ ഏജന്റ് വാഗ്നർ റിബെയ്റോ. പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നെയ്മർ പാരീസിൽ എത്തിയതെന്നും ഈ ലക്ഷ്യം സാക്ഷാത്കരിക്കാതെ നെയ്മർ ടീം വിടില്ലെന്നും റിബെയ്റോ പറഞ്ഞു. 2017ൽ ലോക റെക്കോഡ് ട്രാൻസ്ഫർ തുകയായ 222 ദശലക്ഷം ഡോളർ മുടക്കിയാണ്…
Read More » -
NEWS
തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പരുക്കേറ്റ അറബ് വംശജയ്ക്ക് ആദരം
അബുദാബി: അബുദാബിയില്‍ കഴിഞ്ഞ മാസമുണ്ടായ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പരിക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരം. ഇമാന്‍ അല്‍ സഫഖ്‍സി എന്ന അറബ് വംശജയാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. യുഎഇ ദേശീയ ദുരന്ത നിവാരണ അതോരിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. In appreciation of humanity and an affirmation of social responsibility, HE Ali Saeed Al-Neyadi, Chairman of #NCEMA visited Mrs. Iman Al-Safaqsi at a hospital in the capital Abu Dhabi to check on her health condition.#UAEIsProudOfIman pic.twitter.com/BN2Nd12OdA — NCEMA UAE (@NCEMAUAE) June 24, 2022 മേയ് 23നാണ് അബുദാബി അല്‍ ഖാലിദിയയിലെ ഒരു റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അഞ്ച് നില കെട്ടിടത്തിലായിരുന്നു തീപിടുത്തം. ഒരു ഇന്ത്യക്കാരനും പാകിസ്ഥാന്‍ സ്വദേശിയും അപകടത്തില്‍ മരണപ്പെട്ടു. ആകെ 120 പേര്‍ക്കാണ് പരിക്കേറ്റത്. പരിസരത്തുള്ള…
Read More » -
Health
കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസ വാര്‍ത്ത… പുതിയ കണ്ടുപിടിത്തവുമായി ഗവേഷകര്‍
കാൻസർ രോഗികൾക്ക് ആശ്വാസമായി പുതിയ കണ്ടുപിടിത്തം. ഇതിന്റെ ഭാഗമായി നാനോപാർട്ടിക്കിളുകളുടെ പ്രവർത്തനത്തിനായി ഒരു മനുഷ്യ ടിഷ്യു മാതൃക സൃഷ്ടിച്ചു കഴിഞ്ഞു. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യിലെ ഒരു സംഘം ഗവേഷകരാണ് ഇതിന് പിന്നിൽ. ഗ്ലിയോബ്ലാസ്റ്റോമ പോലുള്ള ക്യാൻസറുകൾ ഉയർന്ന മരണനിരക്കിന് കാരണമാകുന്നു. ഈ സമയത്ത് മസ്തിഷ്കത്തിൽ ഉണ്ടാകുന്ന രക്ത സംബന്ധമായ തടസങ്ങൾ മൂലം ചികിത്സിക്കുകയെമന്നതാ ബുദ്ധിമുട്ടാണ്. മിക്ക കീമോതെറാപ്പി മരുന്നുകളും തലച്ചോറിന് ചുറ്റുമുള്ള രക്തക്കുഴലുകളിലൂടെ ഉള്ളിൽ കടക്കാൻ ഈ തടസം അനുവദിക്കില്ല. ഇത് ക്യാൻസറിനെ ചികിത്സിക്കുന്നതിനുള്ള ശ്രമങ്ങളെ തടസപ്പെടുത്തും. മരുന്ന് വഹിക്കാനും ട്യൂമറുകളിലേക്ക് പ്രവേശിക്കാനും ഗ്ലിയോബ്ലാസ്റ്റോമ കോശങ്ങളെ നശിപ്പിക്കാനും കഴിയുന്ന നാനോകണങ്ങളാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുത്തിരിക്കുന്നത്. നാനോകണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി, ഒരു രീതി ആവിഷ്കരിച്ച ഗവേഷകർ രക്ത-മസ്തിഷ്ക തടസ്സം ആവർത്തിക്കുന്ന ഒരു മാതൃക സൃഷ്ടിക്കുകയും ചെയ്തു. മസ്തിഷ്കത്തിന്റെ സങ്കീർണ്ണമായ ഘടന പകർത്താനായി ഗവേഷകർ മൈക്രോഫ്ലൂയിഡിക് ഉപകരണമുപയോഗിച്ച് രോഗിയിൽ നിന്ന് ശേഖരിച്ച ഗ്ലിയോബ്ലാസ്റ്റോമ കോശങ്ങൾ ഉപയോഗിച്ചു. തുടർന്ന് മനുഷ്യ എൻഡോതെലിയൽ കോശങ്ങൾ…
Read More » -
India
ജി ഏഴ് ഉച്ചകോടിയിൽ ഇന്ന് ജർമ്മനിയിൽ, പ്രധാനമന്ത്രി പങ്കെടുക്കും
ദില്ലി: ജി ഏഴ് ഉച്ചകോടിക്ക് ഇന്ന് ജർമ്മനിയിൽ തുടക്കം. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ പങ്കെടുക്കും. ഇന്ന് തുടങ്ങുന്ന ഉച്ചകോടി നാളെയാകും അവസാനിക്കുക. തിങ്കളാഴ്ച്ച വരെ ഉച്ചകോടിയുടെ ഭാഗമായി ജർമ്മനി സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ നരേന്ദ്രമോദി സംസാരിക്കും. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി സംസാരിക്കും. യൂറോപ്പിലെ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. I'll be visiting Schloss Elmau, Germany at invitation of Chancellor of Germany Olaf Scholz, for G7 Summit under German Presidency. It'll be a pleasure to meet Chancellor after a productive India-Germany Inter-Governmental Consultations: PM Modi ahead of his visit to Germany & UAE pic.twitter.com/ep8QwRegQ4 — ANI (@ANI) June 25, 2022…
Read More » -
Kerala
രാഹുലിന്‍റെ ഓഫീസ് ആക്രമണത്തിൽ ഇന്നും കോൺഗ്രസ് പ്രതിഷേധം; വൈകിട്ട് സിപിഎം മാർച്ച്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഇന്നും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തുടരും. സംസ്ഥാന വ്യാപകമായി തന്നെ ഇന്നലെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ചിലയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു. മന്ത്രിമാർക്കെതിരെ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധവും ഇന്നലെ ഉണ്ടായി. ആരോഗ്യമന്ത്രി വീണ ജോർജിനും ജല മന്ത്രി റോഷി അഗസ്ത്യനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു നേരേ കരിങ്കൊടി കാട്ടിയിരുന്നു. ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരും. രാഹുലിന്‍റെ തല്ലിത്തകര്‍ത്തവര്‍ക്ക് മുന്നറിയിപ്പുമായി കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് ഇന്നലെ വലിയ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ ആരും കാണില്ലെന്നായിരുന്നു കെ സുധാകരന്‍റെ മുന്നറിയിപ്പ്. ഓഫീസ് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെയുള്ള യുഡിഎഫ് പ്രതിഷേധം വലിയ ആക്രമണങ്ങളായി മാറുന്നുവെന്ന പ്രചാരണവുമായി പ്രതിരോധിക്കാനുള്ള തീരുമാനത്തിലാണ് എൽ ഡി എഫ്. യു ഡി…
Read More » -
NEWS
ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടോ, എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക
പ്രായമായവരും ചെറുപ്പക്കാരും നേരിടുന്ന ഒരു പ്രയാസമാണ് ഉറക്കകുറവ്. ഇതുമൂലം ജോലികളിലും മറ്റു ദിന ചര്യകളിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും അലസതയും ക്ഷീണവും അനുഭവപ്പെടുക മൂലം മാനസിക പ്രയാസത്തിലകപ്പെടുന്നു.പ്രശ്നം മൂര്‍ച്ചിക്കാനും.നിലനില്‍ക്കാനുമാണ് ഇത് കാരണമാവുക. പകല്‍ കൂടുതല്‍ ഉറങ്ങിയാല്‍ രാത്രിഉറക്കകുറവുണ്ടാകും.ഉറക്കകുറവുള്ളവര്‍ പകല്‍ ഒരു നിലക്കും ഉറങ്ങാതെ നോക്കണം. വൈകുന്നേരം എന്തെങ്കിലും ശാരീരികാദ്ധ്വാനമുള്ള തൊഴിലിലോ വ്യായാമത്തിലോ ഏര്‍പ്പെടണം.പ്രഷര്‍ കൂടുതലായവരിലും ഉറക്കകുറവ് കാണാറുണ്ട്. അതുകൊണ്ട് പ്രഷര്‍ ചെക്ക് ചെയ്യുന്നത് നല്ലതാണ്. മനസംഘര്‍ഷമുണ്ടാക്കുന്ന ചിന്തകള്‍ക്ക് അവധി നല്കുക.അവ ഉറക്കം കളയും.വ്യായാമം. ധ്യാനം എന്നിവയിക്കാര്യത്തില്‍ സഹായിക്കും. എണ്ണ തലയില്‍ തേച്ച് ചെറുചൂടുവെള്ളത്തില്‍ കുളിക്കുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും പെട്ടന്ന് ദഹിക്കുന്ന തരത്തിലുള്ള ലഘു ഭക്ഷണം കഴിക്കുക.എന്തെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം മനസ്സിനെ അലട്ടുന്നുണ്ടെങ്കിൽ അത് നാളേക്ക് മാറ്റുക.പരിഹരിക്കാൻ പറ്റാത്ത ഒരു പ്രശ്നവും ഈ ലോകത്തില്ല. ഇതാ നല്ല ഉറക്കത്തിന് ചില വഴികൾ കിടക്കുന്നതിന് മുൻപ് ഒരു ഗ്ളാസ് പാല് ചൂടോടെ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. ഇരട്ടിമധു അരടീസ്പൂണ്‍…
Read More » -
NEWS
കൊളസ്ട്രോൾ എന്ന കൊലയാളി
കൊളസ്ട്രോള്‍ എന്ന രോഗത്തിന് ഒരാളെ ഈസിയായി കൊല്ലാൻ സാധിക്കും.നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന് കൊളസ്ട്രോളുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമുണ്ട്.കൊളസ്ട്രോള്‍ കുറയ്ക്കാൻ ഇതാ ചില വഴികള്‍:- വറുത്തതും, പൊരിച്ചതും, അതുപോലെ എണ്ണമയം കൂടുതല്‍ ഉള്ളതുമായ ഭക്ഷണ പദാർത്ഥങ്ങൾ ,ബേക്കറി ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. ശരീരം നല്ലവണ്ണം വിയര്‍ക്കും വിധം കായികാധ്വാനം ചെയ്യുക. കഴിയുമെങ്കില്‍ ദിവസവും രാവിലെ ചെരുനാരങ്ങ നീരും തേനും കഴിയ്ക്കുക കരിങ്ങാലി വെള്ളം കുടിയ്ക്കുക . 50 ഗ്രാം നാടന്‍ തെങ്ങിന്‍റെ വേര് നല്ലവണ്ണം കഴുകി ശുചിയാക്കി കൊത്തി നുറുക്കി രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് അര ഗ്ലാസാക്കി വറ്റിച്ച കഷായം രണ്ടു നേരമാക്കി ദിവസവും സേവിയ്ക്കുക. ത്രികടു (ചുക്ക്, തിപ്പല്ലി, കുരുമുളക്) ചൂര്‍ണ്ണം തേനില്‍ ചാലിച്ച് കഴിയ്ക്കുക. കറിവേപ്പിലയും, ചിരട്ട തല്ലിപോട്ടിച്ചതും ഇട്ട വെള്ളം കൊളസ്ട്രോള്‍ കുറയാനും ശരീരം മെലിയാനും നല്ലതാണ്.
Read More » -
NEWS
ആപ്പുകൾ തന്നെയാണ് മൊബൈൽ ഫോണിന്റെ പ്രധാന “ആപ്പുകൾ”
നിങ്ങളുടെ ഫോൺ ഇടയ്ക്കിടെ ഹാങ്ങ് ആകാറുണ്ടോ ? ഇതാ പരിഹാരം.സ്മാർട്ട്‌ഫോണുമായി ബന്ധപ്പെട്ട് ഇപ്പോൾ നാം നേരിടുന്ന ഒരു സാധാരണ പ്രശ്‌നമാണ് “ഹാങ്ങ്”ആകുക എന്നത്. പുതിയ ഫോൺ വാങ്ങിയ സമയത്ത് അധികം പ്രശ്നങ്ങളൊന്നും കാണിക്കുന്നില്ലെങ്കിലും തുടർച്ചയായി ഫോൺ ഉപയോഗിക്കുമ്പോൾ ഹാങ്ങ് ആവാൻ തുടങ്ങുന്നു.മിക്കവാറും റാം ഉപയോഗം കൂടുന്നതാണ് ഇതിനു കാരണം ആവുന്നത്. ഡാറ്റ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു സ്ഥലമാണ് റാം (റാൻഡം ആക്സസ് മെമ്മറി). നിങ്ങളുടെ മൊബൈൽ അല്ലെങ്കിൽ ടാബ്‌ലെറ്റിന് ചെറിയ അളവിലുള്ള റാം മാത്രമേ ഉള്ളെങ്കിൽ, നിങ്ങൾ ഒരേ സമയം നിരവധി വ്യത്യസ്ത ആപ്ലിക്കേഷനുകൾ ഓപ്പൺ ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുമ്പോൾ അത് ഫോണിന്റെ മൊത്തം റാം ഉപയോഗിക്കുകയും ഫോൺ ഹാങ്ങ് ആകുകയും ചെയ്യുന്നു. റാമിൽ മതിയായ ഇടമില്ലെങ്കിൽ മിക്ക സ്മാർട്ട്‌ഫോണുകളുടെയും ഉപയോഗ ക്ഷമത കുറയുന്നു. അതിനാൽ റാം പരിശോധിക്കാതെ കനത്ത ആപ്ലിക്കേഷനുകൾ ഡൗൺ ലോഡ് ചെയ്യുന്നത് ഒഴിവാക്കുക.നിങ്ങളുടെ ഫോൺ കുറഞ്ഞ റാം മെമ്മറിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ,ഉപയോഗിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും ക്ലോസ് ചെയ്യുക ആൻഡ്രോയ്ഡ്…
Read More » -
NEWS
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; എസ്എഫ്ഐ യുടെ പ്രതിഷേധത്തിനു ശേഷം ഡിസിസി പ്രസിഡന്റിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന കോണ്‍ഗ്രസ് ഗൂഡാലോചന:അഡ്വ.കെ എസ് അരുണ്‍ കുമാർ
കൽപ്പറ്റ: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അലങ്കോലമാക്കിയതിന് പിന്നിൽ കോണ്‍ഗ്രസ് ആണെന്ന് ആരോപണം.സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ എസ് അരുണ്‍ കുമാറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി കസേരയില്‍ ഒരു വാഴ ചാരിവെക്കുകയായിരുന്നുവെന്ന് അരുണ്‍ പറയുന്നു. മാധ്യമങ്ങളില്‍ ആദ്യം സംപ്രേഷണം ചെയ്ത വീഡിയോയില്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചതായി കാണുന്നില്ല. പിന്നെ എങ്ങനെയാണ് വയനാട് എംപിയുടെ ഓഫീസ് അലങ്കോലമായതെന്നും ഇതെല്ലാം ആരുടെയൊക്കെ തിരക്കഥയും സംഭാഷണവുമാണെന്നും അരുണ്‍കുമാര്‍ ചോദിക്കുന്നു. ഓഫീസില്‍ എസ്‌എഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധത്തിന് ശേഷം ഡിസിസി പ്രസിഡണ്ടിന്റ കാര്‍മ്മികത്വത്തില്‍ നടന്ന കോണ്‍ഗ്രസ്-മാധ്യമ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും അരുണ്‍ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം- ഈ വീഡിയോ ഇന്നലെ വയനാട് MP യുടെ ഓഫീസിലേക്ക് SFI പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി ഓഫീസില്‍ പ്രവേശിച്ച് പ്രധാന കസേരയില്‍ ഒരു വാഴ ചാരിവെച്ച ഉടനെ മാതൃഭൂമി സംപ്രേക്ഷണം ചെയ്തതാണ്. അതായത് ഈ വിഡിയോ, സംഭവ ശേഷമുള്ള ഓഫീസിന്റെ യഥാര്‍ത്ഥ…
Read More » -
NEWS
ഓരോ ഗ്രാമത്തിന്റെയും അടയാളമായ ഓട്ടോറിക്ഷാ സ്റ്റാൻഡുകളും; ജീവിക്കാൻ പാടുപെടുന്ന തൊഴിലാളികളും
നമ്മുടെ നാട്ടിലെ ഏതൊരു മുക്കിലും മൂലയിലും ഇന്ന് ഓട്ടോറിക്ഷ സ്റ്റാൻഡുകളുണ്ട്.തൊട്ടടുത്ത് ഒന്നോരണ്ടോ ബദാം മരവും തഴച്ചു വളർന്നു നിൽപ്പുണ്ടാവും.ഓരോ ഗ്രാമത്തിന്റെയും അടയാളമാണത്.അതെ നാട്ടുകാരുടെ ജീവിതസ്പന്ദനങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്നവരാണ് ഓട്ടോറിക്ഷ തൊഴിലാളികൾ.പക്ഷെ നമ്മുടെ അടക്കം പറച്ചിലിൽ പിടിച്ചുപറിക്കാരായി മാത്രം ചിത്രീകരിക്കപ്പെടാറുള്ള ഒരു കൂട്ടരും ഇവർ തന്നെയാണ്. രാവന്തിയോളം പാതയോരത്ത് വെയിൽ കൊണ്ട് കിടന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവന്റെ അതിജീവനശ്രമങ്ങളെയാണ് നമ്മൾ പലപ്പോഴും പിടിച്ചു പറിക്കാറായി ചിത്രീകരിക്കുന്നത്.ഓലയ്ക്കും, ഷീ ടാക്‌സിക്കും, മേരുവിനും ഉബറിനുമെല്ലാം മുൻപ് നമുക്കാകെയുണ്ടായിരുന്ന ആശ്രയമായിരുന്നു ഓട്ടോറിക്ഷകൾ.ഇന്നും ഗ്രാമങ്ങളുടെ യാത്രയെ സാധ്യമാക്കുന്നതിൽ ഓട്ടോറിക്ഷകളോളം പങ്ക് മറ്റൊരു വാഹനത്തിനും അവകാശപ്പെടാൻ കഴിയില്ല. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങൾ വളർച്ചയുടെ പാതയിലേക്ക് സഞ്ചരിച്ചത് ഓട്ടോറിക്ഷകൾ പോലെയുള്ള ചെറുവാഹനങ്ങളിൽ കയറിയായിരുന്നു എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. . ദക്ഷിണേഷ്യയിലെമ്പാടും നമ്മളിന്നു കാണുന്ന ഓട്ടോറിക്ഷകളുടെ ഡിസൈൻ വരുന്നത് 1957ല്‍ പുറത്തിറങ്ങിയ ദെയ്ഹാട്‌സു മിഡിജെറ്റ് എന്ന ത്രീ വീലർ മിനി ട്രക്കിൽ നിന്നാണെന്നു പറയാം.ഇതിനു മുൻപ് സൈക്കിൾ…
Read More »