അടൂർ: അരമന പടിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ യാത്രക്കാർക്ക് ഗുരുതര പരിക്ക്.അൽപ്പം മുൻപാണ് അപകടം നടന്നത്.
അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് എതിരെ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.ഓട്ടോയിൽ രണ്ടു പേർ ഉണ്ടായിരുന്നതായാണ് വിവരം.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.