Month: June 2022
-
India
രാജ്യത്തെ ആളോഹരി വരുമാനം കൊവിഡിന് മുൻപത്തേതിലും താഴ്ന്ന നിലയിൽ
ദില്ലി: ഇന്ത്യയിലെ വാർഷിക പ്രതിശീർഷ വരുമാനം കൊവിഡിന് മുൻപത്തേതിലും താഴ്ന്ന നിലയിൽ. 2021-22 സാമ്പത്തിക വർഷത്തിലെ പ്രതിശീർഷ വരുമാനം 91481 രൂപയാണെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കുകൾ പറയുന്നു. എന്നാൽ നെറ്റ് നാഷണൽ ഇൻകം അടിസ്ഥാനമാക്കിയുള്ള പ്രതീശീർഷ വരുമാനം 2022 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 7.5 ശതമാനമായി. 2019 – 20 കാലത്ത് വില സ്ഥിരത അടിസ്ഥാനമാക്കിയുള്ള പ്രതിശീർഷ വരുമാനം 94270 രൂപയായിരുന്നു. 2020 – 21 കാലത്ത് ഇത് 85110 രൂപയിലേക്ക് താഴ്ന്നു. കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് ഇതിന് കാരണം. നിലവിലെ വിലയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ 2021-22 സാമ്പത്തിക വർഷത്തിൽ പ്രതിശീർഷ വരുമാനം 18.3 ശതമാനം ഉയർന്ന് 1.5 ലക്ഷം രൂപയായിട്ടുണ്ട്. 2020 -21 കാലത്ത് ഇത് 1.27 ലക്ഷം രൂപയും 2019 – 20 കാലത്ത് ഇത് 1.32 ലക്ഷം രൂപയുമായിരുന്നു. രാജ്യത്തിന്റെ പുരോഗതിയുടെ നേർചിത്രമാണ് പലപ്പോഴും പ്രതിശീർഷ വരുമാനം.
Read More » -
India
‘പൊതുപരിപാടികളിൽ മിണ്ടരുത്’, ബിജെപി നേതാവിന് കേന്ദ്ര നേതൃത്ത്വത്തിന്‍റെ താക്കീത്
ദില്ലി: പശ്ചിമബംഗാൾ ബിജെപി നേതാവും എംപിയുമായ ദിലീപ് ഘോഷിന് കേന്ദ്ര നേതൃത്ത്വത്തിന്‍റെ താക്കീത്. മാധ്യമങ്ങളിലോ പൊതു ഫോറങ്ങളിലോ സംസാരിക്കരുതെന്ന് നിർദേശം. ദൃശ്യമാധ്യമങ്ങളില്‍ അടുത്തിടെ ദിലീപ് ഘോഷ് നല്‍കിയ അഭിമുഖങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടർന്നാണ് നിർദേശം. പാർട്ടി അധ്യക്ഷന്‍ ജെപി നദ്ദയുടെ നിർദേശ പ്രകാരം ദേശീയ ജനറല്‍ സെക്രട്ടറി അരുൺ സിംഗാണ് രേഖാമൂലം താക്കീത് നല്‍കിയത്. പാർട്ടി നേരത്തേ നടത്തിയ ഉപദേശങ്ങൾ ഘോഷ് കേട്ടില്ലെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ട ബിജെപി നേതാവ് സുകാന്ത മജുംദാറിനെ ഘോഷ് പരസ്യമായി വിമർശിച്ചിരുന്നു. “സുകാന്ത മജുംദാറിന് അനുഭവപരിചയം കുറവാണ്. പാർട്ടി വളരെക്കാലമായി പോരാടുകയാണ്. പരിചയസമ്പന്നരായ പോരാളികളുണ്ട്. അവരെ സംസ്ഥാനത്ത് പോരാടാൻ സജ്ജമാക്കണം,” ഘോഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടി മുമ്പ് നൽകിയ ഉപദേശം ഘോഷ് ഇതുവരെ ശ്രദ്ധിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. “പാർട്ടിയോടുള്ള നിങ്ങളുടെ പ്രതിബദ്ധത വലുതാണെങ്കിലും നിങ്ങളുടെ ചില പ്രസ്താവനകളോ പൊട്ടിത്തെറികളോ പാർട്ടി സംസ്ഥാന നേതാക്കളെ…
Read More » -
LIFE
ബോളിവുഡില്‍ സാന്നിധ്യം അറിയിച്ച മലയാളി സ്വരമാധുര്യം ”കെ കെ”
കൊല്‍ക്കത്ത: പലപ്പോഴും മലയാളികള്‍ ശബ്ദത്തിലൂടെ ആസ്വദിക്കുകയും എന്നാല്‍ മലയാളിയാണെന്ന് തിരിച്ചറിയാതെ പോവുകയും ചെയ്ത ഗായകനാണ് കൃഷ്ണകുമാര്‍ കുന്നത് എന്ന കെകെ. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ സംഗീത വേദിയിലെ പരിപാടിക്ക് ശേഷം കുഴഞ്ഞുവീണാണ് ഈ അനുഗ്രഹീത ഗായകന്‍ അന്തരിച്ചത്. ദില്ലിയിലാണ് ഇദ്ദേഹം ജനിച്ചതും വളര്‍ന്നതും. സിഎസ് മേനോനും, കുന്നത്ത് കനകവല്ലിയുമാണ് മാതാപിതാക്കള്‍. 1968 ജനിച്ച കൃഷ്ണകുമാര്‍ ദില്ലി മൌണ്ട് സെന്‍റ് മേരീസ് സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം നേടി കിരോരി മാല്‍ കോളേജില്‍ നിന്നും ബിരുദവും നേടി. ബോളിവുഡിലേക്ക് എത്തും മുന്‍പ് പരസ്യങ്ങളുടെ ജിംഗിള്‍ പാടി പ്രശസ്തനായിരുന്നു കെകെ. ഏതാണ്ട് 3,500 ജിംഗിളുകള്‍ ഇദ്ദേഹം ആലപിച്ചു. 1999 ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി പാടിയ ജോഷ് ഓഫ് ഇന്ത്യ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. 1991 ല്‍ ജ്യോതിയെ വിവാഹം കഴിച്ച കെകെയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്. മകനായ നകുല്‍ ഗായകനാണ് കെകെയ്ക്കൊപ്പം ഹംസഫര്‍ എന്ന ആല്‍ബത്തിലെ മസ്തി എന്ന ഗാനം നകുല്‍ ആലപിച്ചിട്ടുണ്ട്.…
Read More » -
LIFE
മലയാളയായ കെ.കെ. സ്വന്തം ഭാഷയില്‍ പാടിയത് ഒരേയൊരു ഗാനം.!
മുംബൈ: മലയാളിയായിരുന്നു അന്തരിച്ച ഗായകന്‍ കെ.കെ (Singer KK) അഥവ കൃഷ്ണകുമാര്‍ കുന്നത്ത്.ദില്ലിയിലാണ് ഇദ്ദേഹം ജനിച്ചതും വളര്‍ന്നതും. സിഎസ് മേനോനും, കുന്നത്ത് കനകവല്ലിയുമാണ് മാതാപിതാക്കള്‍. എന്നാല്‍ കെകെ മലയാളത്തില്‍ പാടിയത് ഒരേ ഒരു ഗാനമാണ്. 2009ല്‍ ദീപന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ പുതിയ മുഖം എന്ന ചിത്രത്തില്‍. രഹസ്യമായി എന്ന ഗാനം. ദീപക്ക് ദേവായിരുന്നു ഈ ഗാനത്തിന്‍റെ സംഗീത സംവിധാനം. 2017 ല്‍ ഒരു അഭിമുഖത്തില്‍ മലയാളത്തില്‍ കൂടുതല്‍ ഗാനങ്ങള്‍ പാടാത്തത് എന്ത് എന്ന ചോദ്യത്തിന് കെ.കെ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു – മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ ഞാൻ പലപ്പോഴും പാടാറുണ്ട്, മലയാളത്തിൽ പാടുന്നത് എനിക്ക് കഠിനമാണ്. ഞാൻ സംസാരിക്കുന്ന മലയാളം മാന്യമാണെന്ന് ആളുകൾ പറയുന്നു, പക്ഷേ സാഹിത്യത്തിലോ വരികളിലോ കൂടുതലായി ഉപയോഗിക്കുന്ന വാക്കുകൾ പറയുമ്പോൾ എനിക്ക് അത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു.മറ്റു ഭാഷകളില്‍ കേള്‍ക്കുന്ന രീതിയില്‍ തന്നെയുള്ള പാട്ടുകളും വരികളും എനിക്ക് ലഭിക്കുന്നു – അന്ന് കെ.കെ…
Read More » -
NEWS
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ
തൃശ്ശൂര്‍: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. തൃശൂരിലെ അല്‍മദീന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചു പേരെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലില്‍ നിന്ന് പൂരി മസാല കഴിച്ച ഇവര്‍ക്ക് വയറ് വേദന, ഛര്‍ദ്ദി, വിറയല്‍ എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടി. ഭക്ഷണത്തിന്റെ സാമ്ബിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Read More » -
NEWS
മലയാളിയും ബോളിവുഡ് ഗായകനുമായ കൃഷ്ണകുമാർ അന്തരിച്ചു
കൊൽക്കത്ത :മലയാളിയായ ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. കൊല്‍ക്കത്തയില്‍ സംഗീത പരിപാടി അവതരിപ്പിച്ച് വേദിവിട്ട ശേഷമാണ് മരണം.വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
Read More » -
NEWS
ചാകര എന്ന പ്രതിഭാസം എന്താണ്???
കേരളത്തിൽ, കായംകുളം പൊഴി മുതൽ വടക്കോട്ട് മംഗലാപുരം വരെയുള്ള തീരക്കടലിൽ ചില ഭാഗങ്ങളിൽ കാലവർഷക്കാലത്തു കാണപ്പെടുന്ന പ്രതിഭാസമാണ് ചാകര അഥവാ Mud bank. ചെളിയും വെള്ളവും കൂടിക്കലർന്ന് കട്ടികുറഞ്ഞ കുഴമ്പുരൂപത്തിൽ ഏതാണ്ട് 4-മുതൽ 5 കിലോമീറ്റർ നീളത്തിൽ തീരത്തോടു ചേർന്നും 5-മുതൽ 6 കിലോമീറ്റർ അർദ്ധചന്ദ്രാകൃതിയിൽ കടലിലേക്കു മായാണ് ചാകര വ്യാപിച്ചുകിടക്കുന്നത്..!! ചെളിനിറഞ്ഞ ഇത്തരം തീരക്കടൽ പ്രതിഭാസം കേരളത്തിൽ മാത്രമല്ല, തെക്കേ അമേരിക്കയിലും ചൈനയിലും വലിയ നദികളുടെ നദീമുഖങ്ങളോടു ചേർന്നുള്ള തീരക്കടലിൽ കാണാറുണ്ട്. എന്നാൽ കേരളതീരത്ത് കാലവർഷക്കാലത്തു മാത്രമാണ് ചാകര വളരെ പ്രകടമായി പ്രത്യക്ഷപ്പെടുന്നത്. പൊതുവെ അതിരൂക്ഷമായി കാണേണ്ട കാലവർഷക്കടൽ ചാകരപ്രദേശത്ത് വളരെ ശാന്തമായി കാണുന്നു. അതേസമയം ചാകരപ്രദേശത്തിന്റെ അതിരുകളിൽ തിരമാലകൾ ക്രമേണ ശക്തിപ്രാപിച്ച് കാലവർഷക്കടലിന്റെ എല്ലാ രൂക്ഷതയോടുംകൂടി കരയിലേക്ക് ആഞ്ഞടിക്കുന്നതു കാണാം. സാധാരണയായി, രണ്ട് അഴിമുഖങ്ങൾക്കിടയിലാണ് ചാകര കാണുന്നത്. നദീമുഖത്ത് നിന്നുവരുന്ന ചെളിയും എക്കലും ഒരു ചെറിയ പ്രദേത്ത് ഏതാനും കിലോമീറ്ററുകൾ ജലത്തിന് അടിത്തട്ടിലായി അടിഞ്ഞു കൂടുന്നു. ഈ അടിത്തട്ടിൽ…
Read More » -
NEWS
ആധുനിക വൈദ്യശാസ്ത്രമാണോ പരമ്പരാഗത ചികിത്സാ രീതിയാണോ നല്ലത്?
അഷ്ട വൈദ്യൻമാർ ചികിത്സ നടത്തിയിരുന്ന കേരളത്തിലെ നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ പണ്ട് ഉണ്ണികൾ മരിക്കുന്നത് നിത്യസംഭവം ആയിരുന്നു എന്നാണ് ദേവകി നിലയങ്ങോട് തന്റെ ഓർമ്മകുറിപ്പുകളിൽ പറയുന്നത്. പണ്ടെല്ലാവർക്കും നൂറും നൂറ്റൻപതും വർഷം ആയുസ്സുണ്ടായിരുന്നു, ഇന്ന് രാസവളവും കീടനാശിനിയും ആധുനിക വൈദ്യശാസ്ത്രവും വന്നതോടുകൂടിയാണ് രോഗങ്ങളുടെ ആധിക്യമുണ്ടാകുകയും ആയുസ് കുറഞ്ഞുപോകുകയും ചെയ്തതെന്ന് നിലവിളിക്കുന്നവർക്ക് വേണ്ടി തിരുവിതാംകൂർ മഹാ-രാജാക്കന്മാർ ജീവിച്ചിരുന്ന കാലയളവ് താഴെക്കൊടുക്കുന്നു. മാർത്താണ്ഡവർമ്മ. 1705-1758 – 53 ധർമ്മരാജ 1724-1798 – 74 ബാലരാമവർമ്മ 1782-1810 – 28 ഗൗരി ലക്ഷ്മിഭായ് 1791-1815 – 24 ഗൗരി പാർവ്വതിഭായ് 1802-1853 – 51 സ്വാതി തിരുനാൾ 1813-1846 – 33 ഉത്രം തിരുനാൾ …
Read More » -
NEWS
ശബരിമല പാതയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
പത്തനംതിട്ട: മണ്ണാരക്കുളഞ്ഞി- ചാലക്കയം റോഡിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെ മണ്ണാറക്കുളഞ്ഞിക്കും കുമ്പളാംപൊയ്കക്കും ഇടയിലാണ് അപകടം സംഭവിച്ചത് .മണ്ണാറക്കുളഞ്ഞി ഭാഗത്തു നിന്നും വന്ന പിക്കപ്പ് വാനും വടശ്ശേരിക്കരയിൽ നിന്നും വന്ന ഇരുചക്ര വാഹനവും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും മലയാലപ്പുഴ പോലീസും ചേർന്ന് യുവാവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . ബൈക്കിൽ സഞ്ചരിച്ചിരുന്ന പുനലൂർ അഞ്ചൽ സ്വദേശി പ്രമൽ ജിത് ആണ് മരിച്ചത് .ഇരുപത്തിയാറു വയസ്സായിരുന്നു.
Read More » -
NEWS
സംസ്കാരത്തിന് കുഴിയെടുക്കാനും അതിഥി തൊഴിലാളികൾ; ഒടുവിൽ എസ്.ഐക്കും ഗ്രാമപ്പഞ്ചായത്തംഗത്തിനും കുഴിയെടുക്കേണ്ടിവന്നു
റാന്നി: മൃതദേഹം സംസ്കരിക്കാൻ കുഴിയെടുക്കാനെത്തിയ അതിഥിത്തൊഴിലാളി മദ്യലഹരിയിൽ കുഴഞ്ഞുവീണു.ഒട്ടും മടിക്കാതെ പിക്കാക്സുപയോഗിച്ച് പെരുനാട് എസ്.ഐ. കുഴിയെടുത്തുതുടങ്ങി. എസ്.ഐ. വിജയാനന്ദൻ തമ്പിയും ഗ്രാമപ്പഞ്ചായത്തംഗം ജോർജുകുട്ടി വാഴപ്പിള്ളേത്തും കുഴിയെടുക്കാൻ മുന്നിട്ടിറങ്ങിയതോടെ, വനിതകളടക്കം മറ്റുള്ളവരും ഒപ്പംചേർന്ന് കുഴിയെടുത്തു. വടശേരിക്കര ബൗണ്ടറി തടത്തിൽ പ്രഭാകരന്റെ(65) മൃതദേഹം സംസ്കരിക്കുന്നതിനാണ് ഇവർ കുഴിയെടുത്തത്. മൂന്നുസെന്റ് സ്ഥലത്താണ്, പട്ടികജാതി സമുദായാംഗമായ ഇദ്ദേഹം താമസിക്കുന്നത്. ചികിത്സയിലായിരുന്ന പ്രഭാകരൻ ഞായറാഴ്ച രാത്രിയിലാണ് മരിച്ചത്. വീടിനോടുചേർന്ന് കുഴിയെടുക്കാൻ തുടങ്ങിയപ്പോൾ, ബന്ധുവായ അയൽവാസി പോലീസിൽ വസ്തുവിനെച്ചൊല്ലി തർക്കമുന്നയിച്ചു. തുടർന്നാണ് 11.30-ഓടെ എസ്.ഐ. സ്ഥലത്തെത്തുന്നത്. എസ്.ഐ. നടത്തിയ ചർച്ചയെത്തുടർന്ന് പ്രഭാകരന്റെ വീടിന്റെ പിന്നിൽ ഇവരുടെ സ്ഥലത്ത് കുഴിയെടുക്കേണ്ട ഭാഗം തീരുമാനിച്ചുനൽകി. കുഴിയെടുക്കുന്നതിനായി രണ്ട് അതിഥിത്തൊഴിലാളികളെ ബന്ധുക്കൾ വിളിച്ചുവരുത്തിയിരുന്നു. കുഴിയെടുത്തുതുടങ്ങിയപ്പോൾ മദ്യലഹരിയിൽ ആടിനിന്ന ഒരു തൊഴിലാളി നിലത്തുവീണു. ഇയാളെ മടക്കിയയച്ചു. ആളില്ലാത്ത അവസ്ഥയെത്തിയപ്പോൾ ഗ്രാമപ്പഞ്ചായത്തംഗം ജോർജുകുട്ടി വാഴപ്പിള്ളേത്ത് കുഴിയെടുക്കാൻ തുടങ്ങി. ഈസമയമാണ് എസ്.ഐ. പിക്കാക്സ് വാങ്ങി കുഴിയെടുക്കാൻ തയ്യാറായത്. പിന്നീട് തൊഴിലുറപ്പുകാരായ ഏതാനും വനിതകളും ഇവർക്കൊപ്പം ചേർന്നു. മൂന്നുമണിയോടെ സംസ്കാരം…
Read More »