Month: June 2022

  • NEWS

    ബിജെപിക്ക് ആകെ ലഭിച്ച തുകയുടെ 15% മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്

    ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാർട്ടിയായി വീണ്ടും ബിജെപി. 2020–2021 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് 477.5 കോടി രൂപ സംഭാവനയായി ലഭിച്ചു. കോൺഗ്രസിനു ലഭിച്ചതാകട്ടെ 74.50 കോടി രൂപയും. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കണക്കിലാണ് ഇരുപാർട്ടികളും തുക വെളിപ്പെടുത്തിയത്. 4,77,54,50,077 രൂപയാണ് ബിജെപിക്ക് വ്യക്തികളും സ്ഥാപനങ്ങളും ട്രസ്റ്റുകളും ചേർന്ന് നൽകിയത്. 74,50,49,731 രൂപയാണ് കോൺഗ്രസിനു ലഭിച്ചത്. ബിജെപിക്ക് ആകെ ലഭിച്ച തുകയുടെ 15% മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. 2020-21 സാമ്പത്തികവർഷത്തിലെ കണക്കുകൾ മാർച്ച് 14നു മുൻപാണ് ഹാജരാക്കിയത്. 20,000 രൂപയിൽ കൂടുതൽ സംഭാവന ലഭിച്ച പാർട്ടികൾ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻപാകെ സമർപ്പിക്കേണ്ടതുണ്ട്. പ്രൂഡന്റ് ഇലക്റ്ററൽ ട്രസ്റ്റ് 209 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്‌തു. ഈ സംഘടന 2019-20 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് 217.75 കോടി സംഭാവന നൽകിയിരുന്നു. 2019-20 സാമ്പത്തികവർഷത്തിൽ 3429.56 കോടിയുടെ തിരഞ്ഞെടുപ്പ് ബോണ്ട് പാർട്ടികൾ ചിലവഴിച്ചു. ഇതേ കാലയളവിൽ ബിജെപിയുടെ മൊത്തവരുമാനം 3623.28 കോടിയാണെന്ന് കണക്കുകൾ…

    Read More »
  • NEWS

    ചൂലിനെപ്പോലും ഭയപ്പെടുന്ന ബിജെപി

    ന്യൂഡൽഹി :ഇന്നലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി നേതാവും ഡൽഹി ആരോഗ്യ മന്ത്രിയുമായ സത്യേന്ദ്ര ജെയിനിൻ്റെ കേസ് വിവരങ്ങൾ ലഭ്യമായി. 2015 മുതൽ 2017 വരെയുള്ള കാലയളവിൽ സത്യേന്ദ്ര ജെയിൻ ചില കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചു എന്നാണ് കേസ്. എന്നാൽ രാഷ്ട്രീയത്തിലേക്ക് വന്ന 2013 ൽ തന്നെ ഈ പറഞ്ഞ എല്ലാ കമ്പനികളിൽ നിന്നും അദ്ദേഹം സ്ഥാനങ്ങൾ ഒഴിഞ്ഞിരുന്നു. നിലവിൽ അതേ കമ്പനിയുടെ ഡയറക്ടർമാരായ ആളുകൾ തങ്ങൾ കള്ളപ്പണം വെളുപ്പിച്ചിരുന്നു എന്ന് കോടതിയിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പണമെല്ലാം അതേ ഡയറക്ടർമാരുടേത് തന്നെയാണ് എന്നും അവർ തന്നെ കോടതിയിൽ മൊഴി നൽകി. ഈ മൊഴികൾ കോടതി സ്വീകരിക്കുകയും ചെയ്തതാണ്. എന്നിട്ടും ഇതേ കേസിൽ സത്യേന്ദ്ര ജെയിനെ 7 പ്രാവശ്യം 2018 ൽ ഇതേ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഒരു തെളിവും കിട്ടിയില്ല. ഈ വരുന്ന ഡിസംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിൽ സത്യേന്ദ്ര ജെയിനാണ് ആംആദ്മി…

    Read More »
  • NEWS

    രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം ഉടനെന്ന് കേന്ദ്രമന്ത്രി

    ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ.ഇതുമായി ബന്ധപ്പെട്ട നിയമനിർമാണം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. ‘ആരും ആശങ്കപ്പെടേണ്ട. ആ നിയമം ഒട്ടും വൈകാതെ വരും. അത്തരം ശക്തമായ, വലിയ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും’–മന്ത്രി കൂട്ടിച്ചേർത്തു. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇക്കഴിഞ്ഞ ഏപ്രിലിൽ, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ ബിജെപി എംപി രാകേഷ് സിൻഹ കൊണ്ടുവന്നിരുന്നു. എന്നാൽ അന്ന് ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മറുപടി പറഞ്ഞത്.നിർബന്ധിച്ചുള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. പകരം ബോധവൽക്കരണത്തിലൂടെയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി അന്നു പറഞ്ഞു.ഏപ്രിൽ 22നായിരുന്നു ഇത്. ഒരു മാസത്തിനിപ്പുറം ബിജെപി മന്ത്രി തന്നെ ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച നിയമം കൊണ്ടു വരുമെന്നു പറയുമ്പോൾ, വരുംനാളുകളിൽ വിഷയം ചൂടേറിയ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.

    Read More »
  • NEWS

    ഷൈജു എന്ന പോലീസുകാരനും കണ്ണൂരിന്റെ മാമ്പഴപ്പെരുമയും !!

    നാട്ടുമാവുകളുടെ, നാട്ടുമാങ്ങകളുടെ ഗ്രാമം, നമ്മുടെ കേരളത്തിൽ! ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവുകളുടെ പൈതൃകഗ്രാമം എന്നറിയപ്പെടുന്നത് #കണ്ണൂർ ജില്ലയിലെ #കണ്ണപുരം എന്ന #ഗ്രാമം ആണ്. അവിടെത്തന്നെയുള്ള #ചുണ്ട #കുറുവാക്കാവ് പൈതൃക പ്രദേശവും. സംരക്ഷകരോ – നാട്ടുകൂട്ടായ്മയായ #നാട്ടുമാഞ്ചോട്ടിൽ ഗ്രൂപ്പും. 200 ൽ പരം  ഇനങ്ങളിലുള്ള നാട്ടുമാവുകൾ ആണ് അവിടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. അക്കൂട്ടത്തിൽ പ്രകൃത്യാൽ വളർന്നു വന്ന ചെറിയ മാവുകൾ മുതൽ മുതു മുത്തശ്ശി മാവുകൾ വരെ ഉണ്ട്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള, പേരുപോലും തിരിച്ചറിയാൻ പറ്റാത്ത പലതരം ഇനത്തിൽ പെട്ട മാവുകളും തേടിപ്പിടിച്ചു തൈകൾ ഗ്രാഫ്റ്റ് ചെയ്തു പുതിയ തലമുറയ്ക്ക് വേണ്ടി ഒരുക്കപ്പെട്ടിട്ടുണ്ട്. അതിനെല്ലാം പേരും കൊടുത്തിട്ടുണ്ട്. കേരളത്തിൽ 1000 ത്തോളം നാട്ടുമാവ് ഇനങ്ങൾ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. 500 ഇനമെങ്കിലും സംരക്ഷിക്കപ്പെടണം എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഒരു നാട്ടുകൂട്ടായ്മ ആണ് കണ്ണപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാട്ടുമാഞ്ചോട്ടിൽ ഗ്രൂപ്. ഷൈജു എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നിരന്തര ശ്രമഫലമായാണ് കണ്ണപുരം ഇപ്പോൾ മാവുകളുടെ പേരിൽ…

    Read More »
Back to top button
error: