Month: June 2022

  • India

    പ്രധാനമന്ത്രിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി

      ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെയും മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിലേയും നിലവിലെ പ്രവർത്തനങ്ങളെപ്പറ്റിയും ഭാവി പദ്ധതികളെപ്പറ്റിയും യൂസഫലി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. രാജ്യത്തെ ഭക്ഷ്യമേഖലയിൽ ലുലു ഗ്രൂപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച വിവിധ ഉത്തേജക പദ്ധതികൾ നടപ്പാക്കിയതിലൂടെ രാജ്യത്തെ കർഷകർക്കും ഭക്ഷ്യ സുരക്ഷക്കും കയറ്റുമതിക്കും വളരെയേറെ ഗുണം ചെയ്തുവെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു.

    Read More »
  • NEWS

    സൗദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്നു മരണം

    ദമ്മാം: ബുധനാഴ്ച രാവിലെ ദമ്മാമിലെ അല്‍അഹ്സയിലുണ്ടായ കാറപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആനവാതില്‍ക്കല്‍ നജീബും (32) രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരുമാണ് മരിച്ചത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഈജിപ്ഷ്യന്‍ പൗരന്മാരെ അല്‍അഹ്സയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. പിതാവ്: മുഹമ്മദ്, മാതാവ്: പാത്തുമ്മ. ഭാര്യ: ഹസ്‌ന. മുഹമ്മദ് ഹാദി ഏക മകനാണ്.

    Read More »
  • NEWS

    17 വര്‍ഷം മുന്‍പ് ആലപ്പുഴയിൽ നിന്നും കാണാതായ രാഹുലിനെ മുംബൈയിൽ കണ്ടെത്തിയതായി കത്ത്; ശുഭവാർത്തയ്ക്ക് കാതോർത്ത് കേരളം

     മുംബൈ: 17 വര്‍ഷം മുന്‍പ് ആലപ്പുഴയിൽ നിന്നും കാണാതായ രാഹുലിനെ കണ്ടെത്തിയതായുള്ള വിവരവുമായി മുംബൈയിൽ നിന്നും കത്ത്.രാഹുലിന്റെ അമ്മയ്ക്കാണ് കത്ത് ലഭിച്ചത്.വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോട്ടോ ഉൾപ്പെടെയാണ് കത്തിലുള്ളത്.ഇത് തന്റെ മകൻ തന്നെയാണെന്ന് അമ്മ മിനി ഉറപ്പിച്ചു പറയുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിബിഐയും പൊലീസും അന്വേഷണം നടത്തിയ ശേഷമാണ് കേസില്‍ പുതിയ വഴിത്തിരിവ്.കഴിഞ്ഞ 18 ന് രാഹുലിനെ കാണാതായിട്ട് 17 വര്‍ഷം തികഞ്ഞിരുന്നു.ഇതിന് പിന്നാലെ രാഹുലിന്റെ അച്ഛൻ എ കെ രാജു ആത്മഹത്യ ചെയ്തിരുന്നു.   . ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകനായ രാഹുലിനെ 2005 മേയ് 18നാണ് ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. വീടിന് സമീപത്തെ പറമ്പില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു മൂന്നാംക്ലാസുകാരനായ രാഹുല്‍.ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും വിവരങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.പിന്നീട് കേസ് സിബിഐ ഏറ്റെടുത്തെങ്കിലും ഫലമുണ്ടായില്ല.

    Read More »
  • Kerala

    പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ള്ള 33 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ഇ​ ഡി മ​ര​വി​പ്പി​ച്ചു

    പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ള്ള 33 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) മ​ര​വി​പ്പി​ച്ചു. സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള റി​ഹാ​ബ് ഫൗ​ണ്ടേ​ഷ​ന്റേത് അ​ട​ക്ക​മു​ള്ള അ​ക്കൗ​ണ്ടു​ക​ളാ​ണ് മ​ര​വി​പ്പി​ച്ച​ത്. 33 അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 68 ല​ക്ഷ​ത്തോ​ളം രൂ​പ നി​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്ന​ത് ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. പി​എ​ഫ്ഐ സം​സ്ഥാ​ന നേ​താ​വ് എം.​കെ. അ​ഷ്റ​ഫ് അ​ട​ക്കം പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ഡി ന​ട​പ​ടി.

    Read More »
  • India

    അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്  കോൺഗ്രസിനെ നേരിടാമെന്നത് ബി ജെ പിയുടെ വ്യാമോഹം: കെ സി വേണുഗോപാൽ

    വിലക്കയറ്റവും, തൊഴിലില്ലായ്മയും, പണപ്പെരുപ്പവും മൂലം കേന്ദ്രസർക്കാരിനെതിരേയുള്ള ജനവികാരം വഴിതിരിച്ചു വിടാനുള്ള കുതന്ത്രമാണ് കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്കും, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും എതിരേയുള്ള ഇ.ഡി. നോട്ടീസെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട പാരമ്പര്യമുള്ള നാഷണൽ ഹെറാൾഡ് ദിനപത്രം, സ്വാതന്ത്ര്യ സമരത്തിൽ നിന്ന് മുഖം തിരിച്ച നടന്ന സംഘപരിവാർ പിന്മുറക്കാർക്കു ഇന്നും രാഷ്ട്രീയ വൈര്യം തീർക്കാനുള്ള അവസരമായിരിക്കുന്നുവെന്നതിൽ അദ്ഭുദമില്ല. 2015 ൽ ഇ ഡി തന്നെ അവസാനിപ്പിച്ച നാഷണൽ ഹെറാൾഡ് കേസ് യാതൊരു തുമ്പുമില്ലാതെ വീണ്ടും രാഷ്ട്രീയ ആയുധമാക്കി മാറ്റി കോൺഗ്രസ് നേതൃത്വത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢശ്രമം അമ്പേ പരാജയപ്പെടുമെന്നും വേണുഗോപാൽ പറഞ്ഞു. നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചു നടത്തപ്പെട്ട നാഷണൽ ഹെറാൾഡ് സ്ഥാപനത്തെ, തീർത്തും അവാസ്തവമായ കള്ളപ്പണക്കേസ് ആരോപിച്ചു കോൺഗ്രസ് നേതൃത്വത്തെ കരി വാരിതേക്കാനുള്ള ശ്രമം ഇതുവരെയുള്ള രാഷ്ട്രീയ പകപോക്കലുകളും പരാജയപ്പെട്ടതിലുള്ള അമർഷമാണ് വ്യക്തമാക്കുന്നത്. രാജ്യത്തിൻറെ ശബ്ദമായിരുന്നു നാഷണൽ…

    Read More »
  • NEWS

    ലോകത്തിലെ ഏറ്റവും വലിയ അംബരചുംബിയായ സൗധം സൗദിയില്‍ ഉയരാന്‍ പോകുന്നു, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതി; ചെലവ് 500 ബില്യണ്‍ ഡോളര്‍

    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  കെട്ടിടം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ, ബുർജ് ഖലീഫ…!  യു.എ.ഇയിലെ ദുബൈയിൽ സ്ഥിതി ചെയ്യുന്ന ഈ അംബരചുംബിയുടെ ഉയരം 829.8 മീറ്ററാണ് (അര മൈലിൽ കൂടുതൽ). മൂന്നു വർഷവും ഒമ്പത് മാസവും കൊണ്ട് നിർമ്മാണം പൂർത്തിയായ ബുർജ് ഖലീഫയുടെ ആകെ ചെലവ് 1.5 ബില്യൺ അമേരിക്കൻ ഡോളറാണ്. ബുർജ് ഖലീഫയുടെ ആ ഔന്നിത്യം ഏറെ വൈകാതെ നഷ്ടപ്പെട്ടേക്കും. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ഇനി സൗദി അറേബ്യയില്‍ ഉയരാന്‍ പോകുന്നു . രാജ്യത്തെ ആള്‍താമസം കുറഞ്ഞ ചെങ്കടല്‍ തീരത്ത് അംബരചുംബികളായ ഇരട്ടഗോപുരം നിര്‍മിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. നിയോം പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ചെങ്കടല്‍ തീരത്ത് 500 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് സൗദി കെട്ടിടം നിര്‍മ്മിക്കുക. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയാണ് നിയോം. നിര്‍മാണം പൂര്‍ത്തിയായാല്‍ കാഴ്ചയുടെ അത്ഭുതങ്ങള്‍ ഒളിപ്പിച്ച പടുകൂറ്റന്‍ കെട്ടിടമായിരിക്കും സൗദിയിലെ അംബരചുംബി. ലോകത്തെ മറ്റു കെട്ടിടങ്ങളെക്കാള്‍ വളരെ വലുതായിരിക്കും…

    Read More »
  • India

    കശ്മീര്‍ താഴ് വരയില്‍ കൊലപാതക പരമ്പര, പ്രാണഭീതിയോടെ കശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്യുന്നു

    ശ്രീനഗര്‍: കഴിഞ്ഞ ദിവസമാണ് കശ്മീര്‍ താഴ് വരയില്‍ ഒരധ്യാപിക കൊല്ലപ്പെട്ടത്. കുൽഗാം ജില്ലയിലെ ഗോപാൽപോരയിലെ കാമ്പസിൽ ജമ്മുവിൽ നിന്നുള്ള സ്കൂൾ അധ്യാപിക രജനി ബാല (36)യാണ് വെടിയേറ്റ് മരിച്ചത്. 2011ൽ പട്ടികജാതി ക്വാട്ടയിൽ നിയമനം ലഭിച്ചതിനെ തുടർന്നാണ് ബാല സ്‌കൂളിൽ എത്തിയത്. കുൽഗാമിലെ മിർഹാമയിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയാണ് ബാലയുടെ ഭർത്താവ് രാജ് കുമാർ. സ്‌കൂളിൽ പോകുന്ന ഒരു മകളുമുണ്ട് ഈ ദമ്പതികൾക്ക്. കുടിയേറ്റ തൊഴിലാളികൾക്കും കേന്ദ്രഭരണപ്രദേശത്തെ ഹിന്ദുക്കൾക്കും നേരെയുള്ള ആക്രമണം അന്തമില്ലാതെ തുടരുകയാണ്. ഇതോടെ, പ്രധാനമന്ത്രിയുടെ പ്രത്യേക പുനരധിവാസ പാക്കേജിലൂടെയും പട്ടിക ജാതി ക്വാട്ടയിലൂടെയും ഇവിടേക്ക് എത്തിയിട്ടുള്ള കുടിയേറ്റ പണ്ഡിറ്റ് ജീവനക്കാരെയും ഹിന്ദുക്കളെയും കടുത്ത ഭയം ഗ്രസിച്ചിരിക്കുന്നു. ഈ വർഷം കശ്മീരിൽ നടന്ന ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ബാലയുടെ കൊലപാതകം. കഴിഞ്ഞ അഞ്ച് മാസത്തിനിടെ തീവ്രവാദികളുടെ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച ബുദ്ഗാമിലെ വീട്ടിൽ വച്ച് 35 കാരിയായ കലാകാരി അമ്രീൻ…

    Read More »
  • India

    മിടുക്കൻ രാജ്നാഥ് സിംഗ്, മോദി മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുടെ പ്രകടനം ഇങ്ങനെ; സർവ്വേ വിശദാംശങ്ങൾ വായിക്കാം

    ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയിലെ ഏറ്റവും ജനകീയന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ്ങ് എന്ന് സര്‍വേറിപ്പോര്‍ട്ട്. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 8 വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ എന്‍ഡിഎ വോട്ടര്‍മാര്‍ക്കും എന്‍ഡിഎ ഇതര വോട്ടര്‍മാര്‍ക്കും ഇടയില്‍ നടത്തിയ ഐ.എ.എന്‍.എസ്-സി വോട്ടര്‍ സര്‍വേയിലാണു പ്രതിരോധമന്ത്രി രാജ്‌നാഥ് ഒന്നാമതെത്തിയത്. ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് രണ്ടാം സ്ഥാനത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമാണ് മൂന്നാം സ്ഥാനത്തുള്ളത്. ബിജെപിക്കാര്‍ക്കിടയില്‍ അമിത് ഷായ്ക്ക് സ്വീകാര്യതയുള്ളപ്പോള്‍, പ്രതിപക്ഷ രാഷ്ട്രീയത്തിലുള്ളവര്‍ക്കിടയില്‍ എസ്. ജയ്ശങ്കറിനാണ് സ്വീകാര്യത. പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ വനിതാശിശു വികസന മന്ത്രി സ്മൃതി ഇറാനിക്കും മുന്നാക്ക ഹിന്ദു, മുസ്‌ലിം, സിഖ് വിഭാഗങ്ങള്‍ക്കിടയില്‍ രാജ്‌നാഥ് സിങ്ങിനും ക്രൈസ്തവര്‍ക്കിടയില്‍ നിതിന്‍ ഗഡ്കരിക്കും വീട്ടമ്മമാര്‍ക്കിടയില്‍ ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനുമാണ് പിന്തുണയെന്നു സര്‍വേയില്‍ പറയുന്നു.

    Read More »
  • NEWS

    പോളിങ് കുറഞ്ഞു; യുഡിഎഫ് നേതൃത്വം ആശങ്കയിൽ

    കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞതിൽ യുഡിഎഫ് ക്യാമ്ബുകൾ ആശങ്കയില്ലെന്ന് റിപ്പോർട്ട്. യുഡിഎഫിന്റെ ചില ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞതാണ് നേതാക്കളെ അസ്വസ്ഥരാക്കുന്നത്.തോൽക്കില്ലെന്ന് പറയുമ്പോൾ പോലും ഇത് ഉമ തോമസിന്റെ ഭൂരിപക്ഷത്തെ ബാധിക്കുമെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മുൻ എംപിയുടെയും എംഎല്‍എയുടെയും പേരുകളാണ് ഇതിന് കാരണമായി യുഡിഎഫ് നേതാക്കൾ കാണുന്നത്. ഇരുവര്‍ക്കും തൃക്കാക്കരയില്‍ ചില മോഹങ്ങള്‍ ഉണ്ടായിരുന്നു.എംപിക്ക് അടുത്ത തവണ വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമില്ല.കേരളത്തില്‍ മന്ത്രിയാകാനാണ് മോഹം.ഇതോടെ ഉറപ്പുള്ള ഒരു സീറ്റ് കേരളത്തില്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. മുന്‍ എംഎല്‍എയാകട്ടെ ഇത്തവണയും തനിക്ക് അവസരം നല്‍കണമെന്ന ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചതാണ്. അതു പരിഗണിക്കാന്‍ നേതൃത്വം തയ്യാറായതുമില്ല.ഇത് അദ്ദേഹത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും തനിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ഇടങ്ങളില്‍ ചില ചരടുവലികള്‍ അദേഹവും നടത്തിയതായാണ് സൂചന. ഇതിനു പുറമെ ഒരു ഗ്രൂപ്പും പാലം വലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായാണ് വിവരം.ഇത് സ്ഥാനാര്‍ത്ഥിയോടുള്ള പ്രശ്‌നം മൂലമല്ല, മറിച്ച്‌ ഭൂരിപക്ഷം…

    Read More »
  • NEWS

    ലഗേജ് കൊണ്ടു പോകുന്നതിന് നിയന്ത്രണവുമായി റെയില്‍വേ

    ന്യൂഡൽഹി: ട്രെയിനില്‍ ലഗേജ് കൊണ്ടു പോകുന്നതിന് നിയന്ത്രണവുമായി റെയില്‍വേ.ഇനിമുതല്‍ ലഗേജ് കൂടിയാല്‍ അധിക ചാര്‍ജ്ജ് നല്‍കേണ്ടിവരുമെന്ന്  റെയില്‍വേ മന്ത്രാലയം അറിയിച്ചു. ലഗേജ് അധികമായാല്‍ പാര്‍സല്‍ ഓഫിസില്‍ പോയി ലഗേജ് ബുക്ക് ചെയ്യണം. അധിക ലഗേജുമായി ആരെങ്കിലും യാത്ര ചെയ്യുന്നതായി കണ്ടാല്‍ യാത്രാ ദൂരമനുസരിച്ച്‌ ഇവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സഹയാത്രികര്‍ക്കുണ്ടാകുന്ന അസൗകര്യത്തെ കുറിച്ച്‌ എല്ലാവരും ഓര്‍ക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.   റെയിൽവേയുടെ കോച്ച് അനുസരിച്ച് അനുവദിക്കുന്ന ലഗേജും വ്യത്യസ്തമാണ്.സ്ലീപ്പർ ക്ലാസിൽ യാത്രക്കാർക്ക് 40 കിലോ വരെ ലഗേജ് കൊണ്ടുപോകാം. അതേസമയം, എസി 3ടയർ 50 കിലോഗ്രാം  വരെ ലഗേജ് അനുവദിക്കുമ്പോള്‍ ഫസ്റ്റ് ക്ലാസ് എസിയിൽ യാത്രക്കാർക്ക് 70 കിലോ വരെ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കും. ലഗേജ് ബുക്ക് ചെയ്യാതെ അധിക ലഗേജുകളുമായി യാത്ര ചെയ്യുന്നവര്‍ ബാഗേജ് നിരക്കിന്റെ ആറിരട്ടി പിഴ നല്‍കേണ്ടിവരും.

    Read More »
Back to top button
error: