പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള 33 ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. സംഘടനയുമായി ബന്ധമുള്ള റിഹാബ് ഫൗണ്ടേഷന്റേത് അടക്കമുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
33 അക്കൗണ്ടുകളിലായി 68 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടായിരുന്നത് കണ്ടുകെട്ടിയിട്ടുണ്ട്. പിഎഫ്ഐ സംസ്ഥാന നേതാവ് എം.കെ. അഷ്റഫ് അടക്കം പ്രതിചേര്‍ക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി.