NEWS

ലഗേജ് കൊണ്ടു പോകുന്നതിന് നിയന്ത്രണവുമായി റെയില്‍വേ

ന്യൂഡൽഹി: ട്രെയിനില്‍ ലഗേജ് കൊണ്ടു പോകുന്നതിന് നിയന്ത്രണവുമായി റെയില്‍വേ.ഇനിമുതല്‍ ലഗേജ് കൂടിയാല്‍ അധിക ചാര്‍ജ്ജ് നല്‍കേണ്ടിവരുമെന്ന്  റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ലഗേജ് അധികമായാല്‍ പാര്‍സല്‍ ഓഫിസില്‍ പോയി ലഗേജ് ബുക്ക് ചെയ്യണം. അധിക ലഗേജുമായി ആരെങ്കിലും യാത്ര ചെയ്യുന്നതായി കണ്ടാല്‍ യാത്രാ ദൂരമനുസരിച്ച്‌ ഇവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സഹയാത്രികര്‍ക്കുണ്ടാകുന്ന അസൗകര്യത്തെ കുറിച്ച്‌ എല്ലാവരും ഓര്‍ക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

 

റെയിൽവേയുടെ കോച്ച് അനുസരിച്ച് അനുവദിക്കുന്ന ലഗേജും വ്യത്യസ്തമാണ്.സ്ലീപ്പർ ക്ലാസിൽ യാത്രക്കാർക്ക് 40 കിലോ വരെ ലഗേജ് കൊണ്ടുപോകാം. അതേസമയം, എസി 3ടയർ 50 കിലോഗ്രാം  വരെ ലഗേജ് അനുവദിക്കുമ്പോള്‍ ഫസ്റ്റ് ക്ലാസ് എസിയിൽ യാത്രക്കാർക്ക് 70 കിലോ വരെ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കും.
Signature-ad

ലഗേജ് ബുക്ക് ചെയ്യാതെ അധിക ലഗേജുകളുമായി യാത്ര ചെയ്യുന്നവര്‍ ബാഗേജ് നിരക്കിന്റെ ആറിരട്ടി പിഴ നല്‍കേണ്ടിവരും.

Back to top button
error: