NEWS

പോളിങ് കുറഞ്ഞു; യുഡിഎഫ് നേതൃത്വം ആശങ്കയിൽ

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞതിൽ യുഡിഎഫ് ക്യാമ്ബുകൾ ആശങ്കയില്ലെന്ന് റിപ്പോർട്ട്.
യുഡിഎഫിന്റെ ചില ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞതാണ് നേതാക്കളെ അസ്വസ്ഥരാക്കുന്നത്.തോൽക്കില്ലെന്ന് പറയുമ്പോൾ പോലും
ഇത് ഉമ തോമസിന്റെ ഭൂരിപക്ഷത്തെ ബാധിക്കുമെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
മുൻ എംപിയുടെയും എംഎല്‍എയുടെയും പേരുകളാണ് ഇതിന് കാരണമായി യുഡിഎഫ് നേതാക്കൾ കാണുന്നത്. ഇരുവര്‍ക്കും തൃക്കാക്കരയില്‍ ചില മോഹങ്ങള്‍ ഉണ്ടായിരുന്നു.എംപിക്ക് അടുത്ത തവണ വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമില്ല.കേരളത്തില്‍ മന്ത്രിയാകാനാണ് മോഹം.ഇതോടെ ഉറപ്പുള്ള ഒരു സീറ്റ് കേരളത്തില്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.

മുന്‍ എംഎല്‍എയാകട്ടെ ഇത്തവണയും തനിക്ക് അവസരം നല്‍കണമെന്ന ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചതാണ്. അതു പരിഗണിക്കാന്‍ നേതൃത്വം തയ്യാറായതുമില്ല.ഇത് അദ്ദേഹത്തെയും ചൊടിപ്പിച്ചിട്ടുണ്ട്.

അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും തനിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ഇടങ്ങളില്‍ ചില ചരടുവലികള്‍ അദേഹവും നടത്തിയതായാണ് സൂചന.

Signature-ad

ഇതിനു പുറമെ ഒരു ഗ്രൂപ്പും പാലം വലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായാണ് വിവരം.ഇത് സ്ഥാനാര്‍ത്ഥിയോടുള്ള പ്രശ്‌നം മൂലമല്ല, മറിച്ച്‌ ഭൂരിപക്ഷം കുറച്ചു പ്രതിപക്ഷ നേതാവിനെ ഇകഴ്ത്തി കാണിക്കാനാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

അതേസമയം അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്ബ്. വികസനവും വിവാദവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിധിയെ‍ഴുത്ത് തങ്ങള്‍ക്കനുകൂലമാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നേതാക്കളും വ്യക്തമാക്കി.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പടിപടിയായി ജനകീയാംഗികാരം നേടിയെടുക്കാന്‍ ക‍ഴിഞ്ഞുവെന്നതിന്‍റെ ആത്മവിശ്വാസമാണ് പോളിംഗ് പൂര്‍ത്തിയായതിന് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് നടത്തിയ പ്രതികരണത്തില്‍ നി‍ഴലിച്ചത്.

 

 

ഉറച്ച വിജയപ്രതീക്ഷയുണ്ടെന്നും അട്ടിമറി നടത്തുമെന്നും ജോ ജോസഫ് വ്യക്തമാക്കി.ഇടതുപക്ഷം തികഞ്ഞ ആത്മവിശ്യാസത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പറഞ്ഞു.

Back to top button
error: