Month: June 2022
-
NEWS
ലോകത്തിലെ ഏറ്റവും വലിയ നദി; പക്ഷെ കുറുകെ ഒരു പാലം പോലുമില്ല !!
നീളം 6,400 കിലോമീറ്റർ, വീതി 50 km; കടന്നുപോകുന്നത് ഒമ്പത് രാജ്യങ്ങളിലൂടെ; ലോകത്തിലെ പാലങ്ങളില്ലാത്ത ഒരേ ഒരു നദി ഇതാണ്; അതിന് പിന്നിലുള്ളത് രണ്ട് കാരണങ്ങളും നമ്മുടെ ഈ കൊച്ചുകേരളത്തിൽ മാത്രം 44 നദികളുണ്ട്. ഇവയ്ക്ക് കുറുകേ നിരവധി പാലങ്ങളും സംസ്ഥാനമൊട്ടാകെയുണ്ട്. പാലങ്ങളില്ലാത്ത ഒരു നദിയെ നമുക്ക് സങ്കൽപ്പിക്കാനാവില്ല. ചില സ്ഥലങ്ങളിൽ ഒരു കരയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് തന്നെ പാലങ്ങളാകാം. എന്നാൽ കുറുകെ പാലങ്ങളൊന്നും ഇല്ലാത്ത ഒരു വലിയ നദിയെ പറ്റി ഒന്ന് സങ്കൽപ്പിച്ചു നോക്കു. വലിയ നദി എന്ന് പറയുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ നദിയുടെ കാര്യമാണ് ഈ പറയുന്നത്. 6,400 കിലോമീറ്റർ നീളത്തിലും അഞ്ച് മുതൽ 50 കിലോമീറ്റർ വീതിയിലുമായി ഒമ്പത് രാജ്യങ്ങളിലൂടെ കടന്നു പോകുന്ന ഈ നദിയ്ക്ക് കുറുകെ ഒരു പാലം പോലും ഇല്ല. അതിശയക്കേണ്ട സത്യമാണ്. തെക്കേ അമേരിക്കയിലെ ആമസോൺ നദിയ്ക്കാണ് ഈ പ്രത്യേകതയുള്ളത്. ലോകത്തിലെ തന്നെ പാലങ്ങളില്ലാത്ത ഒരേ ഒരു നദിയും…
Read More » -
NEWS
ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോഴുള്ള ‘ടിക്ക്-ടിക്ക്’ ശബ്‍ദത്തിന്‍റെ കാരണം എന്തെന്ന് അറിയാമോ?
വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍ അഥവാ ടേണ്‍ സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കേള്‍ക്കുന്ന ‘ടിക്ക്-ടിക്ക്’ ശബ്ദത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കാറുകളില്‍ ശബ്ദം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്ന നിര്‍മ്മാതാക്കള്‍ എന്തുകൊണ്ടാണ് ഈ ഇന്‍ഡിക്കേറ്റര്‍ ശബ്ദം ഒഴിവാക്കാത്തത്? വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍ അഥവാ ടേണ്‍ സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കേള്‍ക്കുന്ന ‘ടിക്ക്-ടിക്ക്’ ശബ്ദത്തെക്കുറിച്ച് നമ്മളില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും.കാറുകളില്‍ ശബ്ദം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്ന നിര്‍മ്മാതാക്കള്‍ എന്തുകൊണ്ടാണ് ഈ ഇന്‍ഡിക്കേറ്റര്‍ ശബ്ദം ഒഴിവാക്കാത്തതെന്ന ചിലരെങ്കിലും ആലോചിച്ചിട്ടുണ്ടാകും. ഫ്‌ളാഷറിലെ ബൈ-മെറ്റാലിക് സ്പ്രിങ്ങ് ചൂടാവുകയും തണുക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഇന്‍ഡിക്കേറ്ററില്‍ ക്ലിക്ക്-ക്ലിക്ക് ശബ്ദം എന്നാണ് ഒറ്റവാക്കിലുത്തരം. ഇത് വിശദീകരിക്കുന്നതിനു മുമ്പ് ഇന്‍ഡിക്കേറ്ററുകളുടെ ചരിത്രം അറിയുന്നതും രസകരമായിരിക്കും. 1920 കളുടെ ആരംഭത്തില്‍ തന്നെ കാറുകളില്‍ വ്യത്യസ്ത തരത്തിലുള്ള മെക്കാനിക്കല്‍ ഇന്‍ഡിക്കേറ്റര്‍ സിഗ്നലുകള്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ നിങ്ങള്‍ കേള്‍ക്കുന്ന ടിക്ക്-ടിക്ക് ശബ്ദം രൂപം കൊള്ളുന്നത് 1930 കളുടെ തുടക്കത്തിലാണ്. ജോസഫ് ബെല്ലാണ് കാറുകളില്‍ മിന്നിത്തെളിയുന്ന ഫ്‌ളാഷറുകളെ ഉപയോഗിക്കാമെന്ന ആശയം മുന്നോട്ട് വെച്ചത്. 1930 കളുടെ അവസാനത്തോടെ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ…
Read More » -
NEWS
കൊല്ലുന്ന കാട്ടുപന്നിയെ ലേലം ചെയ്യാൻ സർക്കാർ അനുമതി നൽകണം
കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്തുകൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.ഏറെ നാളായുള്ള കർഷകരുടെ ആവശ്യമായിരുന്നു ഇത്.എന്നാൽ വെടിവെച്ചു കൊല്ലുന്ന പന്നിയെ കുഴിച്ചുമൂടാനാണ് സർക്കാർ തീരുമാനം.കാട്ടുപന്നിയുടെ മാംസം ഭക്ഷ്യയോഗ്യമാണ്.അതിനാൽത്തന്നെ കൊല്ലുന്ന പന്നിയെ പഞ്ചായത്തുകൾക്ക് ലേലം ചെയ്തു വിൽക്കുന്നതിന് സർക്കാർ അനുമതി കൊടുക്കണം. ലേലം ചെയ്താൽ അര ലക്ഷം രൂപ മുതൽ മുകളിലോട്ട് വിളിക്കാൻ ആളുകൾ ക്യൂ നിൽക്കും.ലക്ഷങ്ങൾ കിട്ടുന്ന പന്നിയെ മണ്ണിൽ കുഴിച്ചുമൂടിയിട്ട് ആർക്ക് എന്തു ഗുണം.?? ലേലത്തിൽ ലഭിക്കുന്ന തുക സർക്കാർ ഖജനാവിന് മുതൽക്കൂട്ടാകട്ടെ. കത്തിച്ചു കളയുന്ന ആനക്കൊമ്പും തുരുമ്പെടുത്ത് നശിക്കുന്ന പോലീസ് സ്റ്റേഷനിലെയും മറ്റും പിടികൂടിയിട്ടിരിക്കുന്ന വാഹനങ്ങളും എല്ലാം ഇങ്ങനെ ലേലം ചെയ്താൽ എത്രയോ കോടികളാകും ഖജനാവിലേക്ക് എത്തുക? സാമ്പത്തിക ബുദ്ധിമുട്ടിൽ നട്ടം തിരിയുന്ന സർക്കാർ പഴഞ്ചൻ നിയമങ്ങൾ പരിഷ്കരിക്കാൻ തയാറാവണം.സർക്കാരിന് വേണ്ടെങ്കിൽ ഈ തുക കൃഷി നാശം സംഭവിച്ച കർഷകർക്കെങ്കിലും കൊടുക്കുക.
Read More » -
NEWS
വിദേശത്തേക്ക് മടങ്ങാനിരിക്കെ യുവാവിനെ വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട: വിദേശത്തേക്ക് മടങ്ങാനിരിക്കെ യുവാവിനെ വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇലന്തൂർ ചെന്നീര്‍ക്കര അമ്ബലക്കടവ് ചക്കാല മണ്ണില്‍ കിഴക്കും മഠത്തില്‍ പരേതനായ ജോര്‍ജ് സി. കാരത്തിന്റെ (ജീക്കുട്ടി) മകന്‍ ജിക്കു ജോര്‍ജാ(43) ണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.ഇന്ന് പുലർച്ചെ വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം. വിദേശത്ത് ജോലി ചെയ്തിരുന്ന ജിക്കു മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇന്ന് തിരിച്ച് വിദേശത്ത് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ജിക്കുവിന്റെ അമ്മ മറിയാമ്മ ജോര്‍ജ്ജ് (ശാന്തമ്മ ) കോഴിക്കോട്ട് മകളോടൊപ്പമാണ് താമസം. ഇന്ന് രാവിലെ മുതല്‍ ജിക്കുവിനെ മൊബൈല്‍ ഫോണില്‍ പലവട്ടം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാതെ വിവരം മറിയാമ്മ അമ്ബലക്കടവിലെ വീട്ടില്‍ കാര്‍ ഓടിക്കുന്ന ഡ്രൈവറെ വിളിച്ചറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് ചെന്ന് നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ ജിക്കുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പത്തനംതിട്ടയില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന…
Read More » -
Kerala
നടനും, തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടയിൽ തിളച്ച എണ്ണ മറിഞ്ഞ് കൈകൾക്ക് ഗുരുതരമായി പൊള്ളലേറ്റു, അടിയന്തരമായിപ്ലാസ്റ്റിക് സര്‍ജറി നടത്തും
കൊച്ചി: നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങിനിടെ അപകടം. പൊളളലേറ്റ നടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു. വൈപ്പിനില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരും തന്നെയാണ്. സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നിരുന്നു. പിന്നാലെ ചിത്രീകരണവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ വിഷ്ണുവിന് പൊള്ളലേറ്റത്. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നടന് പ്ലാസ്റ്റിക് സര്‍ജറി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാത്രി തന്നെ ശസ്ത്രക്രിയ നടക്കാനാണ് സാധ്യത. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. കൈകൾക്ക് ഏറ്റ പൊള്ളൽ ഗുരുതരമാണ് എന്ന റിപ്പോർട്ടുകളാണ് സിനിമാരംഗത്തു നിന്ന് ഇപ്പോൾ പുറത്തുവരുന്നത്.
Read More » -
NEWS
ഹൃദയാഘാതത്തെ തുടർന്ന് യു എ ഇ യിൽ മലയാളി നഴ്‌സ് നിര്യാതയായി
തൊടുപുഴ : അൽ-ഐനിലെ തവാം ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായ തൊടുപുഴ നാഗപ്പുഴ കാരക്കുന്നേൽ റ്റോം ജേക്കബിന്റെ ഭാര്യ ഷാലി റ്റോം (52 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് അൽഐനിൽ നിര്യാതയായി.ജൂൺ 1 ബുധനാഴ്ച്ചയായിരുന്നു സംഭവം. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും. മക്കൾ അനീഷ, ആൻ മരിയ.
Read More » -
NEWS
ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയർ ബിൻലാദൻ; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
ലക്നൗ: അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ ചിത്രം വസതിയിൽ വച്ചതിന് സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.പിന്നാലെ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫറൂഖാബാദിലെ നവാബ്ഗഞ്ചിലുള്ള ദക്ഷിണാഞ്ചൽ വിദ്യുത് വിതരൺ നിഗം ലിമിറ്റഡിന്റെ സബ് ഡിവിഷനൽ ഓഫീസർ (എസ്ഡിഒ) രവീന്ദ്ര പ്രകാശ് ഗൗതമിനെതിരെയാണ് നടപടി. ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിൽ എസ്‌ഡിഒ ആയ രവീന്ദ്ര പ്രകാശ് ഗൗതം തനിക്ക് ലഭിച്ച സർക്കാർ വസതിയിലാണ് ബിൻ ലാദന്റെ ഫോട്ടോ പതിപ്പിച്ചത്.ഒപ്പം ‘ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയർ’ എന്ന് അടികുറിപ്പായി നൽകി.ഇത് കൂടാതെ വീഡിയോ ചിത്രീകരിച്ച് തീവ്രവാദ നയങ്ങളും ചിത്രത്തോടൊപ്പം വിവരിക്കുന്നു. താൻ ലാദന്റെയും, അദ്ദേഹത്തിൻ്റെ നയങ്ങളുടെയും കടുത്ത ആരാധകനാണെന്ന് പ്രകാശ് പറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഇതേ തുടർന്നാണ് നടപടി.
Read More » -
Kerala
അസ്വാഭാവിക മരണങ്ങളിലെ ഇൻക്വസ്റ്റിന് പുതിയ മാർഗനിർദേശങ്ങൾ
തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളിലെ ഇൻക്വസ്റ്റിന് പുതിയ മാർഗനിർദേശങ്ങൾ. അസ്വാഭാവിക മരണങ്ങളില്‍ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം. മരണം നടന്ന് നാല് മണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നും പോലീസ് മേധാവി നിർദേശം നൽകി. 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ വൈകിട്ട് ആറിനു ശേഷം ഇന്‍ക്വസ്റ്റ് നടത്തില്ലായിരുന്നു. രാത്രിയിൽ ഇൻക്വസ്റ്റ് നടത്തുന്നതിന് ആവശ്യമായ വെളിച്ച സംവിധാനങ്ങൾ ഒരുക്കുന്നതിനു ഉൾപ്പെടെ വരുന്ന ചെലവ് ജില്ലാ പോലീസ് മേധാവിമാർ കണ്ടെത്തണമെന്നും നിർദേശത്തിൽ മാർഗനിർദേശത്തിൽ പറയുന്നു
Read More » -
NEWS
നടിയെ പീഡിപ്പിച്ചു; കൊച്ചിയിൽ സിനിമാ പ്രവർത്തകൻ അറസ്റ്റിൽ
കൊച്ചി: വിവാഹം വാഗ്ദാനം നല്‍കി യുവനടിയെ പീഡിപ്പിച്ച സംഭവത്തില്‍ സിനിമയിലെ സാങ്കേതികപ്രവര്‍ത്തകന്‍ അറസ്റ്റിലായി. മലപ്പുറം പൊന്മല ചിറക്കല്‍ പടിഞ്ഞാറേതില്‍ ഗഫാര്‍ അഹമ്മദി(30)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.നടിയെ പീഡിപ്പിച്ചശേഷം ഒളിവില്‍ പോയ ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.കീഴ്മാട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ആലുവ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗഫാര്‍ അഹമ്മദി അറസ്റ്റിലായത്. സിനിമാ ലൊക്കേഷനില്‍വെച്ചാണ് യുവതിയെ ഗഫാര്‍ അഹമ്മദി പരിചയപ്പെട്ടത്.തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി.വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ ഇയാള്‍ വിവിധ സ്ഥളങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് യുവതി ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ആലുവ ഡിവൈഎസ്പി പി.കെ. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു
Read More » -
Crime
ദൃശ്യങ്ങള്‍ ചോര്‍ന്നത് തന്റെ ജീവിതത്തെ ബാധിക്കും, അന്വേഷിക്കണമെന്നും ഭയമുണ്ടെന്നും അതിജീവിത; കോടതിയില്‍ നടക്കുന്നത് നാടകമെന്ന് ഭാഗ്യലക്ഷ്മി
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്ന് അതിജീവിത. ദൃശ്യങ്ങള്‍ ചോര്‍ന്നത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുെമന്നും സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും അതിനായി അനേഷണ സംഘത്തിന് കൂടുതൽ സമയം നൽകണമെന്നും അതിജീവിത കോടതിയോട് അഭ്യർത്ഥിച്ചു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നു പ്രോസിക്യൂഷനും കോടതിയിൽ അറിയിച്ചു. ഇതിനിടെ വിചാരണ കോടതിക്കെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത് നാടകമാണെന്ന് ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. കോടതികളില്‍ ആദ്യമേ വിധിയെഴുതി വച്ചൂ. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതി മുറിക്കുള്ളില്‍ അപമാനിക്കപ്പെടുകയാണ്. എന്നാല്‍ എന്തുകൊണ്ടാണ് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതനോട് കോടതിക്ക് മൃദുസമീപനമെന്നും പാവപ്പെട്ടവനോട് മറ്റൊരു സമീപമെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. എന്നാൽ നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ദിലീപ് ആരോപിച്ചു. കോടതി വിഡിയോ പരിശോധിച്ചെങ്കില്‍ എന്താണ് തെറ്റ്.…
Read More »