ലക്നൗ: അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ ചിത്രം വസതിയിൽ വച്ചതിന് സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.പിന്നാലെ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫറൂഖാബാദിലെ നവാബ്ഗഞ്ചിലുള്ള ദക്ഷിണാഞ്ചൽ വിദ്യുത് വിതരൺ നിഗം ലിമിറ്റഡിന്റെ സബ് ഡിവിഷനൽ ഓഫീസർ (എസ്ഡിഒ) രവീന്ദ്ര പ്രകാശ് ഗൗതമിനെതിരെയാണ് നടപടി.
ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിൽ എസ്‌ഡിഒ ആയ രവീന്ദ്ര പ്രകാശ് ഗൗതം തനിക്ക് ലഭിച്ച സർക്കാർ വസതിയിലാണ് ബിൻ ലാദന്റെ ഫോട്ടോ പതിപ്പിച്ചത്.ഒപ്പം ‘ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയർ’ എന്ന് അടികുറിപ്പായി നൽകി.ഇത് കൂടാതെ വീഡിയോ ചിത്രീകരിച്ച് തീവ്രവാദ നയങ്ങളും ചിത്രത്തോടൊപ്പം വിവരിക്കുന്നു. താൻ ലാദന്റെയും, അദ്ദേഹത്തിൻ്റെ നയങ്ങളുടെയും കടുത്ത ആരാധകനാണെന്ന് പ്രകാശ് പറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഇതേ തുടർന്നാണ് നടപടി.