NEWS

വിജയത്തിലും കോൺഗ്രസിലെ പുകച്ചിൽ അവസാനിക്കുന്നില്ല;വി ഡി സതീശൻ കോൺഗ്രസിന്റെ ക്യാപ്റ്റൻ അല്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: വിഡി സതീശനെ ക്യാപ്റ്റനെന്ന് വിളിക്കുന്നത് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാനുളള ചിലരുടെ ശ്രമമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലുണ്ടായത് കൂട്ടായ്മയുടെ വിജയമാണ്.വിഡിയെ ക്യാപ്റ്റന്‍ എന്നു വിളിക്കുന്നത് പാര്‍ട്ടിക്കിടയില്‍ പിളര്‍പ്പുണ്ടാക്കാനുളള ചിലരുടെ ശ്രമങ്ങളാണ്. കൂട്ടായ്മയുടെ വിജയമാണിത്. കൂട്ടായ്മയില്‍ വിളളല്‍ സംഭവിച്ചാല്‍ വിജയത്തിലും വിളളല്‍ സംഭവിക്കും.

 

 

വിഡി സതീശന്‍ ആ ജില്ലക്കാരനും പ്രതിപക്ഷ നേതാവുമാണ്.അതുകൊണ്ട് അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിതം ഉണ്ടാകും.ഈ തിരഞ്ഞെടുപ്പില്‍ എല്ലാവരും അവരവരുടേതായ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിച്ചു- മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: