IndiaNEWS

റിലീസ് ചെയ്തതിനു പിന്നാലെ ‘വിക്രം’ ഓണ്‍ലൈനില്‍ ചോര്‍ന്നു, ഗംഭീര പ്രതികരണം നേടിക്കൊണ്ടിക്കുതിനിടെ തിരിച്ചടിയായി വ്യാജൻ

റിലീസായി മണിക്കൂറുകള്‍ക്കകം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് പുതിയ കമല്‍ ചിത്രം ‘വിക്ര’ത്തിന്റെ പതിപ്പുകള്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അതിനിടെയാണ് തിരിച്ചടിയായി വ്യാജന്റെ വരവ്.

റിലീസിന് പിന്നാലെ ചിത്രത്തിന്റെ എച്ച് ഡി ക്വാളിറ്റിയുള്ള വീഡിയോ ആണ് ചോര്‍ന്നിരിക്കുന്നത്. മൂവിറൂള്‍സ്, തമിള്‍റോക്കേഴ്‌സ് തുടങ്ങിയ സൈറ്റുകളാണ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്.

വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടി എന്നാണ്  റിപ്പോർട്ട്. ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വിക്രത്തിൽ കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്.

രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണൽ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ‘വിക്രം’  നിർമ്മിച്ചിരിക്കുന്നത്.
റിലീസിന് മുന്നേ ഈ കമല്‍ഹാസന്‍ ചിത്രം 200 കോടി ക്ലബില്‍ കയറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: