Month: June 2022

  • NEWS

    രക്തമൊലിക്കുന്ന ശിവലിംഗം,പുറംതിരിഞ്ഞിരിക്കുന്ന നന്തി;വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!

    ക്ഷേത്രങ്ങള്‍ വിശ്വാസികൾക്കു മുന്നിലൊരുക്കുന്ന അത്ഭുതങ്ങൾ ഒരുപാടുള്ള നാടാണ് നമ്മുടേത്.ചില പ്രത്യേക ദിവസങ്ങളിൽ സ്വർണ്ണ നിറമാകുന്ന വിഗ്രഹങ്ങളും രാത്രി കാലങ്ങളിൽ പരസ്പരം സംസാരിക്കുന്ന പ്രതിഷ്ഠകളും ഓരോ 24 മിനിട്ട് കൂടുമ്പോളും മേൽക്കൂരയിൽ നിന്നും തനിയെ ജലം വീണ് ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന ക്ഷേത്രങ്ങളുമൊക്കെ നമ്മുടെ നാട്ടിൽ മാത്രം കാണുവാൻ കഴിയുന്ന പ്രത്യേകതകളാണ്. അക്കൂട്ടത്തിൽ ഉൾപ്പെടുത്തുവാൻ പറ്റിയ മറ്റൊരു ക്ഷേത്രമാണ് ചെന്നൈയിലെ മാസിലാമണീശ്വര ക്ഷേത്രം. തമിഴ്നാട്ടിൽ ചെന്നൈയ്ക്ക് സമീപം അവഡി റോഡിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് മാസിലാമണീശ്വര ക്ഷേത്രം.ഏതൊരു അവിശ്വാസിയെയും വിശ്വാസിയാക്കുന്ന കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.  മുല്ലവള്ളികൾ പടന്നു നിൽക്കുന്ന ഒരിടത്താണ് ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.അതിനു കാരണം ഇതാണ്: നൂറ്റാണ്ടുകൾക്കു മുൻപ് ഇവിടം കുറുംബാർ വിഭാഗത്തിൽപെട്ട വാനന്‍ എന്നും ഓനൻ എന്നും പേരായ രണ്ട് ഗോത്രവിഭാഗക്കാർ ഇവിടെ താമസിച്ചിരുന്നുവത്രെ. അക്രമത്തിലും മറ്റും കാര്യങ്ങളിലും ഒക്കെ മറ്റുള്ളവർക്ക് ശല്യമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഇവിടുത്തെ രാജാവായിരുന്ന തൊണ്ടിമാൻ ഇവരുടെ ഭരണം അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. അങ്ങനെ…

    Read More »
  • NEWS

    ഇടുക്കിയൊന്ന് കറങ്ങിവരാം;കെഎസ്ആര്‍ടിസിയുടെ കിടിലന്‍ ബജറ്റ് യാത്ര!!

    വളരെ കുറഞ്ഞ കാലം കൊണ്ട് ആളുകളുടെ യാത്രാ ലിസ്റ്റിലേക്ക് കയറിക്കൂടുവാന്‍ കഴിഞ്ഞവയാണ് കെഎസ്ആര്‍ടിസിയുടെ ബജറ്റ് യാത്രകള്‍. ചിലവ് കുറവ് എന്ന കാരണം മാത്രമല്ല, കൃത്യമായി തയ്യാറാക്കിയ പാക്കേജുകള്‍ ആയതിനാല്‍ താമസസൗകര്യമടക്കമുള്ള കാര്യങ്ങള്‍ കൂടി ലഭ്യമാക്കുന്നു എന്നതും ആളുകളെ കെഎസ്ആര്‍ടിസി ടൂറുകളുടെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേരളത്തിലെ മിക്ക ഡിപ്പോകളും വ്യത്യസ്തമായ പാക്കേജുകള്‍ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഇടുക്കിയുടെ എത്ര കണ്ടാലും തീരാത്ത കാഴ്ചകളിലേക്ക് പുതിയൊരു വിനോദയാത്രയുമായി വന്നിരിക്കുകയാണ് തിരുവല്ല കെഎസ്ആര്‍ടിസി.ഇടുക്കിയുടെ സ്ഥിരം ഇടങ്ങള്‍ മാറ്റിനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ യാത്ര തിരഞ്ഞെടുക്കാം. കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് തിരുവല്ലയില്‍ നിന്നും ഇടുക്കിയിലേക്കുള്ള യാത്ര സംഘടിപ്പിക്കുന്നത്.ഇടുക്കി യാത്രകളില്‍ എന്നും പോകുന്ന മൂന്നാറും വാഗമണ്ണും പോലുള്ള സ്ഥലങ്ങള്‍ മാറ്റി നിര്‍ത്തി വെള്ളച്ചാട്ടങ്ങളും അണക്കെട്ടിന്റെ കാഴ്ചകളും ഒക്കെയാണ് യാത്രാ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 2022 ജൂലൈ 3 ഞായറാഴ്ച പുലര്‍ച്ചെ 5.30ന് പുറപ്പെട്ട് രാത്രി 9.30ന് തിരിച്ചെത്തുന്ന തരത്തിലാണ് ഉല്ലാസയാത്ര നിലവിൽ ക്രമീകരിച്ചിരിക്കുന്നത്.പ്രകൃതി…

    Read More »
  • NEWS

    എത്ര മഴയിലും തൃശ്ശൂർ പട്ടണത്തിൽ ഒരിക്കലും വെള്ളം പൊങ്ങില്ല; കാരണം  അറിയാമോ ?

    തൃശ്ശൂർ പട്ടണത്തിൽ ഒരിക്കലും വെള്ളം പൊങ്ങാത്തതിന് കാരണം ഒരു സ്ത്രീയാണ്.പേര്: പാറുക്കുട്ടി നേത്യാരമ്മ.തൃശ്ശൂരിലെ പ്രശസ്തമായ വടക്കേ കുറുപ്പത്ത് നായർ തറവാട്ടിലെ പടിഞ്ഞാറേ ശ്രാമ്പിൽ വീട്ടിലാണ് പാറുക്കുട്ടി നേത്യാരമ്മ ജനിച്ചത്. കൊച്ചി രാജാക്കന്മാരെ പട്ടാഭിഷേകം നടത്തുന്ന കുറൂർ നമ്പൂതിരികുടുംബത്തിലെ അംഗമായിരുന്നു നേത്യാരമ്മയുടെ പിതാവ്.1888 ൽ പതിനാല് വയസുള്ളപ്പോൾ കൊച്ചി രാജകുടുംബത്തിലെ രാമവർമയുടെ ധർമപത്നിയായി. രാമവർമ രാജാവായപ്പോൾ കൊച്ചി രാജ്യത്തിലെ സാമ്പത്തിക കാര്യങ്ങൾ എല്ലാം പാറുക്കുട്ടി നേത്യാരമ്മയാരുന്നു നോക്കി നടത്തിയിരുന്നത്.രാജാവിന് ഗൗളിശാസ്ത്രത്തിലും, വിഷ വൈദ്യത്തിലുമായിരുന്നു കമ്പം. അതിനാൽ രാജ്യ ഭരണത്തിന്റെ പ്രധാന പങ്കും നിർവഹിച്ചിരുന്നത് നേത്യാരമ്മ തന്നെ ആയിരുന്നു. പാറുക്കുട്ടി നേത്യാരമ്മ കൊച്ചി രാജ്യത്തു നടത്തിയ ഭരണ പരിഷ്ക്കാരങ്ങൾ ശ്രദ്ധേയമാണ്.ഇന്ന് കാണുന്ന തൃശൂർ പട്ടണത്തിന്റെ വാസ്തുവിദ്യക്കു പിന്നിൽ നേത്യാരമ്മയുടെ ബുദ്ധിയാണ്. പാടലീപുത്രം എന്ന ചന്ദ്രഗുപ്തന്റെ രാജധാനിയുടെ അതെ ശൈലിയിൽ ആണ് തൃശൂർ നഗരം രൂപകൽപന ചെയ്തിരിക്കുന്നത്.70 ഏക്കർ ചുറ്റുമുള്ള റൗണ്ട് കോൺക്രീറ്റ് ചെയ്യാൻ നേത്യാരമ്മ ഒരു ബ്രിട്ടീഷ് കമ്പനിയെ ഏല്പിച്ചു. ഒരു പ്രത്യേക വ്യവസ്ഥയിൽ…

    Read More »
  • NEWS

    വാഹനാപകടങ്ങളും അതിന്റെ ഇൻഷുറൻസ് പരിരക്ഷയും; പരാതികൾ എങ്ങനെ സമർപ്പിക്കാം

    വാഹനാപകടങ്ങൾ മിക്കപ്പോഴും തകർത്തുകളയുന്നത് കുടുംബങ്ങളുടെ അത്താണികളെയും പ്രതീക്ഷകളുമൊക്കെയാണ്.ഈ നഷ്ടങ്ങൾ നികത്താനാകാത്തതാണെങ്കിലും വാഹനാപകടത്തിന് നഷ്ടപരിഹാരം കിട്ടാനുള്ള നിയമം ഉണ്ട് എന്നത് ദുരന്തത്തിൽപ്പെടുന്നവർക്ക് ഒരു ആശ്വാസമാണ്.നഷ്ടപരിഹാരം നഷ്ടപ്പെടാതിരിക്കാനും അർഹമായത് ലഭ്യമാകാനും ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പരാതികൾ സമർപ്പിക്കുന്നത് എങ്ങനെ? മോട്ടോർ വാഹന അപകട നഷ്ടപരിഹാര കേസുകളുടെ ബാഹുല്യം മൂലം ഇത്തരം കേസുകൾ തീർപ്പാക്കാൻ രൂപീകരിച്ചിട്ടുള്ള പ്രത്യേക കോടതിയാണ് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ (എംഎസിടി).അപകടത്തിന് ശേഷം നഷ്ടപരിഹാര പരാതി കൊടുക്കുന്നതിന് ഇപ്പോൾ സമയപരിധിയുണ്ട്.മോട്ടോർ വാഹന നിയമത്തിന്റെ 2019ലെ ഭേദഗതിയനുസരിച്ച് ആറുമാസമാണ് കാലാവധി.ഇതിനായി എംഎസിടി കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരെക്കൊണ്ട് പരാതി തയ്യാറാക്കിച്ച് ആശുപത്രിയിൽനിന്നും പോലീസിൽനിന്നും ലഭിക്കുന്ന രേഖകളുടെ പകർപ്പു സഹിതമാണ് കേസ് ഫയൽ ചെയ്യേണ്ടത്. പരാതിയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ പരിക്കുകൾ മാത്രമുള്ള കേസുകളിൽ പൊലീസിൽനിന്ന് ലഭിക്കുന്ന പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ), ചാർജ് ഷീറ്റ്, അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ) റിപ്പോർട്ട്, ആശുപത്രിയിൽനിന്നും ലഭിക്കുന്ന വൂണ്ട് സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ…

    Read More »
  • NEWS

    അറിയാതെ പോകരുത്,അയ്യപ്പനയുടെ ഔഷധ ഗുണങ്ങള്‍

    ഇംഗ്ലീഷില്‍ അയ്യപ്പന റ്റീ എന്നും സംസ്കൃതത്തില്‍ അജപര്‍ണ എന്നും അറിയപ്പെടുന്ന ഈ ചെടി മലയാളത്തില്‍ വിഷപച്ച, മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി, മൃതസഞ്ജീവനി,വിശല്യകരണി  തുടങ്ങിയ പേരുകളിൽ അറിയപെടുന്നു. വളരെയേറെ ഔഷധ ഗുണമുള്ള അയ്യപ്പന നമ്മുടെ എല്ലാവരുടെയും വീട്ടുമുറ്റങ്ങളില്‍ വച്ചുപിടിപ്പിക്കാവുന്ന ഒരു ഔഷധ സസ്യമാണ്.അയ്യപ്പന ചെടി ഉള്ളിടത്ത് പാമ്പുകള്‍ വരില്ലെന്നു പറയപെടുന്നു. മുറിവ്, ചതവ്, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അള്‍സര്‍, മൂലക്കുരു എന്നിവക്ക് ഫലപ്രദമായ ഔഷധസസ്യമാണ്. വായ് പുണ്ണിന് നാലില വീതം വായിലിട്ട് ചവച്ച് 15 മിനിട്ട് വായില്‍വെക്കുക. മുറിവിനും ചതവിനും ഇതിന്റെ ഇല തനിച്ചോ ചുവന്നുള്ളി കൂട്ടിയോ ചതച്ച് വെച്ച് കെട്ടിയാല്‍ വേഗത്തില്‍ സുഖപ്പെടും. സമൂലം ഔഷധമായ് ഉപയോഗിക്കുന്ന അയ്യപ്പനയെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പതിപാതിക്കുന്നുണ്ട്. അയ്യപ്പനയുടെ ഔഷധ ഗുണങ്ങള്‍ പൈൽസിന് അയ്യപ്പാനയുടെ ഇല ഉപയോഗിച്ച് ചികിത്സ ശ്രീനിവാസൻ വൈദ്യർ വിവരിച്ച പ്രകാരം: – ആദ്യ ദിവസം അയ്യപ്പനയുടെ ഒരു ഇല കഴിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ഇല…

    Read More »
  • NEWS

    മുയൽ വളർത്തലിലൂടെ വീട്ടിലിരുന്ന് ആയിരങ്ങൾ സമ്പാദിക്കാം; വിശദവിവരങ്ങൾ

      ഹൃദ്രോഗികള്‍ക്കു പോലും  സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഇറച്ചിയാണ് മുയൽ ഇറച്ചി   കൃഷിസ്ഥലപരിമിതിയും തൊഴിലില്ലായ്‌മയും മൂലം കഷ്‌ടപ്പെടുന്ന തൊഴില്‍ സംരംഭകര്‍ക്കും ആദായകരമായി ചെയ്യാവുന്ന ഒരു തൊഴിലാണ്‌ മുയല്‍ വളര്‍ത്തല്‍. കുറഞ്ഞ മുതല്‍മുടക്ക്‌, ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷി, എല്ലാ മതവിഭാഗത്തിനും സ്വീകാര്യമായ ഇറച്ചി, ഉയര്‍ന്ന രോഗപ്രതിരോധശേഷി, കുറഞ്ഞ ഗര്‍ഭകാലം എന്നിവ മുയല്‍ വളര്‍ത്തലിന്റെ പ്രത്യേകതകളാണ്‌. ഇന്ത്യയിലെ ജനങ്ങളില്‍ 30%-ത്തോളം പേരും കൊളെസ്റ്ററൊള്‍ അധികരോഗം മൂലം ബുദ്ധിമുട്ടുന്നവരാണ്. ഇവര്‍ക്ക് യോജിച്ച ധവളമാംസ (White meat) ഉറവിടമാണ് മുയലിറച്ചി. മുയലിറച്ചിയില്‍ കൊളസ്റ്ററോളിന്റെ അളവ് 55 mg /100g ആണ്. മറ്റ് ഇറച്ചിയെ അപേക്ഷിച്ച് തീരെ കുറവാണിത്. കലോറികമൂല്യവും കുറവാണ്. അതിനാല്‍ ഹൃദ്രോഗികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഇറച്ചിയാണിത്. ഫോസ്ഫറസ്സ് (220 mg), വിറ്റാമിന്‍ b6 (0.5 mg), വിറ്റാമിന്‍ B12 (10 mg) എന്നിവ കൂടിയ അളവില്‍ മുയലിറച്ചിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രോഗികളുടെ ഭക്ഷണത്തിലും ഉള്‍പ്പെടുത്താം.  വളര്‍ച്ചാ നിരക്ക്, പ്രജനനക്ഷമത, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി എന്നിവ മുയലുകളുടെ മേന്മയാണ്.അടുക്കള…

    Read More »
  • NEWS

    വൈദ്യുതി ബിൽ ഇനി മെസ്സേജായി വരും; പ്രിന്റ് ബിൽ ലഭിക്കില്ല

    തിരുവനന്തപുരം :  കെഎസ്‌ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കുന്നതിന്റെ ആദ്യഘട്ടമായി ബില്ലുകൾ കടലാസില്‍ പ്രിന്റെടുത്തു നല്‍കുന്ന രീതി അവസാനിപ്പിക്കുന്നു.പകരം എസ്സ്എംഎസായി ഇനി മൊബൈലിൽ ബില്ല് വരും. 100 ദിവസം കൊണ്ട് കെഎസ്‌ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായാണ് ഇത്.കാര്‍ഷിക കണക്‌ഷന്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്സിഡി ലഭിക്കുന്നവര്‍ ഒഴികെ മറ്റെല്ലാ ഉപയോക്താക്കളും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതിയാണു നടപ്പാക്കുന്നത്. 100 ദിവസത്തിനു ശേഷം കാഷ് കൗണ്ടര്‍ വഴി ബില്ലടയ്ക്കാന്‍ 1% കാഷ് ഹാന്‍ഡ്‌ലിങ് ഫീസ് ഈടാക്കണമെന്ന ശുപാര്‍ശയും ബോര്‍ഡിനു മുന്നിലുണ്ട്. ഓണ്‍ലൈന്‍ വഴി വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് അപേക്ഷാ ഫീസില്‍ ഇളവ് ലഭിക്കും. അതേസമയം കടലാസ് ഫോമുകള്‍ വഴിയുള്ള അപേക്ഷകള്‍ക്ക് 10% ഫീസ് വര്‍ദ്ധിപ്പിക്കും.ബിപിഎല്‍, കാര്‍ഷിക ഉപയോക്താക്കള്‍ക്ക് ഈ വര്‍ധന ബാധകമല്ല.     കണ്‍സ്യൂമര്‍ നമ്ബര്‍ വെര്‍ച്വല്‍ അക്കൗണ്ട് നമ്ബറായി പരിഗണിച്ച്‌ ബാങ്കുകളില്‍ പണമടയ്ക്കാനുള്ള സംവിധാനവും ഒരു മാസത്തിനകം നടപ്പാകും. ഈ…

    Read More »
  • Kerala

    ഇടവേള ബാബു ദുബായിൽ പോയത് വിജയ് ബാബുവിന് ഒത്താശ ചെയ്യാനോ…? സത്യം പറയണമെന്ന് നിർദ്ദേശം. അമ്മയിൽ അടി മുറുകുന്നു

    കൊച്ചി: അമ്മ ആൺമക്കൾക്കൊപ്പമോ പെൺമക്കൾക്കൊപ്പമോ എന്ന തർക്കത്തിൽ തീരുമാനമായി. അമ്മ ആൺമക്കൾക്കൊപ്പം തന്നെ എന്ന് വ്യക്തമായി. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വിജയ് ബാബുവിൻ്റെ സ്വന്തം ആളാണെന്ന് അറിയാത്തവരായി ആരുമില്ല. ഇത് സംബന്ധിച്ച ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ‘അമ്മയിലെ’ എക്സിക്യുട്ടീവ് അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത. ഗണേഷ് കുമാറിന്റെ ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്ന് ഭാരവാഹികളിൽ ചിലർ ആവശ്യപ്പെട്ടു. ഇടവേള ബാബുവിനെതിരെ ഗണേഷ് കുമാർ ഉന്നയിച്ച കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ഭാരവാഹികളുടെ ആവശ്യം. ഇടവേള ബാബു ദുബായിൽ പോയതെന്തിന് എന്നതിൽ വ്യക്തത വരുത്തണം, ബലാത്സംഗക്കേസ് അന്വേഷണം തുടരവെ വിജയ് ബാബുവിനെ ദുബായിൽ വെച്ച് കണ്ടതെന്തിനാണ് എന്നതിലും വിശദീകരണം വേണം. എല്ലാവരേയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ‘അമ്മ’യിലെ ചില ഭാരവാഹികൾ വിജയ് ബാബുവിനോട് പണം കൈപ്പറ്റി സഹായങ്ങൾ നൽകി എന്ന ആരോപണം അത്യന്തം ഗുരുതരമാണ്. അമ്മ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും എത്രയും വേഗം എക്സിക്യൂട്ടീവ് യോഗം ചേരുകയോ വാർത്താസമ്മേളനം നടത്തുകയോ…

    Read More »
  • NEWS

    ആശുപത്രിയിൽ ഡിജെ പാർട്ടി; നവജാത ശിശു മരിച്ചു

    ഹൈദരബാദ്: ആശുപത്രിയിൽ ഡിജെ പാര്‍ട്ടി ആഘോഷിക്കുന്ന തിരക്കിൽ രോഗിയെ മറന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അനാസ്ഥയിൽ നവജാതശിശു മരിച്ചു. തെലങ്കാനയിലെ ചദര്‍ഘട്ടിലെ ഇംതിയാസ് ആശുപത്രിയിലാണ് സംഭവം.ജനിച്ച്‌ അഞ്ച് മിനിറ്റിനുള്ളിലാണ് കുഞ്ഞ് മരിച്ചത്. ആശുപത്രി വളപ്പില്‍ തന്നെയായിരുന്നു  ഡോക്ടര്‍മാരുടെ നേതത്വത്തില്‍ ഡിജെ പാര്‍ട്ടി. പ്രസവവേദനയെ തുടര്‍ന്ന് യുവതിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ഡിജെ പാർട്ടിയിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു.ആരും രോഗിയെ ശ്രദ്ധിക്കാൻ താൽപ്പര്യപ്പെട്ടില്ല.അതിനിടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ നവജാത ശിശു മരിച്ചു.ഗുരുതരാവസ്ഥയിലായ യുവതിയെ ബന്ധുക്കൾ പെട്ടെന്നു തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.     ആശുപത്രി ജീവനക്കാരുടെ അനാസ്ഥയില്‍ രോഷാകുലരായ യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയ്‌ക്കെതിരെ പോലീസിനെ സമീപിച്ചിരിക്കുകയാണ്.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

    Read More »
  • Local

    തടി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് 22 കാരനായ യുവാവ് മരിച്ചു

      കൊല്ലം: പെരുവഴിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കേവലം 22 വയസ് മാത്രം പ്രായമുള്ള ഒരു യുവാവ് ഇന്നലെ രാത്രി തടി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് മരിച്ചു. കുണ്ടറ, വെള്ളിമണ്‍ നെടുവിള പുത്തന്‍ വീട്ടില്‍ പ്രഭാകരന്റെ മകന്‍ അബിന്‍ പ്രഭാകരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിക്ക് വെള്ളിമണ്‍ സ്റ്റാര്‍ച്ച് ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. കുണ്ടറയില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന അബിന്റെ ബൈക്ക് മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ അബിനെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് ഷെറിന്‍. സഹോദരന്‍: അഖില്‍ പ്രഭാകരന്‍.

    Read More »
Back to top button
error: