വയനാട് : അമ്മ വിദേശത്തായിരിക്കെ മകളെ പീഡിപ്പിച്ച അച്ഛന് 25 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
12 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്.25 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതിയുടെ ശിക്ഷ.
അതേസമയം , പ്രതി 5 ലക്ഷം രൂപ പിഴ അടയ്ക്കാത്ത സാഹചര്യമുണ്ടായാല്‍ അഞ്ച് വര്‍ഷം അധികമായി തടവ് അനുഭവിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു.2018 – ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.