മുംബൈ :ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവളുമായി ശാരീരിക ബന്ധത്തിനുള്ള സ്വാതന്ത്ര്യമല്ലെന്ന് മുംബൈ ഹൈക്കോടതി.
ബലാത്സംഗക്കേസ് പരിഗണിക്കവെ, വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുമായി ലൈംഗികബന്ധം നടത്തിയ യുവാവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
യുവാവുമായുള്ള പെരുമാറ്റം തികച്ചും സൗഹൃദപരമായിരുന്നുവെന്നാണ് യുവതി തന്‍റെ പരാതിയില്‍ പറയുന്നത്.ക്രമേണ വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവാവ് നിര്‍ബന്ധിച്ചതായും യുവതി പരാതിയില്‍ പറയുന്നു.പിന്നീട് താന്‍ ഗര്‍ഭിണിയായപ്പോള്‍ വിവാഹ വാഗ്ദാനത്തില്‍നിന്നും യുവാവ് പിന്മാറുകയായിരുന്നുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാൽ ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നായിരുന്നു യുവാവിന്റെ വാദം.