NEWS

മരിച്ച ആളിന് കോടതിയില്‍ നേരിട്ടോ വക്കീല്‍ മുഖേനയോ ഹാജരായി പിഴ അടയ്ക്കണമെന്ന് നോട്ടീസ്

കണ്ണൂര്‍: കൈവരിയില്ലാത്ത കനാലിലേക്ക് വീണുമരിച്ച സ്കൂട്ടര്‍ യാത്രക്കാരനെതിരെ കോടതിയില്‍ കുറ്റപത്രം.
അശ്രദ്ധമായും ജാഗ്രതയില്ലാതെയും വാഹനം ഓടിച്ച്‌ അപകടം സംഭവിച്ച്‌ മരിക്കാന്‍ ഇടയായതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279-ാ൦ വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് മയ്യില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
കോടതിയില്‍ നേരിട്ടോ വക്കീല്‍ മുഖേനയോ ഹാജരായി പിഴ അടയ്ക്കണമെന്ന് കാണിച്ച്‌ ഇയാളുടെ പേരില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ നിന്ന് അയച്ച കത്ത് കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണ് കുടുംബാംഗങ്ങള്‍ ഇതേക്കുറിച്ച്‌ അറിയുന്നത്. മാര്‍ച്ച്‌ എട്ടിനാണ് കാവുംചാല്‍ കനാല്‍ റോഡില്‍ വെച്ച്‌ നടന്ന അപകടത്തില്‍ ചെങ്ങിനി ഒതയോത്ത് സി ഒ ഭാസ്കരന്‍ (54) മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: