Month: June 2022
-
Business
ജന്മദിനത്തിൽ ട്വിറ്ററിൽ 100 മില്യൺ ഫോളോവേഴ്സുമായി എലോൺ മസ്ക്
ട്വിറ്ററിൽ 100 മില്യൺ ഫോളോവേഴ്സിനെ തികച്ച് ടെസ്‍ല സ്ഥാപകൻ എലോൺ മസ്ക്. @Elon100m എന്ന പേരിൽ ട്വീറ്റർ അക്കൗണ്ടും ക്രീയേറ്റ് ചെയ്തിട്ടുണ്ട്. മസ്ക് ആരാധകർ ആഘോഷമാക്കിയിരിക്കുകയാണിത്. ആറു ദിവസം മുൻപാണ് മസ്ക് അവസാന പോസ്റ്റിട്ടിരിക്കുന്നത്. മസ്കിന്റെ ജന്മദിനമാണ് ഇന്ന്. 51 വയസാണ് പൂർത്തിയായിരിക്കുന്നത്.1971 ജൂൺ 28 നാണ് മസ്‌ക് ജനിച്ചത്. മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ജന്മദിനാശംസകൾ നേർന്നു നിരവധി പേരാണ് എത്തിയിരിക്കുന്നത്. ‘ജന്മദിനാശംസകൾ @elonmusk. നിങ്ങളാണ് എന്റെ സൂപ്പർഹീറോ. ചൊവ്വ ദൗത്യത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, ‘51 വർഷം മുൻപ് ഈ ദിവസം, ഭാവിയെ മാറ്റാൻ കഴിവുള്ള മനുഷ്യൻ ജനിച്ചു‘ എന്നിങ്ങനെയാണ് ട്വീറ്റുകൾ. ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം ഏകദേശം 20300 കോടി ഡോളർ ആസ്തിയുള്ള ലോകത്തിലെ ധനികനാണ് എലോൺ മസ്‌ക്. ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവിയും, ടെക്‌നോളജി ലോകത്തെ ഭീമൻമാരിലൊരാളുമാണ് മസ്ക് ഇന്ന്. സ്‌പേസ് എക്‌സ്, ന്യൂറലിങ്ക്, ദി ബോറിങ് കോ , ട്വിറ്റർ എന്നിവ സംബന്ധിച്ച വാർത്തകളുമായി ബന്ധപ്പെട്ട് സജീവമാണ്…
Read More » -
India
124 കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് ആന്ധ്രാപൊലീസിൻ്റെ പിടിയിൽ
വിശാഖപട്ടണം: ആന്ധ്രയിലെ മാവോയിസ്റ്റ് നേതാവ് വന്തല രാമകൃഷ്ണ അറസ്റ്റിൽ. വിശാഖപട്ടണം റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രാമകൃഷ്ണയെ പിടികൂടിയത്. ആയുധങ്ങളും 39 ലക്ഷം രൂപയും രാമകൃഷ്ണയുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. അല്ലൂരി സീതാരാമ രാജു ജില്ലയിൽ കോരുകോണ്ട മേഖലയിൽ നിന്നാണ് അറസ്റ്റിലായത്. വന്തല രാമകൃഷ്ണയുടെ തലയ്ക്ക് 5 ലക്ഷം രൂപ ആന്ധ്ര സർക്കാർ വിലയിട്ടിരുന്നു. 14 കൊലപാതക കേസുകളടക്കം 124 കേസുകൾ രാമകൃഷ്ണയ്ക്ക് എതിരെയുണ്ട്. അറസ്റ്റിന് പിന്നാലെ വന്തല രാമകൃഷ്ണയുടെ സംഘത്തിലെ 60 പേർ കീഴടങ്ങി.
Read More » -
Crime
പോലീസ്-കൈകാണിച്ചിട്ട് നിര്‍ത്തിയില്ല, പിന്തുടര്‍ന്ന് വീട്ടിലെത്തിയ ഉദ്യോഗസ്ഥനുനേരേ സഹോദരങ്ങളുടെ കൈയ്യേറ്റം; ഒരാള്‍ അറസ്റ്റില്‍
കല്‍പ്പറ്റ: വാഹനപരിശോധനയ്ക്കിടെ പൊലീസിനുനേരെ കൈയേറ്റശ്രമം നടത്തിയെന്ന കേസില്‍ യുവാവിനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. നീര്‍വാരം സ്വദേശി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് (42) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നീര്‍വാരം പുഞ്ചവയല്‍ ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്നു പനമരം പൊലീസ്. ഈ സമയം ഇതുവഴി സഹോദരന്‍ രഞ്ജിത്തിനോടൊപ്പം ബൈക്കില്‍ വന്ന ശ്രീജിത്തിനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാവാതെ ഓടിച്ചുപോയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് ഇവരുടെ വീടിന് മുമ്പിലെത്തിയെങ്കിലും പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി. രണ്ടുപേരും ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പൊലീസുകാരന് പരിക്കേറ്റതായും പരാതിയിൽ പറയുന്നു. വലതുകൈയുടെ പെരുവിരലിന് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ചികിത്സതേടിയിരുന്നു. പിന്നീട് പനമരം പൊലീസ് ഇരുവരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ചെയ്തു. ഇന്നലെ തന്നെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രജ്ഞിത്തിനെ പിടികൂടാനായില്ല. ഇരുവരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് നല്‍കുന്ന വിവരം.
Read More » -
Kerala
യശ്വന്ത് സിന്‍ഹ കേരളത്തിലെത്തി, സ്വീകരിക്കാന്‍ പ്രതിപക്ഷം മാത്രം; നരേന്ദ്ര മോദിയെ പിണറായിക്കും കൂട്ടര്‍ക്കും പേടിയെന്ന് കെ. സുധാകരന്റെ ആക്ഷേപം
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ഇടതുപക്ഷത്ത് നിന്ന് ആരും പോകാതിരുന്നത് ദുരൂഹമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നരേന്ദ്ര മോദിയെ പേടിച്ചാണ് പിണറായിയും കൂട്ടരും വിമാനത്താവളത്തിൽ എത്താതിരുന്നത്. സീതാറാം യെച്ചൂരി കൂടി ചേർന്നാണ് ദില്ലിയിൽ യശ്വന്ത് സിൻഹക്ക് വേണ്ടി നോമിനേഷൻ കൊടുത്തത്. എന്നിട്ടും കേരളത്തിൽ സിപിഎമ്മിൽ നിന്നും ആരും വന്നില്ല. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പിൻ്റെ ഭാഗമായി സിപിഎം, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മോദിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാകുകയാണെന്നും സുധാകരൻ പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ഇന്ന് കേരളത്തിൽ പ്രചാരണം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ എൽഡിഎഫ് എംപിമാരുമായും എംഎൽഎമാരുമായും യശ്വന്ത് സിൻഹ കൂടിക്കാഴ്ച നടത്തും. മൂന്ന് മണിക്കാണ് യുഡിഎഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച. പിന്നീട് വാർത്താ സമ്മേളനത്തിലും ഗാന്ധി ഭവനിലെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും. ഇന്നലെ രാത്രിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം തുടങ്ങാനായി യശ്വന്ത് സിൻഹ തിരുവനന്തപുരത്ത് എത്തിയത്. നൂറ് ശതമാനം…
Read More » -
Kerala
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ തെളിവുകൾ ഇന്ന് പുറത്ത് വിടുമെന്ന് കുഴൽനാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ മാത്യു കുഴൻനാടൻ എംഎൽഎ ഇന്ന് പുറത്തുവിടും. പതിനൊന്ന് മണിക്കാണ് കെപിസിസിയിൽ വാർത്താസമ്മേളനം ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പറുമായി ബന്ധം ഉണ്ടെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചത്. പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാർ വീണ വിജയന്റെ എക്സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റർ ആണെന്ന് വീണ വിജയൻ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടർന്ന് വെബ്സൈറ്റിലെ പരാമർശം ഒഴിവാക്കിയെന്നും എംഎൽഎ ആരോപിച്ചിരുന്നു. ആരോപണം പച്ചക്കള്ളമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മറുപടിക്കിടെ മുഖ്യമന്ത്രി ക്ഷോഭിക്കുകയും ചെയ്തു. ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും തെളിവ് പുറത്തുവിടുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷവും ഭരണപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞതോടെ ഇന്നലത്തെ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട ചർച്ച അക്ഷരാർത്ഥത്തിൽ നിയമസഭയെ ഇളക്കി മറിക്കുന്നതായിരുന്നു. ചർച്ചയുടെ ഒടുവിൽ മുഖ്യമന്ത്രി…
Read More » -
Sports
ഐറിഷ് വീര്യത്തില്‍ ആടിയുലഞ്ഞു; ഒടുവില്‍ വിജയം നേടി ഇന്ത്യ
ഡബ്ലിന്‍: ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ പോരാട്ട വീര്യത്തിന് മുന്നിൽ ഒന്ന് പകച്ചെങ്കിലും അയർലൻഡിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിലും വിജയം നേടി ഇന്ത്യ (Ireland VS India). ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പകച്ച് നിൽക്കാതെ എല്ലാ മറന്ന് കളിച്ച് ഐറിഷ് പട ഒടുവിൽ വെറും നാല് റൺസിനാണ് കീഴടങ്ങിയത്. അയർലൻഡിനായി ആൻഡ്രു ബാൽബിറിനി അർധ സെഞ്ചുറി നേടി. പോൾ സ്റ്റെർലിംഗും ജോർജ് ഡോക്റല്ലും മാർക്ക് അഡയറും മിന്നുന്ന പ്രകടനവും കാഴ്ചവെച്ചു. സ്കോർ ഇന്ത്യ : ഏഴ് വിക്കറ്റ് നഷ്ടത്തിൽ 225 അയർലൻഡ് : അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 221 വമ്പൻ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയർലൻഡിന് മിന്നുന്ന തുടക്കമാണ് ലഭിച്ചത്. പോൾ സ്റ്റെർലിംഗും ആൻഡ്രു ബാൽബിറിനിയും ആഞ്ഞടിച്ചപ്പോൾ ഇന്ത്യൻ ബൗളർമാർ ഐറിഷ് വീര്യത്തിന്റെ ചൂടറിഞ്ഞു. സ്റ്റെർലിംഗിന് (40) ബിഷണോയ്ക്ക് മുന്നിൽ പിഴച്ചതോടെയാണ് ഇന്ത്യ ആശ്വസിച്ചത്. പിന്നീടെത്തിയ ഹാരി ഹെക്ടറുമായി ചേർന്ന് ബാൽബിറിനി സ്കോർ ബോർഡ് ചലിപ്പിച്ചു. ബാൽബിറിനിയെ…
Read More » -
LIFE
മലയാള സിനിമ നശിച്ചെന്ന് ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അന്യഭാഷയിലെ ആണ്‍പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു…
ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രശംസകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ സിനിമകള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ മലയാള സിനിമയിലെ റിയലിസ്റ്റിക് ചിത്രങ്ങളെ പറ്റിയും ചെറിയ ബജറ്റിലൊരുക്കുന്ന ചിത്രത്തെ പറ്റിയും പറയുകയാണ് സംവിധായകന്‍. മലയാള സിനിമ നശിച്ചുവെന്നും അന്യഭാഷയിലെ ആണ്‍പ്പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു എന്നുമാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ സംവിധായകന്‍ സൂചിപ്പിച്ചിരിക്കുന്നത്. രണ്ട് കോടി മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ‘ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റക്ക് എല്ലാസ്റ്റിക്ക് പച്ചപ്പ് പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആണ്‍പ്പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ്, മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ല, പണ്ടത്തെ തൊണ്ണൂറുകളിലെ ലാലേട്ടനെ പോലെ. നിര്‍മാതാക്കള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക.…
Read More » -
NEWS
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു
ചെന്നൈ: നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനം ദിവസം മുൻപ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു.വെന്‍റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.ഇന്നലെ വൈകിട്ടോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്.ബംഗളൂരുവില്‍ വ്യവസായിയാണ് വിദ്യാസാഗര്‍.മകള്‍ നൈനികയും അഭിനയരംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
Read More » -
NEWS
മാധ്യമങ്ങൾ അറിയാതെ പോകുന്ന ആത്മഹത്യാ വാർത്തകളുടെ അനന്തരഫലം
ആത്മഹത്യ ചെയ്യാനുള്ള ത്വര പല മനുഷ്യരിലും അന്തർലീനമായുണ്ട് എന്നാണ് പല മന:ശാസ്ത്ര വിശാരദന്മാരുടെയും നിഗമനം. ആത്മഹത്യകളെ പറ്റിയുളള വാർത്തകൾ വായിക്കുമ്പോഴോ അതേ പറ്റിയുള്ള വിശദീകരണങ്ങൾ കേൾക്കുമ്പോഴോ ഏറെ ഇഷ്ടപ്പെട്ട ചിലരുടെ സ്വയംഹത്യയെ കുറിച്ചറിയുമ്പോഴോ തനിക്കും ആത്മഹത്യ ചെയ്താലോ എന്ന് തോന്നിപ്പിക്കുന്ന ഒരവസ്ഥയും ഉണ്ട് . മന:ശാസ്ത്ര ലോകം അതിനെ കോപ്പി കാറ്റ് സൂയിസൈഡ് Copycat suicide എന്നാണ് വിളിക്കുന്നത്. മറ്റൊരാളുടെ മരണത്തെ കുറിച്ചറിയുമ്പോൾ സ്വന്തം ജീവിതത്തിലും അത് പകർത്താനുള്ള വെമ്പലിനെയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സാഹിത്യ കൃതിയെ ആധാരമാക്കിയും ഇത്തരമൊരു പദനിഷ്പത്തി ഉണ്ട് . ‘വെർതർ എഫക്റ്റ്’ എന്നാണതിന് പറയുക. പ്രശസ്ത ജർമൻ സാഹിത്യകാരനായ ഗൊയ്‌ഥെയുടെ (Johann Wolfgang von Goethe) 1774-ൽ പുറത്തിറങ്ങിയതും പിന്നീട് പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടതുമായ “ദി സോറോസ് ഓഫ് യംഗ് വെർതർ” ( The Sorrows of Young Werther.) എന്ന നോവലിൽ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. വായനക്കാരെ ആത്മഹത്യ ചെയ്യാൻ മോഹിപ്പിക്കുന്നു…
Read More » -
NEWS
പനിക്കാലമാണ്, സ്വയം ചികിത്സ വേണ്ട
മിക്ക വീടുകളിലും പ്രാഥമികമായ ആശ്രയമെന്ന നിലയില്‍ എപ്പോഴും സൂക്ഷിച്ചിരിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോൾ.ചെറിയ പനിയോ, തൊണ്ടവേദനയോ, തലവേദനയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ശരീരവേദനകളോ അനുഭവപ്പെടുന്ന പക്ഷം മിക്കവരും ആദ്യം തന്നെ ആശ്രയിക്കുന്നൊരു ഗുളികയുമാണ് ഇത്. ഇത്രയധികം സാര്‍വത്രികമായ ഗുളികയായതിനാല്‍ തന്നെ ആളുകള്‍ കാര്യമായി ഇതെക്കുറിച്ച് ആലോചിക്കാറില്ലെന്നതും സത്യമാണ്. എന്തെങ്കിലും ശാരീരികമായ വിഷമത തോന്നിയാല്‍ ഉടന്‍ തന്നെ ‘ഒരു പാരസെറ്റമോള്‍ കഴിക്കൂ’ എന്ന നിര്‍ദേശം നിസാരമായി നല്‍കുന്നവരാണ് അധികപേരും. ആ നിര്‍ദേശം സ്വയമോ അല്ലാതെയോ അതേപടി സ്വീകരിക്കുന്നവരും ഏറെയാണ്. എന്നാല്‍ പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. അതില്‍ പ്രധാനം ഇതിന്റെ അളവാണ്. മുതിര്‍ന്നവരാണെങ്കില്‍ നാല് ഗ്രാമിലധികം പാരസെറ്റമോള്‍ ദിവസത്തില്‍ കഴിക്കരുത്. അതുപോലെ തന്നെ പതിവായി എന്ത് വിഷമതകള്‍ക്കും പാരസെറ്റമോളില്‍ അഭയം പ്രാപിക്കരുത്. ഇത് പില്‍ക്കാലത്ത് കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാം. പാരസെറ്റമോൾ എന്നല്ല മറ്റെന്തുതന്നെ മരുന്നാണെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഇവ ഇഷ്ടാനുസരണം എപ്പോഴും കഴിക്കരുത്.ഇത് ഭാവിയല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്ക് നമ്മെ നയിച്ചേക്കാമെന്ന്…
Read More »