Month: June 2022
-
Kerala
ഇടുക്കിയില്‍ 10-ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍; യു.ഡി.എഫ്. ഹര്‍ത്താല്‍16-ന്
തൊടുപുഴ: പരിസ്ഥിതിലോല മേഖല പ്രശ്നത്തില്‍ ഇടുക്കി ജില്ലയില്‍ ജൂണ്‍ 10-ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. 16-ന് യു.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരവിനെതിരെ നാളെ വൈകിട്ട് നിരവധി കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും എല്‍ഡിഎഫ് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും കെ കെ ശിവരാമന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെടുന്നു. സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിധിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വനസംരക്ഷണ നയത്തിന്റെ ഭാഗമായാണ് കോടതി ഉത്തരവെന്നും സുപ്രീംകോടതി വ്യക്തമാക്കുന്ന തരത്തില്‍ വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരിശോധിക്കാന്‍ വനം, പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിലോല മേഖല സംബന്ധിച്ച…
Read More » -
Crime
പുലര്‍ച്ചെ വീട്ടില്‍നിന്ന് കാണാതായ യുവതി പുഴയില്‍ മരിച്ചനിലയില്‍
തൃശ്ശൂര്‍: വീട്ടില്‍നിന്ന് കാണാതായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജിഷ(20)യെയാണ് ഏനാമാവ് റെഗുലേറ്ററിന് സമീപം പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പോലീസും തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് രാവിലെ പത്തരയോടെ നാട്ടുകാര്‍ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്. കഴിഞ്ഞവര്‍ഷമാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്. പാവറട്ടി സി.ഐ. എം.കെ. രമേശ്, എസ്.ഐ. സുജിത്ത്, ചാവക്കാട് തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Crime
ബസിറങ്ങി നടന്നപ്പോള്‍ പിന്നാലെയെത്തി കയറിപ്പിടിച്ചു; ചവിട്ടിത്തെറിപ്പിച്ച് നിലവിളിച്ചു; പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട അനുഭവം വിവരിച്ച് ചിത്രകാരി
കോഴിക്കോട്: റേപ്പ് ചെയ്യാന്‍ ശ്രമിച്ചയാളില്‍ നിന്ന് രക്ഷപ്പെട്ട സാഹചര്യത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചിത്രകാരി. തനിക്ക് നേരിടേണ്ടി വന്ന അതിക്രമം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവര്‍ വെളിപ്പെടുത്തിയത്. ഇന്നലെ രാത്രി 8.30 യോടെ കോഴിക്കോട് കുന്നമംഗലത്ത് ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു ഇവര്‍. സ്ട്രീറ്റ് ലൈറ്റ്‌സ് ഇല്ലാത്ത സ്ഥലത്ത് വെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ഒരിടത്തും പതുങ്ങിയിരിക്കാന്‍ ഇവനെ അനുവദിക്കില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. ”എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവന്റെ പേരും അഡ്രസ്സും ഞാന്‍ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നില്‍ ഇവന്‍ റേപ്പിസ്റ്റ് എന്ന് ഞാന്‍ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാന്‍ ഞാന്‍ അനുവദിക്കില്ല.” നിയമപരമായി ഏതറ്റം വരെ പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു ”അഡ്വക്കേറ്റിനോട് സംസാരിച്ചതിന് ശേഷം, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. നിയമപരമായി ഏതൊക്കെ…
Read More » -
Sports
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് കളി മതിയാക്കി. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി മിതാലി പ്രഖ്യാപിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെയാണ് താരം തീരുമാനം അറിയിച്ചത്. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി കൂടിയാണ്. 23 നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്. ‘കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ടീം ഒരുപിടി പ്രതിഭാധനരായ യുവതാരങ്ങളില്‍ സുരക്ഷിതമാണ്. ഇന്ത്യയുടെ ഭാവിക്രിക്കറ്റും ശോഭനമാണ്. ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. എല്ലാ സ്നേഹത്തിനും പിന്തുണക്കും നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ ഞാന്‍ എന്റെ രണ്ടാം ഇന്നിങ്സ് ആരംഭിക്കുകയാണ്’, മിതാലി കുറിച്ചു. 12 ടെസ്റ്റും 232 ഏകദിനവും 89 ട്വന്റി 20യും അടങ്ങുന്നതാണ് മിതാലിയുടെ 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍. 1999ല്‍ തന്റെ 16-ാം വയസില്‍…
Read More » -
Kerala
കസ്റ്റഡിയിലെടുത്തത് ലൈഫ് മിഷന്‍ കേസില്‍, ചോദിച്ചത് സ്വപ്‌നയുടെ മൊഴിയെപ്പറ്റി: സരിത്ത്
പാലക്കാട്: ലൈഫ് മിഷന്റെ വിജിലന്‍സ് കേസില്‍ കസ്റ്റഡിയില്‍ എടുക്കുന്നു എന്ന് പറഞ്ഞ് വിജിലന്‍സ് സംഘം ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്ത്. എന്നാല്‍ ലൈഫ് മിഷന്‍ സംബന്ധിച്ച് ഒന്നും ചോദിച്ചില്ലെന്നും ഇന്നലെ സ്വപ്ന നല്‍കിയ മൊഴി സംബന്ധിച്ചാണ് ചോദിച്ചതെന്നും സരിത് പറഞ്ഞു. നോട്ടീസ് നല്‍കാതെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും സരിത്ത് ആരോപിച്ചു. ലൈഫ് മിഷന്റെ വിജിലന്‍സ് കേസില്‍ കസ്റ്റഡിയില്‍ എടുക്കുന്നു എന്നാണ് പറഞ്ഞത്. പക്ഷേ ചോദിച്ച ചോദ്യങ്ങള്‍ എല്ലാം ഇന്നലെ സ്വപ്നയുടെ മൊഴി സംബന്ധിച്ചാണ്. ആര് പറഞ്ഞിട്ടാണ് സ്വപ്ന മൊഴി കൊടുത്തത്, ആരാണ് നിര്‍ബന്ധിച്ചത് എന്നിവയൊക്കെയാണ് ചോദിച്ചത്. അത് മാത്രമാണ് ചോദിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒന്നും തന്നോട് ചോദിച്ചില്ലെന്നും സരിത്ത് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന സമയത്ത് മൂന്ന് ആളുകള്‍ വന്ന് ബെല്‍ അടിച്ചു. ഡോര്‍ തുറന്നപ്പോള്‍ വിജിലന്‍സുകാരാണ്. അവര്‍ ബലമായി പിടിച്ചുകൊണ്ടു പോകുകയാണ് ചെയ്തത്. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് അവരുടെ ഓഫീസില്‍വെച്ചു. മൊബൈല്‍ ഫോണ്‍ സീസ് ചെയ്യുന്നു എന്ന്…
Read More » -
Kerala
നിയമസഭാ സമ്മേളനം 27 മുതല്‍; ബജറ്റ് ചര്‍ച്ച പ്രധാന അജണ്ട
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂണ്‍ 27 മുതല്‍ തുടങ്ങും. ബജറ്റ് ചര്‍ച്ചയാണ് പ്രധാന അജണ്ട. അടുത്തമാസം 27 വരെ സഭാ സമ്മേളനം നീളും. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലവും സഭാ സമ്മേളനത്തില്‍ വലിയ ചര്‍ച്ചയായേക്കും. ആരാധനാലയങ്ങള്‍ക്ക് ഇനി എസ്‌ഐഎസ്എഫ് സുരക്ഷാ സേവനം നല്‍കുന്നതിനും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. സുരക്ഷയ്ക്കായുള്ള പൊലീസിന്റെ നിര്‍ബന്ധിത ചുമതലകള്‍ ഒഴികെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് മുഖേന സുരക്ഷ നല്‍കുന്നതിനാണ് മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായത്. വ്യാവസായിക സ്ഥാപനങ്ങള്‍- യൂണിറ്റുകള്‍ എന്നിവയ്ക്ക് സുരക്ഷ നല്‍കുമ്പോള്‍ ഈടാക്കുന്ന അതേ നിരക്കില്‍ പേയ്‌മെന്റ് അടിസ്ഥാനത്തിലാണ് ഇത് നല്‍കുക. മറ്റ് മന്ത്രി സഭായോഗ തീരുമാനങ്ങള്‍ പാലക്കാട് ചിറ്റൂര്‍ മലബാര്‍ ഡിസ്റ്റിലറി ലിമിറ്റഡില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശ…
Read More » -
Breaking News
മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തി, പിന്നാലെ ജലീലിന്റെ പരാതി; സ്വപ്നയ്ക്കെതിരേ കേസെടുത്തേക്കും
തിരുവനന്തപുരം: രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ള നുണപ്രചാരണം നടത്തുന്നെന്നാരോപിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. പരാതി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. സ്വപ്ന ചൊവ്വാഴ്ച നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ അനില്‍കാന്തിനെ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഈ കൂടിക്കാഴ്ച അവസാനിച്ച് തൊട്ടുപിന്നാലെയാണ് സ്വപ്നയ്ക്കെതിരേയുള്ള പരാതിയുമായി ജലീല്‍ സ്റ്റേഷനില്‍ എത്തിയത്. വേദനാജനകവും രാഷ്ട്രീയ ദുരുദ്ദേശത്തോടെയുമുള്ള നുണപ്രചാരണമാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും വ്യക്തിപരമായി തനിക്കെതിരെയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന നടത്തിയിട്ടുള്ളതെന്ന് ജലീല്‍ പരാതിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ചില ടെലിവിഷന്‍ ചാനലുകളില്‍ പി.സി. ജോര്‍ജിന്റെ വോയ്സ് ക്ലിപ്പുകള്‍ സംപ്രേഷണം ചെയ്തിരുന്നു. ജോര്‍ജ് രണ്ടുമാസം മുന്‍പ് ഒരു ഗൂഢ പദ്ധതി തയാറാക്കുന്നതിന്റെ വിവരങ്ങളാണ് ആ വോയ്സ് ക്ലിപ്പുകളില്‍ പ്രതിപാദിച്ചിരിക്കുന്നത്. കേരളസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് ഒരു രാഷ്ട്രീയ ഗൂഢാലോചന സംഘടിപ്പിക്കുന്ന…
Read More » -
Kerala
സരിതയെ വിളിക്കുന്നത് ചക്കരക്കൊച്ചേ’യെന്ന്; സ്വപ്നെയ അറിയാം, കാണാന്‍ വന്നിരുന്നു
കോട്ടയം: സ്വകാര്യ ചാനലില്‍ സരിതാ നായരുമായുള്ള തന്‍െ്‌റ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി പി.സി ജോര്‍ജ് രംഗത്തെത്തി. സരിതയെ തനിക്ക് എട്ടുകൊല്ലമായി അറിയാമെന്നും തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്‍മാര്‍ക്കെതിരേ പോരാടുന്ന പെണ്‍കുട്ടിയാണ് അവരെന്നും പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സരിതയെ കൊച്ചുമകളെന്ന നിലയില്‍ ‘ചക്കരക്കൊച്ചേ’യെന്നാണ് വിളിക്കുന്നതെന്നും താനുമായി നല്ല ബന്ധമാണെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. സ്വപ്ന സുരേഷ് ഒപ്പിട്ടിരിക്കുന്ന മൂന്ന് പേജ് കത്ത്് പി.സി ജോര്‍ജ് വാര്‍ത്താ സമ്മളനത്തില്‍ പുറത്തുവിട്ടു. സ്വപ്നയുമായുള്ള ബന്ധം സരിതയുടെ ഫോണ്‍സംഭാഷണത്തിനിടെ പുറത്തുവന്നതിന് പിന്നാലെ ഇത് നിഷേധിച്ച് കൊണ്ട് ബുധനാഴ്ച സ്വപ്ന രംഗത്തുവന്നിരുന്നു. കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പുറത്തുവിടാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പി.സി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം. പി.സി ജോര്‍ജും സരിതയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ സ്വപ്ന സുരേഷിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തിലും പി.സി വിശദീകരണം നല്‍കി. സ്വപ്ന തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഫെബ്രുവരി മാസം കാണാന്‍ വന്നിരുന്നു. നടന്ന സംഭവങ്ങളെല്ലാം എഴുതി നല്‍കി, എഴുത്ത്…
Read More » -
LIFE
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന മനസ്സിലായില്ലേയെന്ന് ദുല്‍ഖറിനോട് ഷൈന്‍
കൊച്ചി: ദുല്‍ഖര്‍ നായകനായ കുറുപ്പ് എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി ഷൈന്‍ ടോം ചോക്കോ. പുതിയ ചിത്രമായ അടിയുടെ വിശേഷങ്ങള്‍ പങ്കുവച്ചുള്ള കുറിപ്പിലാണ് നടന്റെ പ്രതികരണം. കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന കുറിപ്പിനെ പുരസ്‌കാരത്തില്‍ പരിഗണിക്കാതിരുന്നപ്പോള്‍ മനസ്സിലായിട്ടുണ്ടാകുമല്ലോ എന്ന് ദുല്‍ഖറിനോട് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു. മറുപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു. ഷൈന്‍ ടോം ചോക്കോയുടെ കുറിപ്പ് എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്, നിറഞ്ഞ മനസ്സോടെയാണ് ഞാന്‍ സിനിമ ചെയ്തത്. ഈ ചിത്രം തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. ധ്രുവന്റെയും അഹാനയുടെയും മികച്ച പ്രകടനം ഈ ചിത്രത്തില്‍ കാണാം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ കുറുപ്പിലെ ഒരുകൂട്ടം പ്രതിഭകളെ മാറ്റി നിര്‍ത്തിയപ്പോഴുണ്ടായ വേദന താങ്കള്‍ക്ക് അറിയാമല്ലോ. എന്റെ സുഹൃത്തില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു- ഷൈന്‍ ടോം ചാക്കോ കുറിച്ചു.
Read More » -
Kerala
സ്വപ്നയുടെ ഫ്‌ലാറ്റില്‍ നിന്ന് സരിത്തിനെ കസ്റ്റഡിയിലെടുത്തത് വിജിലന്‍സ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സരിത്തിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് വിജിലന്‍സ് യൂണിറ്റെന്ന് സൂചന. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെടാണ് കസ്റ്റഡി. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം. ലൈഫ് മിഷന്‍ കേസില്‍ സരിത്തും പ്രതിയാണ്. സരിത്തിപ്പോള്‍ പാലക്കാട് വിജിലന്‍സ് ഓഫീസില്‍ ഉണ്ട്. നോട്ടീസ് നല്‍കി വിളിച്ചു വരുത്തി കൊണ്ടുപോയതാണെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാനാണ് സരിത്തിനെ വിജിലന്‍സ് കൂട്ടി കൊണ്ടുപോയതെന്നും വിശദീകരണം വരുന്നുണ്ട്. പൂജപ്പുര സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1- ആണ് ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനോ, അതല്ലെങ്കില്‍ മൊഴിയെടുത്ത ശേഷം വിട്ടയക്കാനോ ആയിരിക്കും ഇപ്പോള്‍ പൊലീസിന്റെ നീക്കമെന്നാണ് സൂചന. സരിത്തിനെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് പ്രാദേശിക പൊലീസ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസെത്തി പരിശോധിച്ചു. വിജിലന്‍സാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെങ്കില്‍ കൃത്യമായ വിവരം പ്രാദേശിക പൊലീസിന് അറിയാമായിരുന്നില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ന് രാവിലെ പാലക്കാട്ട് വച്ച് മാധ്യമങ്ങളെ കണ്ട സ്വപ്ന സുരേഷ്…
Read More »