Month: June 2022

  • Kerala

    ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റു:അമ്മ അറസ്റ്റിൽ

      ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റ യു​വ​തി അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം. യു​വ​തി​യെ​യും കു​ഞ്ഞി​നെ വാ​ങ്ങി​യ ആ​ളി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടാം ഭ​ർ​ത്താ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കു​ഞ്ഞി​നെ വി​റ്റ​തെ​ന്ന് യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. കു​ഞ്ഞി​നെ വി​റ്റ് ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്. ഗൗ​രി ന​ഗ​ർ സ്വ​ദേ​ശി​യാ​യ വി​ശാ​ൽ എ​ന്ന​യാ​ളെ ഷൈ​ന എ​ന്ന യു​വ​തി പു​ന​ർ​വി​വാ​ഹം ചെ​യ്തിരുന്നു. വി​വാ​ഹ​സ​മ​യം ഷൈ​ന ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. കു​ഞ്ഞി​നെ ന​ശി​പ്പി​ക്കാ​ൻ വി​ശാ​ൽ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​ത് ന​ട​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് യു​വ​തി പ്ര​സ​വി​ച്ച​തി​ന് ശേ​ഷം ഇ​വ​ർ കു​ഞ്ഞി​നെ വി​റ്റ​ത്. കു​ഞ്ഞ് ജ​നി​ച്ച് 15-ാം ദി​നം 5.5 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഇ​വ​ർ കു​ഞ്ഞി​നെ വി​റ്റ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

    Read More »
  • Kerala

    ഗൂഢാലോചനക്കേസ് : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

    കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഹൈക്കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്, കോടതി ഇടപെട്ട് നീതിപൂര്‍വ്വമായ ഒരു അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണത്തില്‍ പി സി ജോര്‍ജ് സ്വപ്നയുമായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കെ ടി ജലീല്‍ എംഎല്‍എ പരാതി നല്‍കിയത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഫ്‌ഐആറില്‍ പറയുന്നു. പി സി ജോര്‍ജും, സ്വപ്ന സുരേഷും ആസൂത്രിത കലാപം സൃഷ്ടിക്കാനായി മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.  

    Read More »
  • NEWS

    പാന്‍ക്രിയാസ് ക്യാന്‍സര്‍ വീണ്ടും വരാതിരിക്കാന്‍ വാക്‌സിന്‍

    ന്യൂയോര്‍ക്ക്: ചികിത്സയിലൂടെ ഭേദമായ പാന്‍ക്രിയാസ് ക്യാന്‍സര്‍ മടങ്ങിയെത്താതിരിക്കാന്‍ വാക്‌സിനുമായി ഇന്ത്യന്‍ ഗവേഷകനായ ഡോ. വിനോദ് ബാലചന്ദ്രന്‍. കോവിഡിനുള്ള എം.ആര്‍.എന്‍.എ. വാക്‌സിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണു അദ്ദേഹവും സംഘവും പുതിയ വാക്‌സിന്‍ തയാറാക്കിയത്. പാന്‍ക്രിയാസ് ക്യാന്‍സര്‍ ഭേദമായ നാലിലൊന്നു രോഗികളില്‍ പിന്നീട് ആ രോഗം മടങ്ങിയെത്തുന്നതായാണു കണക്കുകള്‍. ശരീരത്തിലെ പ്രതിരോധ സംവിധാനം ട്യൂമര്‍ കോശങ്ങളെ ഭീഷണിയായി കാണാത്തതാണു പ്രശ്‌നം. ഇതു പരിഹരിക്കാനാണു വാക്‌സിന്‍ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത്. ട്യൂമറുകളില്‍ പാതൊജനെ നശിപ്പിക്കുന്ന സെല്ലുകളുടെ സാന്നിധ്യം ന്യൂയോര്‍ക്ക് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററിലെ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. പാന്‍ക്രിയാസ് ക്യാന്‍സറിനു ശസ്ത്രക്രിയയ്ക്കു വിധേയരായ 16 പേരിലായിരുന്നു പരീക്ഷണം. ട്യൂമറിലെ ജനിതക കോഡുകള്‍ ചേര്‍ത്തായിരുന്നു വാക്‌സിന്‍ തയാറാക്കിയത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിഞ്ഞു. എട്ട് പേരുടെ ശരീരം ക്യാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അവയെ നശിപ്പിച്ചു. 18 മാസത്തിനുശേഷവും ഇവര്‍ക്കു പാന്‍ക്രിയാസ് ക്യാന്‍സര്‍ ഉണ്ടായില്ല. ബയോഎന്‍ടെകാണു കോവിഡ് വാക്‌സിനുകളുടെ മാതൃകയില്‍ പാന്‍ക്രിയാസ് ക്യാന്‍സര്‍ രോഗികള്‍ക്കായി…

    Read More »
  • India

    രാജ്യദ്രോഹക്കുറ്റം: ഐഷ കേസിന് താല്‍ക്കാലിക സ്‌റ്റേ

    കൊച്ചി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് െഹെക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. രാജ്യദ്രോഹക്കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് െഹെക്കോടതിയുടെ ഇടക്കാല ഉത്തരവ്. എഫ്.ഐ.ആറും തുടര്‍നടപടികളുമാണ് സ്‌റ്റേ ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ അയച്ച ബയോ വെപ്പണ്‍ ആണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ എന്നായിരുന്നു സേവ് ലക്ഷദ്വീപ് സമരത്തിന്റെ ഭാഗമായി നടത്തിയ ടെലിവിഷന്‍ ചര്‍ച്ചയില്‍ ഐഷയുടെ പരാമര്‍ശം. ഇതിനെതിരേ ലക്ഷദ്വീപ് ബി.ജെ.പി. അധ്യക്ഷന്‍ സി. അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയില്‍ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. പിന്നാലെ, പ്രസ്താവന പിന്‍വലിച്ച് ഐഷ ഖേദം പ്രകടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ ദ്വീപില്‍ വലിയതോതില്‍ രോഗവ്യാപനമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതെന്നായിരുന്നു ഐഷയുടെ അഭിഭാഷകന്റെ വാദം.

    Read More »
  • Crime

    വീട്ടമ്മയുടെ മരണം: ഭര്‍ത്താവ് കസ്റ്റഡിയില്‍

    അമ്പലപ്പുഴ: അറുപത്തിമൂന്നുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. മകനെയും ചോദ്യം ചെയ്യുന്നു. അമ്പലപ്പുഴ കരൂര്‍ ശ്യാംനിവാസില്‍ ശശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യ രമയെ ചൊവാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തലയിലെ നാലു മുറിവുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഇളയ മകന്‍ ശരത് മരണത്തില്‍ സംശയമുണ്ടെന്ന് പോലീസിനോടു പറഞ്ഞിരുന്നു. രമയെ ശശി ഉപദ്രവിച്ചതാകാം മരണകാരണമെന്നാണ് ശരത് പറഞ്ഞത്. എന്നാല്‍ താന്‍ മുറിയിലെത്തിയപ്പോള്‍ മൃതദേഹത്തിനരികില്‍ മകനുണ്ടായിരുന്നെന്ന് ശശിയും പറഞ്ഞു. താന്‍ ആ സമയത്ത് ചേര്‍ത്തലയില്‍ എം.ബി.എ. പരീക്ഷയ്ക്കു പോയിരുന്നുവെന്ന് ശരത് പറഞ്ഞത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. രമയുടെ മൃതദേഹം സംസ്‌കരിച്ചു.

    Read More »
  • Crime

    ബൈക്ക് റൈഡര്‍ രാജസ്ഥാനില്‍ കൊല്ലപ്പെട്ട സംഭവം: യുവാവ് അറസ്റ്റില്‍

    തൃശൂര്‍: രാജസ്ഥാനില്‍ െബെക്ക് െറെഡറായ ന്യൂമാഹി പെരിങ്ങാടി മങ്ങാട്ടെ കക്രന്റെവിടയില്‍ ടി.കെ. അസ്ബാക് കൊല്ലപ്പെട്ട സംഭവത്തില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. കൃഷ്ണാപുരം കരപ്പറ്റ പറക്കുന്നില്‍ അബ്ദുള്‍ സാദിഖി(31)നെയാണ് രാജസ്ഥാനില്‍നിന്നെത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട അസ്ബാക്കിന്റെ മാനേജറും സുഹൃത്തുമാണ് അബ്ദുള്‍ സാദിഖ്. 2018ലാണ് െബെക്ക് െറെഡിങ്ങിനിടെ അസ്ബാക്കിനെ മരിച്ച നിലിയല്‍ കണ്ടെത്തിയത്. െറെഡിങ്ങിനിടെ നിര്‍ജലീകരണം മൂലം തളര്‍ന്ന അസ്ബാക് അപകടത്തില്‍പ്പെട്ടു മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. മൃതദേഹ പരിശോധനയില്‍ അസ്ബാക്കിന്റെ പുറത്ത് മര്‍ദനമേറ്റ മുറിവുകള്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കണ്ടതോടെ സഹോദരന്‍ അര്‍ഷാദും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി. ഇതു സംബന്ധിച്ച് കെ.സി. വേണുഗോപാല്‍ എം.പി. രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയും അസ്ബാക്കിന്റെ ഭാര്യയുമായ ബംഗളൂരു സ്വദേശി സുമേറ പര്‍വേസ്, സുമേറയുടെ സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവരെ പോലീസ് രണ്ടു മാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • Crime

    ‘പി.സി.ജോർജുമായി 2 മാസം മുൻപ് സ്വപ്ന ഗൂഢാലോചന നടത്തി’; എഫ്ഐആർ പുറത്ത്

    തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന‌ സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് പൊലീസ് എഫ്ഐആര്‍. മുൻ എംഎൽഎ പി.സി.ജോര്‍ജുമായി രണ്ടുമാസം മുന്‍പാണു ഗൂഢാലോചന നടത്തിയത്. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച്, നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി.സി.ജോര്‍ജ് രണ്ടാം പ്രതിയുമാണ്. സ്വർണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നു മുന്‍മന്ത്രി കെ.ടി.ജലീൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രോസിക്യൂഷൻ ഡപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പരാതി അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും തീരുമാനമായി.

    Read More »
  • Health

    ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡിറ്റോക്സ് പാനീയങ്ങൾ

    ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയിൽ ഡിറ്റോക്സ് പാനീയങ്ങൾ വളരെ ഗുണം ചെയ്യുന്നു. ഡിറ്റോക്സ് പാനീയങ്ങൾ ശരിയായ ദഹനത്തിന് സഹായിക്കുന്നു. ഡിറ്റോക്സ് പാനീയങ്ങൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡിറ്റോക്സ് പാനീയങ്ങൾ പരിചയപ്പെടാം. കറുവപ്പട്ടയും തേനും കറുവപ്പട്ടയിട്ട് വെള്ളം നന്നായി തിളപ്പിച്ച ശേഷം തണുത്ത് കഴിഞ്ഞാൽ അതിലേക്ക് അൽപം തേൻ ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. കലോറി എരിച്ച് കളയാൻ തേൻ സഹായിക്കും. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം തേനിൽ അടങ്ങിയിട്ടുണ്ട്. വിശപ്പ് അടിച്ചമർത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അവശ്യ ഹോർമോണുകൾ തേനിൽ അടങ്ങിയിട്ടുണ്ട്. കറുവാപ്പട്ട വിസറൽ കൊഴുപ്പ് നഷ്ടപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ആന്റിപരാസിറ്റിക് ഗുണങ്ങളുമുണ്ട്. ആപ്പിൾ ബീറ്റ്റൂട്ട് കാരറ്റ് ഡിടോക്സ് ഡ്രിങ്ക് എബിസി (ആപ്പിൾ ബീറ്റ്റൂട്ട് കാരറ്റ്) അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കൗതുകകരമാണ്. ഈ മൂന്ന് ചേരുവകളുടെ സംയോജനമാണിത്. ഈ പാനീയത്തിൽ ഉയർന്ന നാരുകളും കുറഞ്ഞ…

    Read More »
  • India

    രാജ്യത്ത് ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി; നെല്ലിന് 100 രൂപ കൂടി

    ദില്ലി: ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. രാജ്യത്ത് നിന്ന് കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാനും തീരുമാനമുണ്ട്. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപ കൂട്ടി. ഇതോടെ ക്വിന്റലിന് 2024 രൂപയാണ് താങ്ങുവില. കേരളത്തിൽ ഇക്കഴിഞ്ഞ ബജറ്റിൽ നെല്ലിന്റെ സംഭരണ വില 28 രൂപ 20 പൈസ ആയി ഉയർത്തിയിരുന്നു. ഇത് പ്രകാരം കേരളത്തിൽ ക്വിന്റലിന് വില 2820 രൂപയാണ്. കേരളം നിശ്ചയിച്ച നെല്ലിന്റെ ഉയർന്ന താങ്ങുവിലയിൽ 19.40 രൂപ കേന്ദ്രസർക്കാരിന്റെ വിഹിതമായിരുന്നു. അതായത് 1940 രൂപയാണ് ക്വിന്റലിന് കേന്ദ്രം നൽകി വന്നിരുന്ന വിഹിതം. ഇത് ഇനി മുതൽ 2024 രൂപയായി മാറും. അങ്ങിനെ വരുമ്പോൾ കേരളം ഇതനുസരിച്ച് താങ്ങുവില ഉയർത്തിയാൽ മാത്രമേ കേരളത്തിലുള്ള നെൽക്കർഷകർക്ക് അത് നേട്ടമാകൂ. തൊഴിലാളികളുടെ വേതനം, കാളകളുടെ ജോലി / യന്ത്രത്തൊഴിലാളി, പാട്ടത്തിനെടുത്ത ഭൂമിയുടെ വാടക, വിത്ത്, രാസവളം, വളം, ജലസേചന ചാര്‍ജുകള്‍ നടപ്പാക്കുന്നതിലേയും…

    Read More »
  • NEWS

    കടുത്ത വൈദ്യുതക്ഷാമം; ഇസ്ലാമാബാദില്‍ ഇനി രാത്രി വിവാഹങ്ങള്‍ ഇല്ല

    വൈദ്യുതക്ഷാമം കനത്തതോടെ കൂടുതല്‍ നടപടികളുമായി പാക്കിസ്ഥാന്‍ ഗവണ്‍മെന്‍റ്. തലസ്ഥാനമായ ഇസ്ലാമാബാദില്‍ രാത്രി 10ന് ശേഷം ഇനി വിവാഹാഘോഷങ്ങള്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്. ഇന്ന് മുതലാണ് ഈ ഉത്തരവ് നിലവില്‍ വരുന്നത്. രാത്രി വിവാഹങ്ങളും വിവാഹപ്പാര്‍ട്ടികളും പാക്കിസ്ഥാനില്‍ പതിവാണ്. ആര്‍ഭാടപൂര്‍വമാണ് മിക്കപ്പോഴും ഇത്തരത്തില്‍ രാത്രി വിവാഹങ്ങളും സല്‍ക്കാരങ്ങളും നടക്കുക. അലങ്കാരവെളിച്ചം തന്നെയാണ് രാത്രി പാര്‍ട്ടികളുടെ പ്രധാന ആകര്‍ഷണം. ഇത് അടക്കമുള്ള വൈദ്യുതിയുടെ അധിക ഉപയോഗം ഇല്ലാതാക്കാനാണ് രാത്രി വിവാഹങ്ങള്‍ ഇസ്ല്മാബാദില്‍ നിരോധിച്ചിരിക്കുന്നത്. രാജ്യം വൈദ്യുതക്ഷാമം മാത്രമല്ല നിലവില്‍ നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയാവുകയാണ്. ഇങ്ങനെ മുന്നോട്ടുപോയാല്‍ ഇന്ന് ശ്രീലങ്ക നേരിട്ട രീതിയിലുള്ള കനത്ത തിരിച്ചടിയായിരിക്കും നേരിടുകയെന്നാണ് വിലയിരുത്തല്‍. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി കനതത്തതോടെ ജനം സര്‍ക്കാരിനെതിരെ ശക്തമായി തിരിഞ്ഞ കാഴ്ചയാണ് നാം കണ്ടത്. ഈ സാഹചര്യം ഒഴിവാക്കുന്നതിനായാണ് പുതിയ തീരുമാനങ്ങള്‍. പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് തന്നെയാണ് നേരിട്ട് ഇത്തരം തീരുമാനങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി കൊടുത്ത് അത്രയും വൈദ്യുതി ശേഖരിക്കാനും…

    Read More »
Back to top button
error: