Month: June 2022
-
Crime
മൂന്നാര്‍ സ്വദേശികളെ വിനോദസഞ്ചാരികൾ ആക്രമിച്ചു കടന്നു; തന്ത്രപരമായി പിടികൂടി പൊലീസ്
മൂന്നാർ: കോയമ്പത്തൂർ നിന്ന് മൂന്നാറിലേക്ക് വരുന്ന വഴി മൂന്നാർ സ്വദേശികളായ രണ്ട് പേരെ വിനോദ സഞ്ചാരത്തിനെത്തിയ സംഘം ആക്രമിച്ചു. തലക്കും നെഞ്ചിനും പരിക്കേറ്റ സൈലന്റ്വാലി സ്വദേശി രാധാകൃഷ്ണൻ, കടലാർ എസ്റ്റേറ്റ് സ്വദേശി രഞ്ചിത്ത് എന്നിവരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. കോയമ്പത്തൂർ പോയി മടങ്ങി വരുന്നതിനിടയിലാണ് മൂന്നാർ സ്വദേശികളായ രണ്ട് പേർക്കെതിരെ ചട്ട മൂന്നാർ ചെക്ക് പോസ്റ്റ് കഴിഞ്ഞ ശേഷം വീജനമായ സ്ഥലത്ത് വച്ച് വിനോദ സഞ്ചാര സംഘത്തിൻ്റെ ആക്രമണമുണ്ടായത്. മറയൂർ മുതൽ തങ്ങളെ മറികടന്ന് പോകാൻ അനുവദിക്കാതെ വിനോദ സഞ്ചാര സംഘം അപകടകരമാം വിധം വാഹനമോടിച്ചതായും ചട്ട മൂന്നാർ ചെക്ക് പോസ്റ്റിൽ ഇത് സംബന്ധിച്ച് തർക്കമുണ്ടായതായും മർദ്ദനമേറ്റവർ പറഞ്ഞു. ഇതിന് പ്രതികാരമെന്നോണമാണ് വിനോദ സഞ്ചാരികൾ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് മൂന്നാർ സ്വദേശികൾ പറഞ്ഞു. ചെക്ക് പോസ്റ്റ് കഴിഞ്ഞ് മുന്നോട്ട് വരികെ വഴിയരികിൽ വച്ച് വിനോദ സഞ്ചാരസംഘം തങ്ങളെ കല്ലും വടിയുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പോലീസിന് നൽകിയ…
Read More » -
Crime
കാമുകന്‍ കാലുമാറി; കൊക്കയില്‍ ചാടാന്‍ ഒരുങ്ങിയ യുവതിയെ രക്ഷിച്ച് പോലീസ്
അടിമാലി: വിവാഹ വാഗ്ദാനം നല്‍കിയ കാമുകന്‍ കാലുമാറിയതോടെ കൊക്കയില്‍ ചാടി ജീവനൊടുക്കാന്‍ മലമുകളില്‍ കയറി ആദിവാസി യുവതി. ഇരുപത്തിയേഴുകാരിയെ പോലീസ് അനുനയിപ്പിച്ചു രക്ഷിച്ചത് ഒരു മണിക്കൂര്‍ കൊണ്ട്. കുടി നിവാസിയായ യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറി മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഇതാണ് യുവതിയെ സമ്മര്‍ദത്തിലാക്കിയത്. കുതിരയള ആദിവാസി കുടിയിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ 12-ന് വീടുവിട്ടിറങ്ങിയ യുവതിയെ ഒരുവിധത്തില്‍ സമാധാനിപ്പിച്ച് വീട്ടുകാര്‍ തിരികെയെത്തിച്ചു. മണിക്കൂറുകള്‍ക്കു ശേഷം വീണ്ടും യുവതിയെ കാണാതായി. അനേ്വഷിച്ചപ്പോള്‍ പാറക്കെട്ടില്‍ അപകടമുനമ്പില്‍ ഇരിക്കുന്നതായി അറിഞ്ഞു. മാതാപിതാക്കളും ബന്ധുക്കളും ചെന്നെങ്കിലും അടുത്തേയ്ക്കു വന്നാല്‍ ചാടുമെന്നായി യുവതി. രാവിലെ 7.15 ന് അടിമാലി എസ്.ഐ: കെ.എം. സന്തോഷ്, എ.എസ്.ഐ: അബ്ബാസ് ടി.എം എന്നിവര്‍ സ്ഥലത്തെത്തി. യുവതിയുമായി സംസാരിക്കാന്‍ എസ്.ഐ നടത്തിയ ശ്രമം ആദ്യമൊക്കെ വിഫലമായി. നന്നായി വഴുക്കലുള്ള പാറയില്‍ സൂക്ഷിച്ചിറങ്ങി എസ്.ഐ സന്തോഷ് യുവതിയുടെ പരമാവധി അടുത്തെത്തി അനുനയശ്രമം തുടര്‍ന്നു. ആദ്യമൊക്കെ യുവതി ചെവി പൊത്തി. ”നിന്റെ എന്തുപ്രശ്‌നത്തിനും പരിഹാരം…
Read More » -
Crime
മൂസെവാലയുടെ കൊലപാതകത്തിന് പിന്നല്‍ അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയെന്ന് പൊലീസ്
ദില്ലി: ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്ന് ദില്ലി പൊലീസ്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ദില്ലി പൊലീസും ചേർന്ന് ഇന്ന് അറസ്റ്റ് ചെയ്തു. അതേസമയം നടൻ സൽമാൻ ഖാനെയും പിതാവ് സലീം ഖാനെയും വധിക്കുമെന്ന ഊമക്കത്ത് എഴുതിയത് തന്‍റെ ആളുകളല്ലെന്ന് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ്. തീഹാർ ജയിലിലുള്ള ബിഷ്ണോയിയെ ദില്ലി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം തന്‍റെ പങ്ക് നിഷേധിച്ചത്. കത്തിൽ എൽ ബി എന്ന് എഴുതിയത് ലോറൻസ് ബിഷ്ണോയിയുടെ ചുരുക്കപ്പേരാണെന്ന സംശയത്തിലായിരുന്നു ചോദ്യം ചെയ്യൽ. പഞ്ചാബിൽ കൊല്ലപ്പെട്ട ഗായകൻ മൂസെവാലയുടെ ഗതി വരുമെന്നായിരുന്നു സൽമാന്‍റെ വീടിന് മുന്നിൽ നിന്ന് ലഭിച്ച കത്തിലെ ഭീഷണി. പിന്നാലെ സൽമാന്‍റെ മുംബൈയിലെ വസതിക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസിൽ സൽമാൻ ഖാനെതിരെ ലോറൻസ് മുൻപ് വധ…
Read More » -
India
മനുഷ്യരെ വെല്ലുന്ന അച്ചടക്കം, ആശുപത്രിയില്‍ ചികിത്സ തേടിയെത്തി കുരങ്ങ്; വീഡിയോ കാണാം…
മനുഷ്യരുമായി അടുത്തിടപഴകാനുള്ള അവസരങ്ങള്‍ കൂടുതലാണെന്നതിനാല്‍ തന്നെ കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വസിക്കുന്ന കുരങ്ങുകള്‍ മനുഷ്യരുടെ പെരുമാറ്റത്തോട് സാദൃശ്യമുള്ള രീതിയില്‍ പെരുമാറാറുണ്ട്. പലപ്പോഴും കുരങ്ങുകളുടെ ഈ രീതിയിലുള്ള പെരുമാറ്റങ്ങള്‍ നമ്മളില്‍ കൗതുകം നിറയ്ക്കാറുമുണ്ട്. അത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പരുക്ക് പറ്റിയതിനെ തുടര്‍ന്ന് മനുഷ്യരെ ചികിത്സിക്കുന്ന ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ കുരങ്ങാണ് വീഡിയോയിലുള്ളത്. ബീഹാറിലെ റോട്ടസ് ജില്ലയിലെ സാസറാം എന്ന സ്ഥലത്താണ് ചികിത്സ തേടി കുരങ്ങ് ക്ലിനിക്കിലെത്തിയത്. ഇവിടെയുള്ള ഡോ. എസ്എം ഹമ്മദ്സ് മെഡികോ ക്ലിനിക്കിലാണ് സംഭവം. വീഡിയോ കാണാം… बिहार के सासाराम में आज एक बंदर अपने घायल बच्चे को लेकर एक डॉक्टर के क्लिनिक में पहुँच गया और इलाज कराने के बाद वहाँ से निकला @ndtvindia @Anurag_Dwary pic.twitter.com/kI7LIpvQw5 — manish (@manishndtv) June 8, 2022 ആദ്യം രോഗികള്‍ക്കും ഡോക്ടര്‍ക്കുമൊന്നും കാര്യം മനസിലായിരുന്നില്ല.…
Read More » -
India
ഇറാൻ വിദേശകാര്യമന്ത്രി മോദിയെ കണ്ടു: നബി വിരുദ്ധ പ്രസ്താവന ചര്‍ച്ചയായെന്ന് ഇറാൻ
ദില്ലി: ദില്ലിയിലെത്തിയ ഇറാൻ വിദേശകാര്യകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിദേശകാര്യമന്ത്രി എസ് ജയശങ്കറെയും കണ്ടു. ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവന പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായുള്ള ചർച്ചകളിൽ ഉന്നയിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. നബി വിരുദ്ധ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വിവാദമായ ശേഷം പ്രധാനമന്ത്രിയെ കാണുന്ന മുസ്ലീം രാഷ്ട്ര പ്രതിനിധിയാണ് ഇറാൻ വിദേശകാര്യമന്ത്രി. Was happy to receive Foreign Minister Hossein Amirabdollahian for a useful discussion on further development of Centuries-old civilizational links between India and Iran. Our relations have mutually benefited both the countries and have promoted regional security and prosperity. pic.twitter.com/Ef5Sbtj7Gb — Narendra Modi (@narendramodi) June 8, 2022 അതേസമയം ഇന്ത്യയ്ക്കെതിരെ ഗൾഫ് രാജ്യങ്ങളിലുള്ള പ്രതിഷേധം നിരീക്ഷിക്കാനും തണുപ്പിക്കാനും എംബസികൾക്ക് വിദേശകാര്യമന്ത്രാലയ നിർദ്ദേശം. ഇന്ത്യ ഒരു മതത്തിനും എതിരല്ലെന്ന നിലപാട്…
Read More » -
Crime
പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും അസിസ്റ്റൻ്റും അറസ്റ്റിൽ
ചെറുകോൽ: പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ചെറുകോൽ വില്ലേജ് ഓഫീസിലെത്തിയാണ് ഇരുവരെയും വിജിലൻസ് അറസ്റ്റ് ചെയ്തത്. സ്ഥലം പോക്കുവരവിനായി അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ് വയലത്തല സ്വദേശി നൽകിയ പരാതിയാണ് ചെറുകോൽ വില്ലേജ് ഓഫീസർ എസ് രാജീവനേയും വില്ലേജ് അസിസ്റ്റന്റ് ജിനു തോമസിനേയും കുരുക്കിയത്. സ്ഥലം പോക്ക് വരവ് ചെയ്യാൻ ഒരു മാസം മുന്പ് ചെറുകോൽ വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയതാണ് പരാതിക്കാരൻ. പല തവണ പല കാരണങ്ങൾ പറഞ്ഞ് വില്ലേജ് ഓഫീസർ നടപടി ക്രമങ്ങൾ വൈകിപ്പിച്ചു. ഒടുവിൽ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നിർദേശിച്ച പ്രകാരം അയ്യായിരം രൂപയുമായി വില്ലേജ് ഓഫീസിലെത്തി. പണം കൈമാറിയതിന് പിന്നാലെ വിജിലൻസ് ഡിവൈഎസ്പി ഹരിവിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിനകത്ത് കയറി വില്ലേജ് ഓഫീസറേയും വില്ലേജ് അസിസ്റ്റന്റിനേയും കുരുക്കി. മുന്പും പലരുടെ കയ്യിൽ…
Read More » -
Crime
പ്സസ്ടു വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച 19-കാരനെ അറസ്റ്റ് ചെയ്തു
മൂന്നാർ: സഹപാഠിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലതണ്ണി എസ്റ്റേറ്റിലെ ആറുമുറി ലയത്തിൽ ബ്രിജീഷ് (19) ആണ് അറസ്റ്റിലായത്. സെവൻമല എസ്റ്റേറ്റിൽ വച്ച് മെയ് 12 നാണ് സംഭവം നടന്നത്. കൂടെ പഠിച്ചിരുന്ന പെൺകുട്ടിയും ബ്രിജേഷും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയ വൈരാഗ്യത്തിൽ ക്ലാസ് കഴിഞ്ഞ് വരുന്ന വഴിയിൽ പ്രതി കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ കൈയ്യിൽ കരുതിയ ബ്ളേഡ് ഉപയോഗിച്ച് ശരീരം മുറിച്ച് തോട്ടിൽ ചാടുകയായിരുന്നു. പരുക്കേറ്റ ഇരുവരേയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടി നേരത്തെ തന്നെ വീട്ടിലേക്ക് പോന്നെങ്കിലും ബ്രിജേഷ് ബുധനാഴ്ച്ചയാണ് ഡിസ്ചാർജ് ആയത്. അപ്പോൾ തന്നെ മൂന്നാർ എസ്എച്ഓ മനേഷ് കെ പൗലോസിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. പ്രതിയെ വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കും.
Read More » -
Kerala
കാസർകോട് ചിത്താരി പുഴ ഗതിമാറി ഒഴുകി; കഠിനാധ്വാനം നടത്തി പുഴയ്ക്ക് നേർവഴി കാട്ടി നാട്ടുകാർ
കാസർകോട്: കാസർകോട് ചിത്താരിപ്പുഴ ഗതിമാറി ഒഴുകിയത് നാട്ടുകാർക്ക് വലിയ വെല്ലുവിളിയായി. ഏറെ നേരം നീണ്ട കഠിനാധ്വാനത്തിലൂടെ, കൈമെയ് മറന്ന് നാട്ടുകാർ പുഴയ്ക്ക് നേർവഴി കാട്ടിക്കൊടുത്തു. കാസർകോട് ജില്ലയിലെ അജാനൂരിലാണ് സംഭവം. ഓലയും മണൽ ചാക്കുകളും ഉപയോഗിച്ചാണ് വഴിമാറിയൊഴുകിയ പുഴയെ നാട്ടുകാർ നേർവഴിക്ക് നയിച്ചത്. അജാനൂരിലെത്തിയപ്പോഴാണ് ചിത്താരിപ്പുഴ ഗതി മാറിയത്. അജാനൂരിലെ മീനിറക്ക് കേന്ദ്രത്തിന് ഈ ഒഴുക്ക് ഭീഷണിയായി. ഇതോടെയാണ് പുഴയുടെ ഒഴുക്ക് തടയാൻ നാട്ടുകാർ രംഗത്തെത്തിയത്. തടയണ നിര്‍മ്മിച്ച് പുഴയെ നേര്‍വഴിക്ക് കൊണ്ടുവരാനായിരുന്നു ശ്രമം. നാട്ടുകാരോടൊപ്പം മത്സ്യത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും കൂടി. മണല്‍ച്ചാക്കുകളും മുളയും ഓലയും വടവും അങ്ങിനെ കൈയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് തടയണ നിര്‍മ്മാണം തുടങ്ങി. രണ്ടായിരത്തോളം മണല്‍ച്ചാക്കുകളാണ് നാട്ടുകാർ തടയണയ്ക്കായി ഉപയോഗിച്ചത്. അൻപതോളം പേരാണ് തടയണ നിർമ്മാണത്തിനായി രംഗത്ത് ഇറങ്ങിയത്. നൂറുകണക്കിന് ഓലയും ഉപയോഗിച്ചു. ചിത്താരിക്കടപ്പുറത്ത് നിന്ന് ഒരു കിലോമീറ്ററോളം ദൂരത്തായാണ് അഴി മുറിഞ്ഞത്. സാധാരണ പുഴ അറബിക്കടലിൽ ചെന്ന് ചേരുകയാണ് പതിവ്. എന്നാല്‍ ഗതിമാറിയതോടെ ഇത് അജാനൂര്‍…
Read More » -
Crime
ഗൃഹപാഠം ചെയ്യാത്തതിന് എട്ടുവയസുകാരിക്ക് ക്രൂരശിക്ഷ; കയ്യും കാലും കെട്ടി ടെറസിലിട്ട് മാതാവ്
ന്യൂഡല്‍ഹി: ഗൃഹപാഠം ചെയ്യാത്തതിന് എട്ടുവയസുകാരിയായ മകളെ ക്രൂരമായി ശിക്ഷിച്ച് മാതാവ്. ഡല്‍ഹിയിലാണ് സംഭവം. കയ്യും കാലും ബന്ധിച്ച നിലയില്‍ ടെറസില്‍ കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനേ തുര്‍ന്ന് സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഗൃഹപാഠം ചെയ്യാത്തതിന് കൈയും കാലും ബന്ധിച്ച് പൊരിവെയിലില്‍ കുട്ടിയെ വീടിന്റെ ടെറസില്‍ കിടത്തിയതാണെന്ന് കണ്ടെത്തിയത്. ഗൃഹപാഠം ചെയ്യാത്തതിന് മകളെ ശിക്ഷിച്ചതാണെന്നാണ് മാതാവ് ഇതേപ്പറ്റി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ, ഉചിതമായ നടപടി സ്വീകരിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു. കുടുംബത്തിന്റെ വിലാസം കണ്ടെത്തിയെന്നും ആളുകളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. യര്‍ കൊണ്ട് കൈയും കാലും കെട്ടിയ നിലയില്‍ ഒരു പെണ്‍കുട്ടി വെയിലത്ത് വീടിന്റെ ടെറസില്‍ കിടക്കുന്നതും കയര്‍ അഴിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. ഗൃഹപാഠം ചെയ്യാത്തതിന് എട്ടുവയസുകാരിയായ മകളെ ശിക്ഷിച്ചതാണെന്നും ഏഴ്- എട്ട് മിനിറ്റുകള്‍ക്ക് ശേഷം തിരികെ ഇറക്കിയതായും മാതാവ് പോലീസിനോട് പറഞ്ഞു. ടുത്ത ചൂടില്‍ ശരീരം പൊള്ളുന്നതിനാല്‍ പെണ്‍കുട്ടി…
Read More » -
Kerala
‘ബിരിയാണിച്ചെമ്പിൽ’ പ്രതിഷേധം കത്തുന്നു, മുഖ്യമന്ത്രിയുടെ ‘രാജി’യിലുറച്ച് പ്രതിപക്ഷം; പ്രതിരോധിക്കാൻ സിപിഎം
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ചുള്ള പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ബിരിയാണിച്ചെമ്പ് ഏന്തിയുള്ള പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബി ജെ പി, യുവമോർച്ച പ്രവർത്തകർ. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ലെന്ന പറഞ്ഞ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്‍റെ രാജി ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. പ്രധാന കേന്ദ്രങ്ങളിൽ ബിരിയാണി ചലഞ്ച് അടക്കം സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. നാളെ സംസ്ഥാന വ്യാപകമായി കളക്ട്രേറ്റ് മാർച്ച് നടത്തുമെന്ന് കെ പി സി സി വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന കറന്‍സി കടത്തലില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി…
Read More »