IndiaNEWS

രാജ്യദ്രോഹക്കുറ്റം: ഐഷ കേസിന് താല്‍ക്കാലിക സ്‌റ്റേ

കൊച്ചി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് െഹെക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. രാജ്യദ്രോഹക്കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് െഹെക്കോടതിയുടെ ഇടക്കാല ഉത്തരവ്.

എഫ്.ഐ.ആറും തുടര്‍നടപടികളുമാണ് സ്‌റ്റേ ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ അയച്ച ബയോ വെപ്പണ്‍ ആണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ എന്നായിരുന്നു സേവ് ലക്ഷദ്വീപ് സമരത്തിന്റെ ഭാഗമായി നടത്തിയ ടെലിവിഷന്‍ ചര്‍ച്ചയില്‍ ഐഷയുടെ പരാമര്‍ശം. ഇതിനെതിരേ ലക്ഷദ്വീപ് ബി.ജെ.പി. അധ്യക്ഷന്‍ സി. അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയില്‍ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. പിന്നാലെ, പ്രസ്താവന പിന്‍വലിച്ച് ഐഷ ഖേദം പ്രകടിപ്പിച്ചു.

Signature-ad

കോവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ ദ്വീപില്‍ വലിയതോതില്‍ രോഗവ്യാപനമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതെന്നായിരുന്നു ഐഷയുടെ അഭിഭാഷകന്റെ വാദം.

Back to top button
error: