LIFEMovie

മലയാള സിനിമ നശിച്ചെന്ന് ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അന്യഭാഷയിലെ ആണ്‍പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു…

രു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രശംസകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ സിനിമകള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ മലയാള സിനിമയിലെ റിയലിസ്റ്റിക് ചിത്രങ്ങളെ പറ്റിയും ചെറിയ ബജറ്റിലൊരുക്കുന്ന ചിത്രത്തെ പറ്റിയും പറയുകയാണ് സംവിധായകന്‍. മലയാള സിനിമ നശിച്ചുവെന്നും അന്യഭാഷയിലെ ആണ്‍പ്പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു എന്നുമാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ സംവിധായകന്‍ സൂചിപ്പിച്ചിരിക്കുന്നത്. രണ്ട് കോടി മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

Signature-ad

‘ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റക്ക് എല്ലാസ്റ്റിക്ക് പച്ചപ്പ് പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആണ്‍പ്പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ്, മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ല, പണ്ടത്തെ തൊണ്ണൂറുകളിലെ ലാലേട്ടനെ പോലെ. നിര്‍മാതാക്കള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക. അതും ഫൈറ്റ്, ഡാന്‍സ്, കോമഡി, റൊമാന്‍സ് ഒക്കെയുള്ള ചിത്രങ്ങള്‍. അങ്ങനത്തെ പിള്ളരേ കണ്ടെത്തുക, പുതിയ പിള്ളേരുടെ ചിത്രങ്ങളില്‍ പണം മുടക്കുക. മലയാള സിനിമ വളരട്ടെ..’

‘പുതിയ തലമുറ വരട്ടെ മലയാള സിനിമയില്‍. ഈ സൂപ്പര്‍ താരങ്ങളുടെ പിന്നാലെ ബിസിനസ് മാത്രം കണ്ട് ഡേറ്റിനായി ഓടി, വല്യ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയില്‍ താഴെയുള്ള ചെറിയ സിനിമയില്‍ മുതല്‍ മുടക്കുക നിര്‍മ്മാതാക്കള്‍. അങ്ങനെ കുറെ ചിത്രങ്ങള്‍ വന്നാല്‍ സിനിമയില്‍ നിന്ന് അല്ലാത്ത കുറെ കുട്ടികള്‍ക്കും സിനിമാ താരങ്ങളുടെ മക്കളും ഒക്കെ അവസരം കിട്ടും.

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു. ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേര്‍ സിനിമയില്‍ സെറ്റായി. ഇനിയും ഒരുപാട് പുതിയ കുട്ടികള്‍ വരട്ടെ, മലയാള സിനിമ വളരട്ടെ. സിനിമാ മേഖലയില്‍ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികള്‍ക്ക് അവസരം കിട്ടട്ടെ..’ എന്നുമാണ് ഒമര്‍ ലുലു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അതേ സമയം ഒമര്‍ ലുലുവിന്റെ അഭിപ്രായത്തോട് യോജിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. റിയലിസ്റ്റിക് പടം കാരണം ആളുകള്‍ പോലും കേറുന്നില്ല, റിയലിസ്റ്റിക് മൂവിയുടെ ടൈം ഏകദേശം തീര്‍ന്നുവെന്നാണ് ഒരു ആരാധകന്‍ പോസ്റ്റിന് താഴെ കമന്റായി പറയുന്നത്. ഫിലിം എന്നാല്‍ എന്റര്‍ടൈന്‍മെന്റ് ആണെന്നാണ് ഇവുരടെ അഭിപ്രായം. അല്ലാതെ ഓവര്‍ റിയലിസ്റ്റിക് കുത്തി കേറ്റി ലാഗ് അടിപ്പിച്ചു 2:30 മണിക്കൂര്‍ ഇരുത്താന്‍ നോക്കിയാല്‍ മുടക്കിയ കാശു പോലും കിട്ടില്ല. തെലുങ്കിലെ താരങ്ങള്‍ അടി, വെടി, പടം ഇറക്കുന്നതും കാശ് വരുന്നതും അതുകൊണ്ടാണ്. അവിടെ റിവ്യു ഇട്ട് കുറ്റങ്ങള്‍ കണ്ടത്തി വെറുപ്പിക്കാന്‍ നില്‍ക്കില്ല. കൊടുത്ത കാശ് മുതലായാല്‍ പടം ഹിറ്റാണെന്നും ആരാധകര്‍ പറയുന്നു. ഈ അഭിപ്രായത്തോട് താനും യോജിക്കുന്നതായിട്ടാണ് ഒമര്‍ ലുലുവും പറയുന്നത്.

Back to top button
error: