NEWS

പിറവം കള്ളനോട്ട് കേസ്;മുഖ്യ പ്രതി പിടിയിൽ

കൊച്ചി: പിറവം കള്ളനോട്ട് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ഇടുക്കി ഉടുമ്ബന്‍ചോല പുറ്റടി കടിയംകുന്നേല്‍ വീട്ടില്‍ രവീന്ദ്രന്‍ (63) ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി.മാസങ്ങളായി ഒളിവിലായിരുന്നു ഇയാൾ.
കട്ടപ്പന, വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍, തൃശൂര്‍, കോതമംഗലം, കുമളി സ്‌റ്റേഷനുകളില്‍ കള്ളനോട്ട് നിര്‍മ്മാണത്തിന് ഇയാള്‍ക്കെതിരെ കേസുണ്ട്.പിറവത്ത് ഏഴംഗ സംഘം തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച പുറ്റടിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: