NEWS

കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ചുകളില്‍ വ്യാപക സംഘര്‍ഷം.തലസ്ഥാനത്ത് പൊലീസും പ്രവ‌ര്‍ത്തകരും തമ്മില്‍ ഉന്തുംതള‌ളുമുണ്ടായി. കൊല്ലം,കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം പൊലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് ആര്‍വൈഎഫ്, കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ ഒരു ആര്‍വൈഎഫ് പ്രവര്‍ത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

 

 

കണ്ണൂരില്‍ അഞ്ഞൂറോളം പ്രവര്‍ത്തകരുടെ സംഘം പ്രതിഷേധത്തിനിടയിൽ പൊലീസിന് നേരെ ചെരുപ്പേറ് നടത്തി.കോട്ടയത്തും പ്രവ‌ര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പിയേറും കല്ലേറും നടത്തി.പത്തനംതിട്ടയിൽ പോലീസ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: